Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വളരെയധികം സ്നേഹവും അടുപ്പവുമുള്ള ആളാണ് ദിലീപേട്ടൻ... സിനിമ ഫീൽഡിൽ ജഗതി ശ്രീകുമാറിനെ ഏറ്റവും അധികം സഹായിച്ച ആളാണ്... ദിലീപ് ഈ തെറ്റ് ചെയ്യില്ല എന്ന് ഉറച്ച ബോധ്യമുള്ള ഒരാളാണ് ഞാൻ... എന്റെ മകൾ എന്ന് മാത്രം ചിന്തിക്കുന്ന ഒരു മനുഷ്യൻ ഒരിക്കലും അത് ചെയ്യില്ല.. ഇത് പിസി ജോർജിന് ബോധ്യപ്പെട്ടത് കൊണ്ടാണ് അദ്ദേഹം ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയത്.. അനൂപിനെ വ്യക്തി പരമായി പരിജയമില്ല; റെയ്ഡിന് പിന്നാലെ തുറന്ന് പറഞ്ഞ് ഷോൺ ജോർജ്

26 AUGUST 2022 06:22 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക നീക്കം കഴിഞ്ഞ ദിവസമായിരുന്നു. പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലായിരുന്നു ക്രൈംബ്രാഞ്ച് പരിശോധന. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. വളരെ നാടകീയ രംഗങ്ങളായിരുന്നു. എന്നാലിപ്പോഴിതാ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ഷോണ്‍ ജോര്‍ജ് തന്നെ സമ്മതിച്ചിരിക്കുകയാണ്. സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ല. താനായിട്ട് ഒരു വാട്സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ല. റെയ്ഡിന് പിന്നിൽ വലിയ തിരക്കഥയെന്നും ഷോൺ ജോർജ് ആരോപിച്ചു. ഷോണ്‍ ജോര്‍ജിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു... ''വളരെയധികം സ്നേഹവും അടുപ്പവുമുള്ള ആളാണ് ദിലീപേട്ടൻ. സിനിമ ഫീൽഡിൽ ജഗതി ശ്രീകുമാറിനെ ഏറ്റവും അധികം സഹായിച്ച ആളാണ്. അതുകൊണ്ട് തന്നെ അദേഹത്തോട് ആ അടുപ്പം എനിക്കുണ്ട്. ക്രൈംബ്രാഞ്ചിന്റെ ഉദേശം വ്യക്തമാണ്. മുഖ്യമന്ത്രി പിണറായി വിജയനുമായി ബന്ധപ്പെട്ട് നടത്തിയ വെളിപ്പെടുത്തലുകളാണ് റെയ്ഡിന് പിന്നിൽ.

ഇഡിക്ക് മുമ്പിൽ കൂടുതൽ തെളിവുകൾ ഹാജരാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. ആ തെളിവുകളാണ് ഈ റെയ്ഡിന്റെ പിന്നിലുള്ള പ്രധാനകാരണം.ജഗതി ശ്രീകുമാറിന്റെ കുടുംബവുമായി ഏറ്വും അധികം അടുപ്പുമുള്ള ആളാണ് ദിലീപ്. ജഗതി ശ്രീകുമാറിന്റെ അപകടത്തിന് ശേഷം ഞങ്ങളുടെ കുടുംബത്തെ ഏറ്റവും അധികം അന്വേഷിച്ച ആളാണ് അദ്ദേഹം. എല്ലാ അഴ്ചകളിലും വിളിക്കുകയും ചികിത്സ കാര്യങ്ങൾ തിരക്കുകയും ചെയ്ത ആളാണ് ദിലീപേട്ടൻ. ആ അടുപ്പം എനിക്ക് അദേഹവുമായി ഉണ്ട്. ആ സ്നേഹവുമുണ്ട്. അനിയ എന്നാണ് അദ്ദേഹം എന്നെ വിളിച്ചിരുന്നത്. ദിലീപ് ഈ തെറ്റ് ചെയ്യില്ല എന്ന് ഉറച്ച ബോധ്യമുള്ള ഒരാളാണ് ഞാൻ. എന്റെ മകൾ എന്ന് മാത്രം ചിന്തിക്കുന്ന ഒരു മനുഷ്യൻ ഒരിക്കലും അത് ചെയ്യില്ല. ഇത് പിസി ജോർജിന് ബോധ്യപ്പെട്ടത് കൊണ്ടാണ് അദ്ദേഹം ദിലീപിനെ അനുകൂലിച്ച് രംഗത്തെത്തിയത്. അനൂപിനെ വ്യക്തി പരമായി പരിജയമില്ല. എന്നാൽ ആ സമയത്ത് ദിലീപിനെതിരെ വാട്സ്ആപ്പ് ഗ്രൂപ്പുകളിലും മറ്റും പ്രചരിച്ചിരുന്ന കാര്യങ്ങൾ ദിലീപിന്റെ അഭിഭാഷകനും അനൂപിനുംഅയച്ചുകൊടുക്കുമായിരുന്നു.

കേസിൽ അദ്ദേഹത്തിന് ദോഷം വരാൻ സാധ്യതയുള്ള കാര്യങ്ങളാണ് അയച്ചുകൊടുത്തത്. ഞാനായിട്ട് ഒരു വാട്സ്ആപ്പ് ഗ്രൂപ്പും ഉണ്ടാക്കിയിട്ടില്ല. അനൂപുമായി ആദ്യമായി സംസാരിക്കുന്നത് തന്നെ ദിലീപിന്റെ അറസ്റ്റിന് ശേഷമാണ്. എന്തൊക്കെയാണ് അയച്ചതെന്ന് തനിക്ക് ഓർമ്മയില്ല. ഒരു വാട്സപ്പ് ഗ്രൂപ് ഉണ്ടാക്കാൻ മാത്രം പൊട്ടനല്ല ഞാൻ. പിസി ജോർജ് നടത്തിയ വാർത്ത സമ്മേളനത്തിൽ ഫാരിസ് അബുബക്കറും , ഐടി രംഗത്ത് മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപ്പെട്ട് നടത്തിയ വലിയ അഴിമതികളെക്കുറിച്ചുമാണ്. മുഖ്യമന്ത്രിയുടെ മകളുടെ കമ്പനി നടത്തിയ അഴിമതികളെക്കുറിച്ചും പിസി ജോർജ് കൃത്യമായി പറഞ്ഞിരുന്നു. അതിന് ശേഷം താൻ എവിടെ പോയാലും സ്പെഷ്യൽ ബ്രാഞ്ച് എന്റെ പുറകെയുണ്ട്. പിസി ജോർജിന്റെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് വലിയ ആകുലതകൾ സർക്കാരിനുണ്ട്. പിസി ജോർജുമായി ബന്ധപ്പെട്ട ഒരുപാട് കാര്യങ്ങൾ എന്റെ ഫോണിലേക്കും മെയിലേക്കും ഒക്കെ അയച്ചു തരാറുണ്ട്.

കാരണം അദ്ദേഹം മെയിൽ ഒന്നും ഉപയോഗിക്കുന്ന ആളല്ല. ഇത് പോലീസിന് കൃത്യമായി അറിയാം അതാണ് റെയ്ഡിന് പിന്നിലെ കാരണം.മുഖ്യമന്ത്രിക്കെതിരെ ഇഡിക്ക് നൽകാൻ വെച്ചിരിക്കുന്ന തെളിവ് കേരള പോലീസിന് കൊടുത്താലുള്ള അവസ്ഥ എന്താകും. അതുകൊണ്ട് അത് നൽകാനാവില്ല. എന്റെ ഫോൺ 2019ൽ കാണാതായതാണ്. അന്ന് ഞാൻ പരാതി നൽകിയതിന്റെ തെളിവ് കൈവശമുണ്ട്. വാട്സ്ആപ്പ് ഉപയോഗിച്ചോണ്ടിരുന്ന ടാപ് നിലവിൽ കേടാണ് എന്നാൽ അതും കൊണ്ടുപോയിട്ടുണ്ട്.

ഇപ്പോ ഞാൻ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോൺ കേരള പോലീസിന് കൊടുക്കാൻ സൌകര്യമില്ല. അത് ഞാൻ കോടതി ആവശ്യപ്പെടുന്ന മുറയ്ക്ക് സന്തോഷത്തോടെ നൽകും. രണ്ടാം പ്രതി മാർട്ടിന്റെ സ്റ്റേറ്റ്മെന്റ് എടുത്തു നോക്കിയാൽ കഥ മനസിലാകും. റെയിഡിന്റെ പുറകിൽ നടന്നത് സിനിമയെപ്പോലും വെല്ലുന്ന തിരകഥയാണ്. സ്ഥിരം റെയ്ഡ് , അറസ്റ്റ് എന്നിവ നടക്കുകയാണ്. പിസി ജോർജിന്റെ കൈയിൽ എന്താ ഉള്ളതെന്ന് അവർക്ക് കൃത്യമായി അറിയാം. അത് കേരള പോലീസിനെ ഏൽപ്പിക്കാൻ സൌകര്യമില്ല. അത് നിയമത്തിന് മുമ്പിൽ കൊണ്ടുവരും. അത് ഏത് അറ്റം വരെ പോയാലും ആ കടമ നിർവഹിക്കുമെന്നും ഷോൺ ജോർജ് പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends