Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പിണറായിയുടെ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടിയാണ് ഈ പരിശോധന.. ആ രേഖകളൊക്കെ തന്റെ കയ്യിലുണ്ട്.. അതൊന്നും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല.. ധൈര്യമുണ്ടെങ്കില്‍ അവര്‍ എടുക്കട്ടെ.. ഒന്നാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ ടാബ് വേണം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയാല്‍ അത് നാണംകെട്ട പരിപാടിയാണ്.. ദിലീപിന്റെ കേസ് തീരാറായപ്പോള്‍ ക്രൈംബ്രാഞ്ച് വേറെ കളളക്കേസ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്... റെയ്ഡിന് പിന്നാലെ പൊട്ടിത്തെറിച്ച് പിസി ജോർജ്

26 AUGUST 2022 08:08 AM IST
മലയാളി വാര്‍ത്ത

പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലായിരുന്നു കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് പരിശോധന നടത്തിയത്. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. എന്നാൽ പരസ്യമായി തന്നെ ദിലീപിനെ ഏറ്റവും കൂടുതൽ അനുകൂലിക്കുകയൂം പരസ്യമായി ദിലീപിനെ പിന്തുണച്ച് കൊണ്ട് രംഗത്തെത്തുകയും ചെയ്ത ആളായിരുന്നു പിസി ജോർജ്. അതിജീവിതയെ പലവട്ടം പരസ്യമായി തന്നെ പിസി ജോർജ് അധിക്ഷേപിച്ചിട്ടുണ്ട്. ഇപ്പോഴിതാ റെയ്ഡ് നടത്തിയത് ദിലീപിന്റെ കേസ് തീരാറായപ്പോള്‍ ക്രൈംബ്രാഞ്ച് വേറെ കളളക്കേസ് ഉണ്ടാക്കുന്നതാണെന്നാണ് പിസിയുടെ ആരോപണം.

പിസി ജോര്‍ജിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

കഴിഞ്ഞ 5 ദിവസമായി താന്‍ പാലാ മെഡിസിറ്റി ആശുപത്രിയില്‍ അസുഖമായി കിടക്കുകയായിരുന്നു. ഇന്നലെയാണ് വീട്ടില്‍ വന്നത്. ഇന്നലെ രാവിലെ 7 മണിക്ക് മുന്‍പ് വീട്ടില്‍ രണ്ട് വണ്ടി പോലീസ് വന്നു. എന്താണെന്ന് ചോദിച്ചപ്പോള്‍ വീട് റെയ്ഡ് ചെയ്യുകയാണെന്ന് പറഞ്ഞു, ഓര്‍ഡര്‍ കാണിച്ചു. 2019ലോ മറ്റോ ദിലീപിന്റെ അനിയന്‍ ഷോണിനെ ഫോണില്‍ വിളിച്ചു, ആ ഫോണ്‍ കിട്ടണം എന്നാണ്. പോയി തപ്പിയെടുത്തോ തനിക്ക് വിരോധമില്ലെന്ന് പറഞ്ഞു. ആ ഫോണ്‍ നഷ്ടപ്പെട്ടു എന്ന് 2019ല്‍ തന്നെ ഷോണ്‍ എസ്പിക്ക് പരാതി കൊടുത്തിട്ടുളളതാണ്. പിന്നെ വീട്ടില്‍ തപ്പിയിട്ട് കാര്യമുണ്ടോ. മകന്റെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കൊച്ചിന്റെ ടാബ് എന്തിനാണ് ഇവര്‍ക്ക്? പിണറായിയുടെ കള്ളക്കടത്ത് കേസുമായി ബന്ധപ്പെട്ട രേഖകള്‍ക്ക് വേണ്ടിയാണ് ഈ പരിശോധന. ആ രേഖകളൊക്കെ തന്റെ കയ്യിലുണ്ട്. അതൊന്നും കൊടുക്കാന്‍ ഉദ്ദേശിക്കുന്നില്ല. ധൈര്യമുണ്ടെങ്കില്‍ അവര്‍ എടുക്കട്ടെ. ഒന്നാം ക്ലാസിലും ആറാം ക്ലാസിലും പഠിക്കുന്ന കുട്ടികളുടെ ടാബ് വേണം എന്ന് പറഞ്ഞ് ബഹളമുണ്ടാക്കിയാല്‍ അത് നാണംകെട്ട പരിപാടിയാണ്. ദിലീപിന്റെ കേസ് തീരാറായപ്പോള്‍ ക്രൈംബ്രാഞ്ച് വേറെ കളളക്കേസ് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. ദിലീപിന്റെ കേസും പിസി ജോര്‍ജുമായിട്ട് എന്താണ് ബന്ധം എന്നും പിസി ജോര്‍ജ് ചോദിച്ചു. ഷോണ്‍ ജോര്‍ജിന്റെ ഫോണ്‍ കാണാതായിട്ട് മൂന്ന് കൊല്ലമായി. അപ്പോള്‍ പോലീസ് ഇവിടെ വന്ന് പരിശോധിക്കുന്നതില്‍ വല്ല അര്‍ത്ഥവും ഉണ്ടോ. ഉദ്ദേശം രാഷ്ട്രീയക്കളിയാണ്. നേരിടാന്‍ തയ്യാറാണ്. തന്നെ എത്ര പ്രാവശ്യം അറസ്റ്റ് ചെയ്ത് കൊണ്ട് പോയി. താന്‍ മിണ്ടിയില്ലല്ലോ. വീട്ടിലെ എല്ലാ മേശയും അലമാരിയും തുറന്ന് കൊടുക്കാം. അവര്‍ റെയ്ഡ് ചെയ്യട്ടെ, പരാതിയില്ല. അല്‍പം ചൂടാകേണ്ടി വന്നത് കുട്ടികളുടെ ഐ പാഡ് എടുത്തപ്പോഴാണ്. ബാക്കി എന്ത് എടുത്താലും വിരോധമില്ല. എന്തിനാണ് ഈ പണി. താന്‍ ഒരു തെറ്റും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. തെറ്റ് ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കുകയുമില്ല. തന്റെ മകന്‍ തെറ്റ് ചെയ്തുവെങ്കില്‍ താന്‍ അത് പ്രോത്സാഹിപ്പിക്കില്ല. തെറ്റാണെന്ന് തന്നെ പറയും. താന്‍ ദിലീപിനെ മാത്രമല്ല ഫ്രാങ്കോ പിതാവിനേയും അനുകൂലിച്ചു. ബോധ്യമില്ലാതെ ഒന്നും പറയില്ല. പഞ്ചാബില്‍ പോയി കയ്യിലെ കാശ് മുടക്കി അന്വേഷിച്ച് നിരപരാധിയാണ് എന്ന് ബോധ്യപ്പെട്ടിട്ടാണ് അദ്ദേഹത്തെ പിന്തുണച്ചത്. ദിലീപിന്റെ കേസില്‍ നടിയുടെ പേര് പറയാന്‍ പാടില്ല. അവരുടെ പത്രസമ്മേളനത്തിലെ വൈരുദ്ധ്യങ്ങളാണ് ദിലീപിന്റെ ഭാഗം ശരിയാണെന്ന് തോന്നാന്‍ കാരണം. താനത് പച്ചയ്ക്ക് പറഞ്ഞിട്ടുളളതാണ്. ആ സ്ത്രീയെ ഉപദ്രവിക്കണം എന്ന് തനിക്കില്ല. അവര്‍ കല്യാണം കഴിഞ്ഞ് പോയെന്നാണ് കേട്ടത്. അതിന്റെ വിവരങ്ങള്‍ അറിയില്ല. മനസാക്ഷിക്ക് വിരുദ്ധമായി ഒന്നും ചെയ്യില്ല. മുഖ്യമന്ത്രി 28 തവണ കള്ളക്കടത്ത് നടത്തി സ്വര്‍ണം കൊണ്ട് വന്നു എന്ന് എല്ലാവര്‍ക്കും അറിയാം. ആ വിഷയം ജനത്തിന് മുന്നില്‍ ശക്തമായി അവതരിപ്പിച്ചതിന് ശേഷം തന്നെ വേട്ടയാടാന്‍ തുടങ്ങിയതാണ്. ഇന്ന് വേട്ടയാടാന്‍ കാരണം, ലാവലിന്‍ കേസ് പിണറായി വിജയന്‍ സുപ്രീം കോടതി വിധി വരാതെ പിടിച്ച് വെച്ചിരിക്കുകയായിരുന്നു. തിരുവോണം കഴിഞ്ഞാല്‍ ആദ്യം വരുന്ന സുപ്രീം കോടതി വിധി ലാവലിന്‍ കേസ് ആണ്. ലാവലിന്‍ കേസില്‍ തന്നെ പിണറായി വിജയന്‍ ജയിലില്‍ പോകും. ലാവലിന്‍ കേസ് വരുമ്പോള്‍ പിസി ജോര്‍ജും വീടും മകനും ഒക്കെ വാര്‍ത്തയാക്കി ശ്രദ്ധ തിരിക്കാനാണ് ശ്രമം. തിരഞ്ഞെടുപ്പ് തോറ്റ് ആരോഗ്യവും വയ്യാതെ ഇരിക്കുന്ന തന്നെ വെറുതെ വിടില്ലെന്നാണ്. ഇത് മര്യാദയാണോ ഷോണ്‍ ശസ്ത്രക്രിയ കഴിഞ്ഞ് ഇന്ന് ആശുപത്രിയില്‍ പോകേണ്ടതായിരുന്നു. അപ്പോഴാണ് റെയ്ഡ്. മാനനഷ്ടത്തിന് സിവിലും ക്രിമിനലും കേസ് കൊടുക്കേണ്ടതാണ്. നഷ്ടപരിഹാരം പോലീസുകാരുടെ ശമ്പളത്തില്‍ നിന്ന് പിടിക്കേണ്ടി വരും. തനിക്കത് ആഗ്രഹമില്ല. പിണറായിയുടെ കയ്യില്‍ നിന്ന് തന്നെ വാങ്ങാനുളള നിയമമുണ്ടോ എന്ന് നോക്കിക്കൊണ്ടിരിക്കുകയാണ്. പോലീസുകാര്‍ ഇനിയും പിണറായി പറയുന്നത് കേട്ട് ചാടിയാല്‍ അനുഭവിക്കേണ്ടി വരും. താന്‍ വിട്ടുവീഴ്ച ഇല്ലാത്ത നടപടിയിലേക്ക് പോകുമെന്നും തുറന്നടിക്കുകയാണ് പിസി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends