Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മെമ്മറി കാർ‍ഡിന്റെ ഹാഷ് വാല്യു മാറി എന്നറിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ആ തെളിവുകൾക്ക് മുകളിൽ അടയിരിക്കുന്നത് ആരെ സഹായിക്കാനാണ്? സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകൾ നശിപ്പിക്കുകയും കള്ള രേഖകൾ ഉണ്ടാക്കുകയും ചെയ്ത് ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാത്തത് എന്തുകൊണ്ടാണ്? മുൾമുനയിൽ നിർത്തുന്ന ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ

25 AUGUST 2022 08:14 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസം ദിലീപിനെ സംബന്ധിച്ചും പൾസർ സുനിയെ സംബന്ധിച്ചുമൊക്കെ നിർണായക ദിവസം തന്നെയായിരുന്നു. അതേസമയം നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതി ജഡ്ജിയെ മാറ്റണമെന്ന ആവശ്യത്തിൽ ശക്തമായ നിയമപോരാട്ടമാണ് അതിജീവിത നടത്തുന്നത്. വിചാരണ കോടതിയിൽ നിന്നും നീതി ലഭിക്കില്ലെന്ന് ചൂണ്ടിക്കാട്ടി നടി ഹൈക്കോടതിയെ സമീപിച്ചിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജി ഹണി വർഗീസ് തുടർ വിസ്താരം നടത്തിയാൽ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നും കേസ് മറ്റൊരു കോടതിയിലേക്ക് മാറ്റണമെന്നുമാണ് നടിയുടെ ആവശ്യം. ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നടി ഉന്നയിച്ചിട്ടുണ്ട്. ഇങ്ങനെയായാല്‍ ഒരിക്കലും നീതി കിട്ടില്ലെന്ന് നടി സംശയിക്കുന്നു. അതുകൊണ്ടുതന്നെ ജഡ്ജി ഹണി എം വര്‍ഗീസ് കേസിന്റെ വിചാരണ നടത്തരുതെന്ന് നടി ആവശ്യപ്പെടുന്നു. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയിലെ തീരുമാനം വളരെ നിര്‍ണായകമാകും. വിചാരണ കോടതി ജഡ്ജിയുമായും അവരുടെ ഭര്‍ത്താവായ എക്‌സൈസ് സിഐയുമായും ദിലീപ് ബന്ധമുണ്ടാക്കിയിട്ടുണ്ടെന്ന ഗുരുതരമായ ആരോപണമാണ് നടി ഉന്നയിക്കുന്നത്. പ്രതിക്ക് ജഡ്ജിയുമായി ബന്ധമുണ്ടെന്ന വാദം കേസിന്റെ വിചാരണയുടെ വിശ്വാസ്യതയെ ബാധിക്കും. ഈ സാഹചര്യത്തില്‍ കോടതി മാറ്റം ആവശ്യപ്പെടുന്ന നടിയുടെ ഹര്‍ജിയില്‍ ഹൈക്കോടതി എടുക്കുന്ന തീരുമാനം നിര്‍ണായകമാണ്. നേരത്തേ നടിയുടെ ആവശ്യപ്രകാരം അടച്ചിട്ട കോടതിയിൽ വാദം കേൾക്കാമെന്ന് ഹൈക്കോടതി സമ്മതിച്ചിരുന്നു. ദിലീപിന്റെ ശക്തമായ എതിർപ്പിനെ തള്ളിയായിരുന്നു ജസ്റ്റിസ് സിയാജ് റഹ്മാൻ അതിജീവിതയുടെ ആവശ്യം അംഗീകരിച്ചത്. കേസ് വീണ്ടും അടുത്ത തിങ്കളാഴ്ച കോടതി പരിഗണിക്കും. എന്നാലിപ്പോഴിതാ നടി ആക്രമിക്കപ്പെട്ട കേസിൽ വിചാരണ കോടതിയോട് നിരവധി ചോദ്യങ്ങളുമായി രംഗത്തെത്തുകയാണ് അതിജീവിതയുടെ സഹോദരൻ. മെമ്മറി കാർഡ് കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ ആക്സസ് ചെയ്ത സംഭവത്തിൽ അന്വേഷണം പ്രഖ്യാപിക്കാൻ കോടതി തയ്യാറാകാത്തത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉയർത്തിയാണ് അതിജീവിതയുടെ സഹോദരൻ രംഗത്തെത്തിയത്.

ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയായിരുന്നു..

1.കേസിലെ പ്രധാനപ്പെട്ട തെളിവായ മെമ്മറി കാർഡ് പരിശോധിക്കുമ്പോൾ പാലിക്കണമെന്ന സുപ്രീം കോടതി നിർദ്ദേശം വിചാരണ കോടതി പാലിക്കാത്തത് കോടതി അലക്ഷ്യവും കൃത്യവിലോപവുമല്ലേ?
2.മെമ്മറി കാർ‍ഡിന്റെ ഹാഷ് വാല്യു മാറി എന്നറിഞ്ഞിട്ടും അന്വേഷണത്തിന് ഉത്തരവിടാതെ ആ തെളിവുകൾക്ക് മുകളിൽ അടയിരിക്കുന്നത് ആരെ സഹായിക്കാനാണ്?'

'3.ഫോറൻസിക് ലാബ് റിപ്പോർട്ട് 2 വര്‍ഷം പൂഴ്ത്തി വെച്ചത് ഗുരുതരമായ കൃത്യവിലോപമല്ലേ?
4.കോടതി രേഖകൾ പ്രതി ദിലീപിന്റെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടും അത് അന്വേഷിക്കാൻ ഉത്തരവ് നൽകാത്തത് പ്രതിയെ സംരക്ഷിക്കുന്നതിന് വേണ്ടിയല്ലേ?'

'5.കോടതിയുടെ കസ്റ്റഡിയിൽ ഇരുന്ന മെമ്മറി കാർഡ് കോടതി സമയത്തിന് ശേഷം ആക്സസ് ചെയ്ത കപ്പലിലെ കള്ളനെ കണ്ടെത്താൻ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്?
6.തെളിവുകൾ നശിപ്പിക്കാൻ കൂട്ടുനിന്ന വക്കീലൻമാർക്കെതിരെ അന്വേഷണം പ്രഖ്യാപിക്കാത്തത് എന്തുകൊണ്ടാണ്?'

7.സാക്ഷികളെ സ്വാധീനിക്കുകയും തെളിവുകൾ നശിപ്പിക്കുകയും കള്ള രേഖകൾ ഉണ്ടാക്കുകയും ചെയ്ത് ജാമ്യ വ്യവസ്ഥ ലംഘിച്ച പ്രതിയുടെ ജാമ്യം റദ്ദ് ചെയ്യാത്തത് എന്തുകൊണ്ടാണ്?
8 .എന്തുകൊണ്ടാണ് രണ്ട് സ്പെഷ്യൽ പ്രോസിക്യൂട്ടർമാർ കോടതിയെ വിശ്വാസമില്ല എന്ന് പറഞ്ഞ് കൊണ്ട് രാജിവെച്ച് പോയത്?'

9 .ആദ്യഘട്ടം മുതൽക്കെ അതിജീവിത ഈ കേസിൽ ജഡ്ജിന്റെ പ്രതിയോടുള്ള കൂറ് സുപ്രീം കോടതിയെ ബോധിപ്പിച്ചതാണ് ഇപ്പോൾ കൂടുതൽ ആരോപണങ്ങൾ വന്നിട്ടും എന്തുകൊണ്ട് ഈ ജഡ്ജ് സ്വയം ഒഴിയുന്നില്ല?‌‌'

'വിചാരണ കോടതി മാറ്റിയ അസിസ്റ്റന്റ് രജിസ്ട്രാറുടെ കത്ത് നിലവിലെ ജുഡീഷ്യൽ ഉത്തരവിന് വിരുദ്ധമല്ലേ? ഇത് ഞങ്ങളുടെ മാത്രം സംശയമല്ല. നീതിന്യായ വ്യവസ്ഥ സംശുദ്ധവും നീതിയുക്തവുമാകണമെന്ന് ആഗ്രഹിക്കുന്ന സാധാരണ ജനങ്ങളുടെ മനസ്സിലുള്ള ചോദ്യങ്ങൾ മാത്രമാണ്. ഇതിനുള്ള ഉത്തരം നീതിപീഠം നൽകിയേ മതിയാവൂ, ' പോസ്റ്റിൽ സഹോദരൻ പറഞ്ഞു. നേരത്തേ ദിലീപിനോടും നിരവധി ചോദ്യങ്ങളുമായി അതിജീവിതയുടെ സഹോദരൻ രംഗത്തെത്തിയിരുന്നു. ദിലീപ് തെറ്റ് ചെയ്തിട്ടില്ലെങ്കിൽ എന്തിന് തെളിവുകൾ അടക്കം നശിപ്പിക്കാനുള്ള ശ്രമങ്ങൾ നടൻ നടത്തിയെന്നായിരുന്നു സഹോദരൻ ചോദ്യമുയർത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (4 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (6 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (7 hours ago)

Malayali Vartha Recommends