Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആദ്യ സമയത്ത് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ രൂപത്തേക്കുറിച്ചും കാര്യങ്ങളെക്കുറിച്ചുമെല്ലാം പറ‍ഞ്ഞത് കള്ളമായിരുന്നു... ഇഷ്ടം നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത കാര്യമാണല്ലോ.. അദ്ദേഹം പറ‍ഞ്ഞ പ്രായം വെച്ച് ഞങ്ങൾ തമ്മിലുണ്ടായിരുന്നത് 16 വയസ്സിന്റെ വ്യത്യാസമായിരുന്നു.. അന്ന് കോളേജിൽ എത്തിയപ്പോൾ എല്ലാം മാറിമറിഞ്ഞു! ആ ദിവസത്തെ കുറിച്ച് ആദ്യമായി തുറന്ന് പറഞ്ഞ് ജോമോൾ

24 AUGUST 2022 02:00 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരമാണ് ജോമോൾ. ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് താരം ചലചിത്രരംഗത്തേക്ക് കടന്നു വന്നത്. അതിനുശേഷം മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ബാലതാരമായി ആഭിനയിച്ചു. പിന്നീട് 1998ല്‍ പുറത്തിറങ്ങിയ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായി അഭിനയിച്ചു.ഈ ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു.നിരവധി തമിഴ് ചിത്രങ്ങളിലും ജോമോള്‍ അഭിനയിച്ചിട്ടുണ്ട്.തില്ലാന തില്ലാന, രാക്കിളിപാട്ട്, ദീപസ്തംഭം മഹാശ്ചര്യം, നിറം, ചിത്രശലഭം, മയില്‍പീലികാവ്, പഞ്ചാബിഹൗസ്, സ്‌നേഹം, എന്നിവയാണ് അഭിനയിച്ച മറ്റു ചിത്രങ്ങള്‍. ഒരു ക്രിസ്തുമതവിശ്വാസിയായിരുന്ന ജോമോള്‍ മുംബൈയില്‍ ജോലിയുള്ള ചന്ദ്രശേഖരന്‍ പിള്ള എന്ന് വ്യക്തിയെ വിവാഹം കഴിക്കുകയും തുടര്‍ന്ന് ഹിന്ദുമതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖര പിള്ള എന്ന് പേര് മാറ്റുകയും ചെയ്തു.വിവാഹശേഷം ജോമോള്‍ സിനിമകളില്‍ സജീവമല്ല, എങ്കിലും ടെലിവിഷന്‍ സീരിയലുകളില്‍ സജീവമാണ്. ഇപ്പോഴിതാ തന്റെ പ്രണയകഥ തുറന്ന് പറയുകയാണ് താരം. തന്റെ പ്രണയം ശരിക്കും സിനിമ കഥ പോലെ തന്നെയായിരുന്നു വെന്നാണ് ജോമോൾ പറയുന്നത്.

ചാറ്റിംഗിലൂടെയായിരുന്നു താൻ ചന്ദ്രശേഖറിനെ പരിചയപ്പെട്ടത്. പിന്നീട് അത് പ്രണയത്തിലേയ്ക്ക് മാറുകയായിരുന്നു. ആദ്യ സമയത്ത് ചന്ദ്രശേഖർ അദ്ദേഹത്തിന്റെ രൂപത്തേക്കുറിച്ചും കാര്യങ്ങളെക്കുറിച്ചുമെല്ലാം പറ‍ഞ്ഞത് കള്ളമായിരുന്നെന്നും അവർ പറഞ്ഞു. ഉയരം കുറവാണ്, കഷണ്ടിയാണ്, കുടവയറുണ്ട്, പത്ത് മുപ്പത്തിയഞ്ച് വയസുണ്ട് എന്നൊക്കെയായിരുന്നു. സംസാരത്തിലും തന്നെക്കാൾ അനുഭവ ജ്ഞാനമുണ്ടെന്ന് മനസ്സിലായതിനാൽ ഗ്രാന്റ്പാ എന്നായിരുന്നു താൻ വിളിച്ചിരുന്നത്. അദ്ദേഹത്തിന് ശോഭനയാണ് ഓൾ ടൈം ഫേവറീറ്റ്. തന്നെ ഒരിക്കൽ പോലും സിനിമയിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ കാഴ്ചപ്പാടുകളാണ് തനിക്ക് ഇഷ്ടമായത്. ഇഷ്ടം നമുക്ക് നിയന്ത്രിക്കാൻ പറ്റാത്ത കാര്യമാണല്ലോ. പിന്നീട് എന്തുവന്നാലും ഇതു തന്നെയാണെന്ന് തീരുമാനിച്ചു. പിന്നീട് താൻ തന്നെയാണ് അങ്ങോട്ട് ഇഷ്ടമാണന്ന് പറയുന്നത്. അദ്ദേഹം പറ‍ഞ്ഞ പ്രായം വെച്ച് ഞങ്ങൾ തമ്മിലുണ്ടായിരുന്നത് 16 വയസ്സിന്റെ വ്യത്യാസമായിരുന്നു. കോളേജിലെ കൊമേഴ്‌സ് ഡേയ്ക്കാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. തന്റെ കൂട്ടുകാരിയാണ് പാസ് കൊടുത്ത് അദ്ദേഹത്തെ കോളേജിന് അകത്തേക്ക് കയറ്റാനായി പോയത്. കുറച്ച് കഴിഞ്ഞപ്പോൾ അവളും കൂടെ നല്ല ഉയരമുള്ള സുന്ദരനായ ആളും വരുന്നത് കണ്ടു. അയാൾ അടുത്ത് വന്ന് ഹലോ പറഞ്ഞു. താനും ഹലോ പറഞ്ഞ് തന്റെ ജോലിക്ക് പോയെന്നും ജോമോൾ പറയുന്നു. പക്ഷെ രണ്ട് സ്റ്റെപ്പ് വച്ചതും ഇതാണോ ആള്? ഈ ഹലോ എനിക്ക് പരിചയമുണ്ടല്ലോ എന്ന് ചിന്ത വന്നു. പിന്നെ താൻ ഒരു ട്രാൻസ് മോഡിലായിരുന്നു. ജീവിതത്തിൽ ആദ്യമായിട്ടും അവസാനമായിട്ടും. താൻ ചുറ്റും നടക്കുന്നത് എന്താണെന്ന് പോലും അറിയാതെ നടന്നു പോവുകയായിരുന്നു. കുള്ളനാണെന്നും കറുത്തതാണെന്നും പറഞ്ഞ് ഇയാൾ തന്നെ ഇത്രയും നാൾ പറ്റിക്കുകയാണല്ലോ എന്നൊക്കെയായിരുന്നു ചിന്ത. തിരിച്ചു ചെന്നപ്പോഴാണ് താൻ ഇത്രയും നാൾ ഗ്രാന്റ് പാ എന്നു വിളിച്ചയാൾ ഇത് തന്നെയാണെന്ന് മനസിലാകുന്നത്. പക്ഷെ പിന്നെയുണ്ടായിരുന്ന ആശങ്ക തന്നെ ഇഷ്ടപ്പെടുമോ എന്നതായിരുന്നു. ഇംഗ്ലീഷിലായിരുന്നു ഞങ്ങൾ സംസാരിച്ചത്. മലയാളം അറിയില്ലെന്നാണ് തന്നോട് പറഞ്ഞിരുന്നത് എന്നാൽ പോകാൻ നേരം അദ്ദേഹം പെട്ടെന്ന് എന്നാൽ പോകാം എന്ന് പറഞ്ഞു. താൻ വാട്ട് എന്ന് ചോദിച്ചു. ഫെസ്റ്റിവൽ കഴിഞ്ഞില്ലേ ഇനി പോകാമല്ലോ എന്ന് പുള്ളി ചോദിച്ചു. എല്ലാവരും ഞെട്ടി. അപ്പോഴാണ് അറിയുന്നത് ആൾക്ക് മലയാളം അറിയാമെന്ന് മാത്രമല്ല, ഞങ്ങളേക്കാളൊക്കെ നന്നായി അറിയാമെന്ന് തനിക്ക് മനസ്സിലായതെന്നും അവർ പറഞ്ഞു. പിന്നീട് ആ ബന്ധം വിവാഹത്തിലേയ്ക്ക് എത്തുകയായിരുന്നുവെന്നും ജോമോൾ കൂട്ടിച്ചേർത്തു. ആര്യ, ആര്‍ജ എന്നിവരാണ് മക്കള്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends