Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം! ആ ഒരാഴ്ച ജീവിതത്തില്‍മറക്കാനാകില്ല! ജീവിതത്തിൽ നിന്ന് മായ്ക്കാൻ ആഗ്രഹിക്കുന്ന ആ ദിവസത്തെ കുറിച്ച് കണ്ണീരോടെ ജോമോൾ..

28 AUGUST 2022 09:18 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരമാണ് ജോമോൾ. 2022 ൽ ആയിരുന്നു ജോമോളുടെ വിവാഹം. ചന്ദ്രശേഖരൻ പിള്ളയെ വിവാഹം ചെയ്ത താരം ഹിന്ദു മതം സ്വീകരിച്ച് ഗൗരി ചന്ദ്രശേഖർ എന്ന് പേര് മാറ്റിയിരുന്നു. യാഹുവിൽ കൂടിയാണ് ചന്ദ്രശേഖറിനെ ജോമോൾ കണ്ടുമുട്ടിയത്. നല്ല സുഹൃത്തുകളായി മാറിയ ശേഷം ആണ് ഇരുവരും പ്രണയത്തിലായതും വിവാഹം കഴിച്ചതും. രണ്ടു പെൺകുട്ടികളാണ് ഇവർക്കുള്ളത്. വിവാഹ ശേഷം ഇന്റസ്ട്രിയില്‍ നിന്നും മാറി നിന്ന ജോമോള്‍ ബിസിനസ്സ് കാര്യങ്ങളും കുടുംബ കാര്യങ്ങളുമൊക്കെയായി തിരക്കിലായിരുന്നു. പിന്നീട് ഇന്‍സ്റ്റഗ്രാമില്‍ സജീവമായ നടി തന്റെ കുടുംബ വിശേഷങ്ങളും കുക്കിങ് വിശേഷങ്ങളും എല്ലാം പങ്കുവയ്ക്കാറുണ്ട്. നൃത്ത പരിശീലനം വീണ്ടും ആരംഭിച്ചതും പ്രേക്ഷകര്‍ അറിഞ്ഞത് ഇന്‍സ്റ്റഗ്രാമിലൂടെയാണ്. എന്നാല്‍ സജീവ അഭിനയത്തിലേക്ക് ജോമോള്‍ ഇതുവരെ വന്നിട്ടില്ല. ചില സിനിമകളില്‍ അതിഥി വേഷം ചെയ്തിരുന്നു. 2017 ല്‍ പുറത്തിറങ്ങിയ കെയര്‍ഫുള്‍ ആണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയത്. അതിനിടയില്‍ ചില ടെലിവിഷന്‍ ഷോകളില്‍ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കോമഡി സ്റ്റാര്‍ സീസണ്‍ 2 യില്‍ വിധികര്‍ത്താവ് ആയിരുന്നു ജോമോള്‍.

അടുത്തിടെ അമൃത ടിവിയിലെ റെഡ് കാർപെറ്റ് എന്ന പരിപാടിയിൽ ജോമോൾ പങ്കെടുത്തിരുന്നു. ഷോയിൽ തനറെ വിശേഷങ്ങൾ പങ്കുവച്ച താരം, തന്റെ ജീവിതത്തില്‍ ഒരിക്കല്‍ കൂടെ വേണം എന്ന് ആഗ്രഹിയ്ക്കുന്ന ദിവസത്തെ കുറിച്ചും, തന്റെ ജീവിതത്തില്‍ നിന്ന് മായ്ച്ചു കളയാൻ ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ചും സംസാരിച്ചിരുന്നു. ഷോയിൽ നടിയും സുഹൃത്തുമായ അഭിരാമിയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു ജോമോള്‍. 'തന്റെ ജീവിതത്തില്‍ ഒരിക്കല്‍ കൂടെ സംഭവിച്ചിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ചും, ആ ദിവസം എന്റെ ജീവിതത്തില്‍ സംഭവിച്ചില്ലായിരുന്നെങ്കില്‍ എന്ന് കരുതി മായ്ച്ചു കളയാന്‍ ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ചും പറയാമോ' എന്നായിരുന്നു അഭിരാമിയുടെ ചോദ്യം. തന്റെ ജീവിതത്തിൽ ഒരിക്കൽ കൂടെ വേണമെന്ന് ആഗ്രഹിക്കുന്ന ദിവസങ്ങൾ നിരവധിയുണ്ട് എന്നാൽ അതിൽ പെട്ടെന്ന് തോന്നുന്ന ഒന്ന് ദേശീയ അവാര്‍ഡ് ലഭിച്ച ദിവസമെന്നാണ് ജോമോൾ പറഞ്ഞത്.

ജാനകി കുട്ടി എന്ന സിനിമയിലെ അഭിനയത്തിന് പുരസ്‌കാരം വാങ്ങുമ്പോള്‍ അത്‌ എത്രത്തോളം വലിയ പുരസ്‌കാരമാണെന്ന് തിരിച്ചറിയാനുള്ള പക്വത തനിക്കില്ലായിരുന്നു. ഇന്നാണെങ്കില്‍, ഒരിക്കല്‍ കൂടെ കിട്ടിയിരുന്നുവെങ്കില്‍ എന്ന് ആഗ്രഹിക്കുന്നു എന്നാണ് താരം പറഞ്ഞത്. ജീവിതത്തിൽ നിന്ന് മായ്ക്കാൻ ആഗ്രഹിക്കുന്ന ദിവസത്തെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛന് വയ്യാതെയായ സമയമാണ് ജോമോൾ പറഞ്ഞത്.' എന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസം അച്ഛന് അസുഖം അധികമായ ആ ഒരു ആഴ്ച കാലമാണ്. പല സമയത്തും എന്റെ ഡാഡി വയ്യാതെയായി ആശുപത്രിയില്‍ അഡ്മിറ്റ് ആയിട്ടുണ്ട്. ഡാഡിയ്ക്ക് കാര്‍ഡിയാക് അറസ്റ്റ് ആയ ദിവസം. അതിന്റെ തലേ ദിവസം ഞങ്ങള്‍ എല്ലാവരും ഒരുമിച്ചിരുന്ന് ഒരുപാട് സന്തോഷിച്ചിരുന്നു. അന്ന് അച്ഛന് നെഞ്ചിലും ബാക്കിലും എല്ലാം വേദന പോലെ വന്നിരുന്നു. ആശുപത്രിയില്‍ പോകാം എന്ന് പറഞ്ഞപ്പോള്‍ ഗ്യാസ് ആണ് എന്ന് പറഞ്ഞു.' 'അന്ന് രാത്രി തന്നെ ഞാന്‍ കോഴിക്കോട് നിന്ന് (അപ്പോള്‍ അച്ഛനും അമ്മയും അവിടെയായിരുന്നു) കൊച്ചിയിലേക്ക് വന്നു. പന്ത്രണ്ട് മണിയായപ്പോഴേക്കും കൊച്ചിയിലെത്തി. വെളുപ്പിന് നാല് മണിയ്ക്ക് കോള്‍ വന്നു. ഞാന്‍ നന്നായി ക്ഷീണിച്ചു കിടക്കുകയായിരുന്നു. എന്റെ ഭര്‍ത്താവ് ആണ് ഫോണ്‍ എടുത്തത്. ഡാഡിയ്ക്ക് കാര്‍ഡിയക് അറസ്റ്റ് ആണ് എന്ന് പറഞ്ഞു. അപ്പോള്‍ തന്നെ നേരെ കോഴിക്കോട്ടേക്ക് തന്നെ മടങ്ങി വന്നു. ഡാഡി വെന്റിലേറ്ററിലായിരുന്നു. ആ ഒരാഴ്ച ജീവിതത്തില്‍ ഏറ്റവും മോശപ്പെട്ടതാണെന്നും ജോമോൾ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends