അഭിനയവൈഭവവും നായകത്വവും ഒരുപോലെ മമ്മൂട്ടിയില്‍ ശോഭിച്ചു.. മമ്മൂട്ടിയിസത്തിന്റെ 51 വർഷം! ആഘോഷമാക്കി താരങ്ങൾ...

മമ്മൂട്ടിയുടെ മുഖം ആദ്യമായി വെള്ളിത്തിരയില്‍ പതിഞ്ഞിട്ട് ഇന്നേക്ക് 51 വര്‍ഷം തികയുകയാണ് . പി.ഐ.മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത ‘അനുഭവങ്ങള്‍ പാളിച്ചകള്‍’ എന്ന സിനിമയിലാണ് ആദ്യമായി മുഖം കാണിച്ചത്. ഈ വേളയിൽ നടന്റെ അഭിനയ ജീവിതത്തതിന്റെ 51-ാം വാർഷികം ആഘോഷമാക്കുകയാണ് ആരാധകർ. അഭിനയവൈഭവവും നായകത്വവും ഒരുപോലെ മമ്മൂട്ടിയില്‍ ശോഭിച്ചു. സത്യൻ ആദ്യമായി വാങ്ങിയ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് മമ്മൂട്ടി പല തവണ വാങ്ങി. 51 വർഷം ,418 സിനിമകൾ , 6 ഭാഷാ സിനിമകൾ , 3 ഭരത് അവാർഡുകൾ, 6 സ്റ്റേറ്റ് അവാർഡുകൾ ,പത്മശ്രീ ഡോക്ടർ മെഗാസ്റ്റാർ മമ്മൂട്ടി ,വേറെയും ഒട്ടനവധി അവാർഡുകൾ. 50 വർഷങ്ങൾക്ക് മേലെ ആടി തീർക്കാൻ ഇനി ഏതെങ്കിലും വേഷം ബാക്കി ഉണ്ടോ എന്ന് ചോദിച്ചാൽ ഉണ്ടാവില്ല. അംബേദ്കർ, ബഷീർ, പഴശ്ശിരാജ തുടങ്ങി ചരിത്രത്തിന് സിനിമയിലൂടെ ജീവൻ വെപ്പിച്ച മുഖം, കേരളത്തിൻ്റെ വടക്ക് മുതൽ തെക്ക് വരെയുള്ള എല്ലാ സ്ലാങ്ങും ഇത്ര ഈസി ആയി കൈകാര്യം ചെയ്യുന്ന നടൻ, വോയിസ് കൺട്രോളിൽ ഇന്ത്യൻ സിനിമയുടെ തന്നെ അഭിമാനം. “Face Of Indian Cinema” എന്ന് തെളിയിച്ച താരം. പോരായ്മകൾ ഉള്ള നടനെന്ന് സ്വയം പറയുമ്പോഴും ഇന്നും ആ അഭിനയത്തിന് മുൻപിൽ പലപ്പോഴും ആ പറഞ്ഞ വാക്കിനെ കാറ്റിൽ പറത്തുകയാണന്നാണ് പലപ്പോഴും തോന്നാറുള്ളത്. 50 വർഷങ്ങളിലെ ആ യാത്രയിൽ മമ്മൂട്ടി എന്ന നടൻ മലയാളി മനസ്സിൽ വളർന്ന പോലെ മമ്മൂട്ടി എന്ന മനുഷ്യനും വളർന്നു കൊണ്ടേ ഇരിക്കുകയാണ് . പ്രേംനസീറിനെപ്പോലെ നിത്യഹരിതനായകനായി മമ്മൂട്ടി ഇന്നും തുടരുന്നു.
'ഒരുപാട് വീഴ്ചകളും താഴ്ചകളും അതിജീവിച്ചു തന്നിലെ പ്രതിഭയെ നിരന്തരം പരീക്ഷിച്ച് അഞ്ച് പതിറ്റാണ്ടുകൾ കൊണ്ട് കെട്ടിപ്പെടുത്ത സാമ്രാജ്യം. പകരം വെക്കാൻ ഇല്ലാത്ത മഹാപ്രതിഭ സിനിമയിലെത്തിട്ട് 51വർഷങ്ങൾ', 'അഭിനയത്തോട് അടങ്ങാത്ത ആർത്തിയുള്ള മനുഷ്യന്റെ തിരശീലയിലെ 51 വർഷങ്ങൾ', '51 വർഷം, 400ന് മുകളിൽ സിനിമകൾ, ആറ് തലമുറകളെ അത്ഭുതപ്പെടുത്തിയ വിസ്മയം', എന്നിങ്ങനെ പോകുന്നു നടനെക്കുറിച്ചുള്ള ആരാധകരുടെ വാക്കുകൾ. ട്വിറ്റർ ഉൾപ്പടെയുള്ള സമൂഹ മാധ്യമങ്ങളിൽ '51 ഇയേഴ്സ് ഓഫ് മമ്മൂട്ടിസം' എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആണ്.
https://www.facebook.com/Malayalivartha

























