Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

29ന് ഉച്ചയ്ക്കു കേസ് എടുക്കുമ്പോൾ രഹസ്യ നടപടിക്രമങ്ങൾ ആകാമെന്ന് കോടതി വ്യക്തമാക്കിയിരുന്നു... അടുത്ത തിങ്കളാഴ്ച നടിയെ ആക്രമിച്ച കേസ് പരിഗണിക്കുമ്പോൾ എന്തും സംഭവിക്കാം... ദിലീപിന് നിർണായക മണിക്കുറുകൾ

27 AUGUST 2022 11:08 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ചിന്റെ നിര്‍ണായക നീക്കം കഴിഞ്ഞ ദിവസമായിരുന്നു. പിസി ജോര്‍ജിന്റെ മകനും കോട്ടയം ജില്ലാ പഞ്ചായത്ത് അംഗവുമായ ഷോണ്‍ ജോര്‍ജിന്റെ വീട്ടിലായിരുന്നു ക്രൈംബ്രാഞ്ച് പരിശോധന. നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കാന്‍ വ്യാജ തെളിവുകള്‍ ഉണ്ടാക്കി എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ് നടത്തിയത്. വളരെ നാടകീയ രംഗങ്ങളായിരുന്നു. എന്നാലിപ്പോഴിതാ ദിലീപുമായി അടുത്ത ബന്ധമുണ്ടെന്ന് ഷോണ്‍ ജോര്‍ജ് തന്നെ സമ്മതിച്ചിരിക്കുകയാണ്. സഹോദരന്‍ അനൂപുമായി വലിയ പരിചയമില്ല. താനായിട്ട് ഒരു വാട്സാപ് ഗ്രൂപ്പും തുടങ്ങിയിട്ടില്ല. റെയ്ഡിന് പിന്നിൽ വലിയ തിരക്കഥയെന്നും ഷോൺ ജോർജ് ആരോപിക്കുകയും ചെയ്തിരുന്നു.

അതേസമയം നടിയെ പീഡിപ്പിച്ചു ദൃശ്യങ്ങൾ പകർത്തിയ കേസിന്‍റെ വിചാരണ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു മാറ്റിയതിനെതിരെ അതിജീവിത നൽകിയ ഹരജിയിൽ ഹൈക്കോടതി രഹസ്യ നടപടിക്രമങ്ങൾ അനുവദിച്ചിരുന്നു. പ്രിൻസിപ്പൽ സെഷൻസ് ജ‍‍ഡ്ജി ഹണി വർഗീസ് തുടർ വിസ്താരം നടത്തിയാൽ കേസിൽ തനിക്ക് നീതി ലഭിക്കില്ലെന്നാണ് ഹൈക്കോടതിയിൽ നൽകിയ അപേക്ഷയിൽ അതിജീവിത വ്യക്തമാക്കിയത്. പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്ക് കേസ് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവിലൂടെ മാറ്റുകയായിരുന്നുവന്നും ഇത് നിയമപരമല്ലെന്നും നടി ഹർജിയിൽ പറയുന്നു. കേസിൽ തീർപ്പ് കൽപ്പിക്കുന്നത് വരെ ജില്ലാ സെഷൻസ് കോടതിയിലെ വിചാരണ സ്റ്റേ ചെയ്യണമെന്നും നടി ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിയുടെ കസ്റ്റഡിയിൽ ഇരിക്കെ കേസിലെ ഏറ്റവും നിർണായക തെളിവ് കൂടിയായ നടിയെ ആക്രമിക്കുന്ന ദൃശ്യങ്ങളുടെ ഹാഷ് വാല്യു മാറിയിട്ടും ഇതിൽ നടപടിയെടുക്കാൻ വിചാരണ കോടതി തയ്യാറായില്ലെന്നും അതിജീവിത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ജ‍ഡ്ജിയുടെ ഭർത്താവും കേസിലെ എട്ടാം പ്രതിയായ ദിലീപും തമ്മിൽ ബന്ധമുണ്ടെന്ന ഗുരുതര ആരോപണവും ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ നടി ഉന്നയിച്ചിട്ടുണ്ട്. അതിജീവിതയുടെ ഹർജി അടച്ചിട്ട മുറിയിലാണ് കോടതി കേട്ടത്. എട്ടാം പ്രതി ദിലീപിന്റെ ശക്തമായ എതിർപ്പിനെ തള്ളിയായിരുന്നു ജസ്റ്റിസ് സിയാദ് റഹ്മാന്റെ ബെഞ്ച് ഹർജി കേട്ടത്. അടുത്ത തിങ്കളാഴ്ചയാണ് ഇനി കേസ് വീണ്ടും കോടതി പരിഗണിക്കുക. ഈ സാഹചര്യത്തില്‍ തുടര്‍ വിസ്താര നടപടികള്‍ക്ക് സാധ്യതയില്ല. 29ന് ഉച്ചയ്ക്കു കേസ് എടുക്കുമ്പോൾ രഹസ്യ നടപടിക്രമങ്ങൾ ആകാമെന്നും വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends