Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇപ്പോള്‍ ഒരുപാട് പേര്‍ ദിലീപ് അനുകൂലികളായി മാറുന്നത് കണ്ട് തനിക്ക് സന്തോഷമുണ്ട്... നാളെ ഒരുകാലത്ത് പറയാമല്ലോ, ശബരിമല പ്രക്ഷോഭം പോലെ ആദ്യം ദിലീപിനെ അനുകൂലിച്ചത് ഞാനാണ്... ഇന്ന് ഈ ജയിക്കുന്ന പാതയിലേക്ക് ആദ്യം പോയ വ്യക്തി ഞാനാണെന്ന് എനിക്ക് പിന്നീട് പറയാമല്ലോ... ഒരു വ്യക്തി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം വേട്ടയാടപ്പെട്ടു എന്ന നിലപാടാണ് തങ്ങള്‍ക്കുളളത്... അതിജീവിതയുടെ ദൃശ്യങ്ങള്‍ യൂസേ ഉളളൂ, ചോര്‍ന്നിട്ടില്ല! തുറന്ന് പറഞ്ഞ് രാഹുൽ ഈശ്വർ

06 AUGUST 2022 08:39 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി തള്ളിയതോടെ നടിയെ സംബന്ധിച്ച് അത് വലിയ തിരിച്ചടി തന്നെയാണ്. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ വ്യക്തമാക്കിയത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളുകയായിരുന്നു. കൂടാതെ സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഉത്തരവും ഹൈക്കോടതി പുറപ്പെടുവിക്കുകയും ചെയ്തു. കൂടാതെ, നടിയെ ആക്രമിച്ച കേസ് ജില്ലാ സെഷന്‍സ് കോടതിയിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ഈ മാസം 2 നാണ് സിബിഐ പ്രത്യേക കോടതിയില്‍ നിന്നും ജില്ലാ സെഷന്‍സ് കോടതിയിലേക്ക് കേസ് മാറ്റാന്‍ ഹൈക്കോടതി രജിസ്ട്രാര്‍ ഉത്തരവിട്ടത്. കേസ് വിചാരണയിലേക്ക് കടക്കാനിരിക്കുകയാണ് ഈ നിർണായക തിരിച്ചടി. അതേസമയം ഹണി എം വർഗീസ് തന്നെ കേസ് പരിഗണിക്കുന്നു എന്നതിൽ ദിലീപ് അനുകൂലികൾ സന്തോഷത്തിലാണെന്ന തുറന്ന് പറച്ചിലുമായി രാഹുൽ ഈശ്വർ രംഗത്തെത്തി.

രാഹുല്‍ ഈശ്വരിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

'വനിതാ ജഡ്ജിയെ കുറിച്ച് അതീജിവിതയെ അനുകൂലിക്കുന്നവര്‍ക്ക് ആക്ഷേപങ്ങള്‍ കാണാം. പക്ഷേ ആരാണെങ്കിലും സിബിഐ മൂന്നാം കോടതിയില്‍ ഒരു വനിതാ ജഡ്ജി വന്നിട്ടുണ്ടായിരുന്നുവെങ്കില്‍ അതിജീവിതയെ അനുകൂലിക്കുന്നവര്‍ പറയുന്ന വാദത്തിന് നിലനില്‍പ്പുണ്ടായേനെ. പക്ഷേ താന്‍ അടക്കമുളള ദിലീപ് അനുകൂലികളുടെ ഭാഗ്യത്തിനും അതിജീവിതയെ അനുകൂലിക്കുന്നവരുടെ നിര്‍ഭാഗ്യത്തിനും അങ്ങനെ അല്ല സംഭവിച്ചത്. അവിടേക്ക് ഒരു വനിത ജഡ്ജി അല്ല വന്നത് എന്നത് തങ്ങള്‍ക്ക് ആശ്വാസകരവും സന്തോഷകരവുമാണ്. മിനി മാഡത്തിന്റെ ഭാഷയില്‍ പ്രകൃതിയുടെ പ്രതിഭാസവും അജകുമാര്‍ സാറിന്റെ ഭാഷയില്‍ ദൈവത്തിന്റെ കയ്യൊപ്പും ദിലീപിനെ അനുകൂലിക്കുന്ന തന്നെ പോലുളളവര്‍ക്ക് ദിലീപിന് അനുകൂലമായി വന്നൊരു കാര്യവുമാണ്. താന്‍ ദിലീപിനെ അനുകൂലിക്കുന്ന വ്യക്തിയാണ്. അതില്‍ അഭിമാനമേ ഉളളൂ. ആദ്യം താന്‍ മാത്രമേ ഉണ്ടായിരുന്നുളളൂ. ഇപ്പോള്‍ ഒരുപാട് പേര്‍ ദിലീപ് അനുകൂലികളായി മാറുന്നത് കണ്ട് തനിക്ക് സന്തോഷമുണ്ട്. നാളെ ഒരുകാലത്ത് പറയാമല്ലോ, ശബരിമല പ്രക്ഷോഭം പോലെ ആദ്യം ദിലീപിനെ അനുകൂലിച്ചത് ഞാനാണ്.

ഇന്ന് ഈ ജയിക്കുന്ന പാതയിലേക്ക് ആദ്യം പോയ വ്യക്തി ഞാനാണെന്ന് എനിക്ക് പിന്നീട് പറയാമല്ലോ. ഒരു വ്യക്തി അദ്ദേഹത്തിന്റെ കുടുംബത്തോടൊപ്പം വേട്ടയാടപ്പെട്ടു എന്ന നിലപാടാണ് തങ്ങള്‍ക്കുളളത്. അതിജീവിതയുടെ ദൃശ്യങ്ങള്‍ യൂസേ ഉളളൂ, ചോര്‍ന്നിട്ടില്ല. റിപ്പോര്‍ട്ടിലുളള കാര്യമേ തനിക്ക് പറയാനാകൂ. എന്തുകൊണ്ട് അതിജീവിത ഹൈക്കോടതിയിലേക്ക് നീങ്ങുന്നില്ല. അതിജീവിതയ്ക്ക് ഒപ്പം നില്‍ക്കുന്നവര്‍ കിട്ടുന്ന അവസരത്തില്‍ ഹണി എം വര്‍ഗീസിനെ മാറ്റാനും കരി വാരി തേക്കാനും ശ്രമം നടത്തുകയാണ്. അത് വിജയിക്കില്ല. ആറാം തിയ്യതി ജഡ്ജി ഹണി എം വര്‍ഗീസിന്റെ കോടതി തന്നെ ഈ കേസ് പരിഗണിക്കും. കാലാകാലം സിബിഐ മൂന്നാം കോടതി കേസ് കേള്‍ക്കണം എന്ന് ഉത്തരവില്ല. വനിതാ ജഡ്ജി ഇരിക്കുന്ന കോടതി എന്നേ ഉളളൂ. വനിതാ ജഡ്ജിയിലേക്കാണ് കേസ് പോയത്. സിബിഐ മൂന്നാം കോടതിയിലേക്കല്ല. ഇത് ഹണി എം വര്‍ഗീസിലേക്കല്ല. ഹൈക്കോടതിയിലും സുപ്രീം കോടതിയിലും പോയി വിധി വന്നു. ഇനി എങ്ങനെ ഹണി എം വര്‍ഗീസിനെ മാറ്റാന്‍ പറ്റും. രാമന്‍ പിളള അടക്കമുളള ചില അഭിഭാഷകര്‍ ചില കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ടു എന്ന് പറഞ്ഞാല്‍ അവര്‍ ക്രാന്ത ദര്‍ശികളോ ദീര്‍ഘദര്‍ശികളോ ആണെന്നല്ലേ പറയാനാവുക. ഹൈക്കോടതിയെ അതിജീവിത സമീപിക്കുക. നിയമവിരുദ്ധമായി മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തിട്ടുണ്ട്, ഈ തരത്തിലൊരു കണ്‍ഫ്യൂഷനുണ്ട് എന്ന് പറഞ്ഞ് ഹൈക്കോടതിയിലേക്ക് പോകണം എന്നതാണ് അതിജീവിതയ്ക്ക് മുന്നിലുളള സാധ്യതഎന്നും തുറന്ന് പറയുകയാണ് രാഹുൽ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (2 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (2 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (2 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (5 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (5 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (5 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (5 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends