Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പ്ലസ് ടുവിന് പഠിയ്ക്കുമ്പോൾ മുതലുള്ള സുഹൃത്തായിരുന്നു അവൻ... കോളേജിലെത്തിയപ്പോഴും ആ സൗഹൃദം തുടർന്നു... പൊട്ട കിണറ്റിനു സമീപം അവന്റെ ചെരുപ്പ് കണ്ടു.. അങ്ങനെ വെറുതേ ഒന്ന് എത്തി നോക്കിയപ്പോഴാണ് അവൻ്റെ ബോഡി കണ്ടെത്തിയത്.. അവന്റെ മരണം എന്നെ തളർത്തി!ഡിപ്രഷനായിരുന്നു.. പ്രണയം അവസാനിപ്പിച്ചതോടെ രണ്ടു രണ്ടര കൊല്ലം സുഹൃത്തുക്കളാലും കോളേജിലും എല്ലാം ഒറ്റപ്പെട്ടു; തുറന്ന് പറഞ്ഞ് വിൻസി

26 AUGUST 2022 12:49 PM IST
മലയാളി വാര്‍ത്ത

ചുരുങ്ങിയ കാലം കൊണ്ട് മികച്ച കഥാപാത്രങ്ങളിലൂടെ മലയാളികളുടെ മനസ് കവർന്ന നായികയാണ് വിൻസി അലോഷ്യസ്. റിയാലിറ്റി ഷോയിലൂടെയാണ് താരം എത്തിയതെങ്കിലും വികൃതി, കനകം കാമിനി കലഹം, ഭീമന്റെ വഴി തുടങ്ങിയ സിനിമകളിലൂടെ വിൻസി കൂടുതൽ ജനശ്രദ്ധ നേടുകയായിരുന്നു. കുറച്ച് സിനിമകളിൽ മാത്രമേ എത്തിയുട്ടുള്ളൂവെങ്കിലും ആ സിനിമകളിലൂടെ തന്നെ വിൻസി തന്റേതായ സ്ഥാനം കണ്ടെത്തി. ഇപ്പോഴിതാ തന്റെ പ്രണയത്തെക്കുറിച്ചും ബ്രേക്കപ്പിനെക്കുറിച്ചുമൊക്കെ താരം പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. 'എറണാകുളത്ത് കോളേജിൽ പഠിക്കുന്ന സമയത്ത് ആയിരുന്നു പ്രണയം ഉണ്ടായിരുന്നത്. വീട്ടുകാർ പിടിച്ചു. അങ്ങനെ അതൊന്നു ബ്രേക്കപ് ആക്കേണ്ടി വന്നു. അതിനോടൊപ്പം തന്നെ എന്റെ ഏറ്റവു അടുത്ത സുഹൃത്തും മരിച്ചു. രണ്ടിന്റെയും കൂടി കാര്യം ആയപ്പോൾ ആണ് അങ്ങനെ ചെയ്തത്.പിന്നീട് പ്രാക്ടിക്കലി ചിന്തിച്ചപ്പോൾ അത് പ്രശ്‌നമായി തോന്നി. രണ്ട് വ്യത്യസ്ത മതത്തിൽപ്പെട്ടവരായിരുന്നു ഞങ്ങൾ. അങ്ങനെയാണ് ഞാൻ തന്നെ അത് അവസാനിപ്പിച്ചത്. അവിടെ അതിനെ സൊ കോൾഡ് തേച്ചു എന്നായി. രണ്ടു രണ്ടര കൊല്ലം സുഹൃത്തുക്കളാലും കോളേജിലും എല്ലാം ഒറ്റപ്പെട്ടു' തന്റെ ആത്മാർത്ഥ സുഹൃത്തിന്റെ മരണത്തെക്കുറിച്ചും അതുണ്ടാക്കിയ വിഷമവും വിൻസി തുറന്നു പറയുന്നുണ്ട്. 'പ്ലസ് ടുവിന് പഠിയ്ക്കുമ്പോൾ മുതലുള്ള സുഹൃത്തായിരുന്നു അവൻ. കോളേജിലെത്തിയപ്പോഴും ആ സൗഹൃദം തുടർന്നു. ഒരു ഓണ സമയത്ത് അവരുടെ കോളേജിൽ വടം വലി മത്സരമുണ്ട് അവനും പങ്കെടുക്കുന്നുണ്ടെന്ന് ഒക്കെ പറഞ്ഞ് മെസേജ് അയച്ചിരുന്നു. പിറ്റേന്ന് രാവിലെ എന്റെ വേറെ ഒരു സുഹൃത്താണ് അവന്റെ മരണ വിവരം പറയുന്നത്.' 'അന്ന് കോളേജിൽ മാനേജ്‌മെന്റും വിദ്യാർത്ഥികളും തമ്മിലുള്ള ഒരു പ്രശ്നത്തിൽ പൊലീസ് വന്നിരുന്നു. അങ്ങനെ കുട്ടികളെല്ലാം ഓടി. കുറച്ച് നേരാം കഴിഞ്ഞ് പോയവർ ഒക്കെ വന്നു അവൻ മാത്രം വന്നില്ല. അങ്ങനെ എല്ലാവരും അവനെ അന്വേഷിച്ചു. പൊലീസിലും പറഞ്ഞപ്പോൾ അവർ അത് ഗൗരവമായി എടുത്തില്ല. തുടർന്ന് നടന്ന അന്വേഷണത്തിൽ ഒരു പൊട്ട കിണറ്റിനു സമീപം അവന്റെ ചെരുപ്പ് കണ്ടു.അങ്ങനെ വെറുതേ ഒന്ന് എത്തി നോക്കിയപ്പോഴാണ് അവൻ്റെ ബോഡി കണ്ടെത്തിയത്'. 'അവന്റെ മരണം എന്നെ തളർത്തി. ഡിപ്രഷനായിരുന്നു. അതും കാരണമാകാം ഞാൻ ബ്രേക്കപ് ആയതെന്നും വിൻസി പറഞ്ഞു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (4 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (7 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (7 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (7 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (7 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (7 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends