അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അതൊക്കെ മറച്ചു പിടിക്കാൻ ശ്രമിക്കുമായിരുന്നു... അവർ മടങ്ങി പോകും മുന്നേ ഒരു ദിവസം ഞാൻ അവർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു... കാമുകന്‍ ആണോ ജോലിയിലെ പ്രശ്‌നം ആണോ എന്നൊക്കെ അമ്മ ചോദിച്ചു... ദൈവമാണ് അമ്മയെ അയച്ചത്! ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിലെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴും വിഷാദരോഗത്തിനെതിരായ തന്റെ ധീരമായ പോരാട്ടത്തെക്കുറിച്ച് ദീപികയുടെ വെളിപ്പെടുത്തൽ...

2014ൽ വിഷാദരോഗത്തിലൂടെ കടന്നു പോയ നടിയാണ് ദീപിക പദുകോൺ. വിഷാദരോഗത്തിനെതിരായ പോരാട്ടത്തെക്കുറിച്ച് തുറന്നു പറഞ്ഞ ദീപിക പലപ്പോഴും താൻ ജീവനൊടുക്കുന്നതിനെ കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും വെളിപ്പെടുത്തി. ഇപ്പോഴിതാ ആ ഓർമ വീണ്ടും പങ്കുവെയ്ക്കുകയാണ് താരം. അഭിനയ ജീവിതത്തിന്റെ ഏറ്റവും മികച്ച സമയമായിരുന്നു അത്. ആ ദിനങ്ങളിൽ താൻ ആത്മഹത്യയെക്കുറിച്ച് പോലും ചിന്തിച്ചിരുന്നു. അമ്മയാണ് അവസ്ഥയിൽ നിന്ന് തിരിച്ചുവരാൻ തന്നെ സഹായിച്ചത് എന്നും നടി വ്യക്തമാക്കി.
മുംബൈയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കുകയായിരുന്നു ദീപിക. 'കരിയർ മികച്ച രീതിയിൽ മുന്നോട്ട് പോകുന്ന സമയമായിരുന്നു അത്. യാതൊരു കാരണവുമായില്ലാതെയാണ് അത്തരം തോന്നലുകൾ ഉണ്ടായത്. പലപ്പോഴും തകര്‍ന്നു പോകുന്നുണ്ടായിരുന്നു. ചില ദിവസങ്ങള്‍ എനിക്ക് കിടന്നുറങ്ങാന്‍ തോന്നും. ഉറക്കം ഒരുതരം രക്ഷപ്പെടലായിരുന്നു. ആ ദിവസങ്ങളിൽ ആത്മഹത്യ ചെയ്യാൻ പോലും തോന്നിയിരുന്നു', ദീപിക ഓർക്കുന്നു. എന്റെ മാതാപിതാക്കള്‍ ബാംഗ്ലൂരിലാണ് താമസം. അവര്‍ എന്നെ കാണാന്‍ വരുമ്പോള്‍ ഞാന്‍ അതൊക്കെ മറച്ചു പിടിക്കാൻ ശ്രമിക്കുമായിരുന്നു. അവർ മടങ്ങി പോകും മുന്നേ ഒരു ദിവസം ഞാൻ അവർക്ക് മുന്നിൽ പൊട്ടിക്കരഞ്ഞു. കാമുകന്‍ ആണോ ജോലിയിലെ പ്രശ്‌നം ആണോ എന്നൊക്കെ അമ്മ ചോദിച്ചു. എന്നാല്‍ അതിനൊന്നും എനിക്ക് ഉത്തരമില്ലായിരുന്നു. ഇതൊന്നുമായിരുന്നില്ല കാരണം. തീർത്തും ശൂന്യമായ ഒരു സ്ഥലത്ത് നിന്നുമാണ് അത് വന്നത്. അമ്മയ്ക്ക് അത് മനസിലായി. ദൈവമാണ് അമ്മയെ അയച്ചത്', നടി പറഞ്ഞു. തനിക്ക് വൈദ്യസഹായം ആവശ്യമായിരുന്നു. മാനസികമായ ബുദ്ധിമുട്ടുകളെക്കുറിച്ച് ഏറെ തെറ്റിദ്ധാരണകൾ ഉള്ളതിനാൽ ആദ്യമൊക്കെ വൈദ്യസഹായം തേടാൻ തനിക്ക് മടിയായിരുന്നു. പിന്നീട് കുറച്ച് മാസത്തെ ചികിത്സയ്ക്ക് ശേഷം തന്റെ അവസ്ഥയിൽ മാറ്റമുണ്ടായെന്നും ദീപിക കൂട്ടിച്ചേർത്തു. ഒന്നര പതിറ്റാണ്ടിലേറെ നീണ്ട കരിയറിലെ ഏറ്റവും ഉന്നതിയിൽ നിൽക്കുമ്പോഴും വിഷാദരോഗത്തിനെതിരായ തന്റെ ധീരമായ പോരാട്ടത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു താരം.
https://www.facebook.com/Malayalivartha