Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തന്റെ ദൃശ്യങ്ങള്‍ പുറത്ത് പോയിട്ടുണ്ടോയെന്ന ആശങ്ക ആ പെണ്‍കുട്ടിക്ക് ഉണ്ടെങ്കില്‍ സത്യം പറഞ്ഞാല്‍ ലജ്ജിക്കുകയാണ് വേണ്ടത്... ദിലീപ് ഇപ്പോഴും എന്റെ സുഹൃത്താണ്.. അവസാനം അയാള്‍ നിരപാരാധിയെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ പക്ഷെ നിത്യേന പുറത്ത് വരുന്ന സംഭവങ്ങളില്‍ വല്ലാത്ത വേദനയുണ്ട്.. ഇവർ രണ്ട് പേരുമല്ലാത്ത സാധാരണക്കാരായിരുന്നെങ്കില്‍ ഈ കേസ് വളരെ പെട്ടെന്ന് തന്നെ തീരേണ്ടതായിരുന്നു...തുറന്ന് പറഞ്ഞ് വിനു കിരിയത്ത്

07 AUGUST 2022 08:12 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിലെ ജഡ്ജിയെ മാറ്റണമെന്ന അതിജീവിതയുടെ ആവശ്യം ഹൈക്കോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. ജഡ്ജി ഹണി എം വര്‍ഗീസിനെ വിചാരണ ചുമതലയില്‍ നിന്ന് മാറ്റണമെന്നായിരുന്നു അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ പറഞ്ഞത്. എന്നാല്‍ ഈ ഹര്‍ജി ഹൈക്കോടതി തള്ളുകയും സെഷന്‍സ് ജഡ്ജി ഹണി എം വര്‍ഗീസ് തന്നെ വിചാരണ നടത്തണമെന്ന ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു. എന്നാൽ കഴിഞ്ഞ ദിവസം വിചാരണ നടപടികൾ തുടങ്ങാനിരിക്കേ പ്രോസിക്യൂഷന്‌റെയും അതിജീവിതയുടേയും ഭാഗത്ത് നിന്ന് പുതിയ നീക്കവും ഉണ്ടായി. ഇപ്പോഴിതാ കേസുമായി ബന്ധപ്പെട്ട് വിചാരണക്കോടതിക്ക് വീഴ്ച പറ്റിയിട്ടുണ്ടെങ്കില്‍ അതിജീവിതയ്ക്ക് സുപ്രീംകോടതി വരേയുള്ള മേല്‍ക്കോടതികളില്‍ പോവാമെന്ന് പറയുകയാണ് സംവിധായകന്‍ വിനു കിരിയത്ത്. അല്ലാതെ അവർ പറയുന്ന കാര്യങ്ങള്‍ കോടിക്കണക്കിന് ആളുകള്‍ വിശ്വസിക്കുന്ന കോടതികളേയും പൊലീസിനേയും അധിക്ഷേപിച്ചാല്‍ നമ്മുടെ ഭാവി തലമുറയ്ക്ക് വലിയ ദോഷം ചെയ്യും. വലിയവന്റെ കൂടെ നില്‍ക്കും കോടതിയെന്ന ചിന്തയൊന്നും ആർക്കും വേണ്ട. ഇവിടെ മേല്‍ക്കോടതികളുണ്ട്. അതിലും അപ്പുറം ഇതൊന്നും അല്ലാത്ത ഒരു മേല്‍ക്കോടതിയുണ്ട്. ഈശ്വരന്റെ കോടതി, അവിടെ നമുക്ക് ഒന്നും മാറ്റാന്‍ കഴിയില്ലെന്നും വിനു കിരിയത്ത് അഭിപ്രായപ്പെടുന്നു.

വിനു കിരിയത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

ഈ വിഷയം അന്തസ്സായി ചർച്ച ചെയ്യാം. ആരാണ് തെറ്റുകരാന്‍, അല്ലെങ്കില്‍ നിരപരാധിയെന്ന് നമുക്ക് വിധിക്കാന്‍ സാധിക്കില്ല. തെറ്റ് ചെയ്തവന്‍ ശിക്ഷിക്കപ്പെടട്ടെ. അടുത്ത തലമുറയ്ക്ക് മാതൃകയാവാന്‍ അത് ആവശ്യമാണ്. ദിലീപ് തെറ്റ് ചെയ്തോ ഇല്ലയോ എന്ന് എനിക്ക് അറിഞ്ഞ് കൂടാ. സ്വന്തം മകന്‍ ഒരു കൊലപാതകം ചെയ്തുവെന്ന് കേള്‍ക്കുന്ന ഒരു അമ്മയുടെ മാനസികാവസ്ഥ നിങ്ങള്‍ക്ക് അറിയുമോ? ദിലീപ് വിഷയം ഉയർന്ന് വന്നപ്പോള്‍ ആദ്യമായി ആ വിഷയത്തില്‍ ചാനല്‍ ചർച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിച്ചയാളാണ് ഞാന്‍. എനിക്ക് അന്നും ഇന്നും അതിജീവിതയുമായി വലിയ അടുപ്പം ഇല്ല. സിനിമ മേഖലയില്‍ നിന്നുള്ള ആളെന്ന നിലയില്‍ പരിചയമുണ്ട്. ദിലീപിന്റെ രണ്ടാമത്തെ സിനിമ എന്ന് പറയുന്നത് ആയുഷ്കാലമെന്ന എന്റെ സിനിമയാണ്. കമല്‍ സംവിധാനം ചെയ്ത് സിനിമ ഞാനെഴുതുമ്പോള്‍ അതിലെ അസിസ്റ്റന്‍ഡ് ഡയറക്ടർമാരാണ് ലാല്‍ജോസും ദിലീപും. അന്നുതൊട്ടുള്ള ബന്ധം ഇന്നും ഉണ്ടെങ്കിലും സാധാരണ പ്രേക്ഷകന്‍ എന്ന നിലയില്‍ ഇതെല്ലാം കാണുമ്പോള്‍ എനിക്കും ആശങ്കകളുണ്ട്. നീതി പീഠങ്ങളെ വിശ്വസിച്ച് ജീവിക്കുന്ന ഒരു ജനാധിപത്യ രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്.

ഒരു സാധാരണ പ്രശ്നം അല്ല ഇവിടെ. രണ്ട് ഭാഗത്ത് നില്‍ക്കുന്നവരും പ്രശസ്തരായ കേസാണിത്. ആ കേസില്‍ രണ്ട് പ്രോസിക്യൂട്ടർമാർ മാറിയപ്പോള്‍ അത് അന്വേഷിക്കാന്‍ ഒരു മേല്‍ക്കോടതിയും ഇല്ലാതെ പോയത് എന്തുകൊണ്ട്. എന്തുകൊണ്ട് നിങ്ങള്‍ മാറിയെന്ന് കോടതി അന്വേഷിച്ചിരുന്നെങ്കില്‍ ഈ കേസിന്റെ ബാക്കി കാര്യങ്ങള്‍ അപ്പോള്‍ വ്യക്തമാവുമായിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഒരു കേസില്‍ അതിജീവതയുടെ ആശങ്ക, പ്രതിയുടെ ആശങ്ക എന്നൊന്നില്ല. രണ്ടും വക്കീലന്മാരുടെ ബുദ്ധിയാണ്. അതിജീവിതയോ ദിലീപോ അല്ലാലോ കോടതിയില്‍ വെക്കുന്നത്. പണം ഉണ്ടെങ്കില്‍ നല്ല ബുദ്ധിമാനായ വക്കീലന്മാരെ വെക്കും. ഒരു അസാധാരണ കേസായതിനാലാണ് അതിജീവിത വനിത ജഡ്ജിയെ ആവശ്യപ്പെട്ടത്. അതിലെന്താണ് തെറ്റ്. ആ പെണ്‍ക്കുട്ടിയാണ് ഇപ്പോള്‍ പറയുന്നത് എനിക്ക് ഈ കോടതി വേണ്ടെന്ന്-വിനു കിരിയത്ത് അഭിപ്രായപ്പെടുന്നു. തന്റെ ദൃശ്യങ്ങള്‍ പുറത്ത് പോയിട്ടുണ്ടോയെന്ന ആശങ്ക ആ പെണ്‍കുട്ടിക്ക് ഉണ്ടെങ്കില്‍ സത്യം പറഞ്ഞാല്‍ ലജ്ജിക്കുകയാണ് വേണ്ടത്. ദിലീപ് ഇപ്പോഴും എന്റെ സുഹൃത്താണ്. അവസാനം അയാള്‍ നിരപാരാധിയെന്ന് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍ പക്ഷെ നിത്യേന പുറത്ത് വരുന്ന സംഭവങ്ങളില്‍ വല്ലാത്ത വേദനയുണ്ട്. ഇവർ രണ്ട് പേരുമല്ലാത്ത സാധാരണക്കാരായിരുന്നെങ്കില്‍ ഈ കേസ് വളരെ പെട്ടെന്ന് തന്നെ തീരേണ്ടതായിരുന്നു. ഇവിടെ രണ്ട് പേരുടേയും ജിവിതത്തിന്റെ നല്ലൊരു ഭാഗം പോയിക്കൊണ്ടിരിക്കുകയാണ്. മലയാളം സിനിമയ്ക്ക് ഒരുപാട് കാര്യങ്ങള്‍ ചെയ്ത വ്യക്തിയാണ് ദിലീപ്. അയാളുടെ കെയർ ഓഫില്‍ ഒരുപാട് ആളുകള്‍ ജീവിക്കുന്നുണ്ട്. മറുവശത്ത് ഒരു പെണ്‍കുട്ടിയുണ്ട്. നമ്മുടെ സമൂഹം പല രീതിയില്‍ ചിന്തിക്കുന്നവരാണ്. അവസാനം വരേയുള്ള ആ പെണ്‍കുട്ടിയുടെ പോരാട്ടം, അവർക്ക് മാത്രമുള്ള നീതിക്ക് വേണ്ടിയല്ല, ഇതുപോലുള്ള നൂറ് പെണ്‍കുട്ടിക്ക് വേണ്ടിയാണെന്ന് മനസ്സിലാക്കാമെന്നും വിനു കിരിയത്ത് പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (3 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (3 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (3 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (3 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (5 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (5 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (5 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (5 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (5 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (6 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (6 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (6 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (6 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (6 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (6 hours ago)

Malayali Vartha Recommends