Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്രയും ദിവസം പൂര്‍ത്തിയാക്കി വീട്ടിലേക്ക് എത്തിയതോടെ തന്നെ കാത്തിരുന്നത് ഒരു വലിയ സമ്മാനമായിരുന്നു... എല്ലാവരും അകത്തുള്ളവരുമായി മത്സരിച്ചപ്പോള്‍ ഞാന്‍ മത്സരിച്ചത് പുറത്തുള്ളവരുമായാണ്! ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഒരുപാട് നഷ്ടങ്ങളാണ് ബിഗ് ബോസ് സമ്മാനിച്ചത്! ആ 92 ദിവസങ്ങള്‍ വലിയ വെല്ലുവിളി തന്നെയായിരുന്നു.. തുറന്ന് പറഞ്ഞ് റോണ്‍സന്‍

28 AUGUST 2022 10:45 AM IST
മലയാളി വാര്‍ത്ത

ഇക്കഴിഞ്ഞ ബിഗ് ബോസ് സീസണിലെ ഏറ്റവും ജനപ്രിയ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു റോൺസൺ വിൻസൻറ്. ഒറ്റനോട്ടത്തിൽ ഒരു കട്ട കലിപ്പൻ ആണ് ഇദ്ദേഹം എന്നാണ് തോന്നിക്കുക. എന്നാൽ സീസണിലെ ഏറ്റവും ശാന്തനായ മത്സരാർത്ഥികളിൽ ഒരാൾ ആയിരുന്നു റോണ്‍സന്‍. പരിപാടിയിൽ ഉടനീളം ഒരാളോട് പോലും വഴക്കിടാത്ത അപൂർവ്വം വ്യക്തികളിൽ ഒരാളായിരുന്നു നടൻ. ബിഗ് ബോസ് ഷോയ്ക്ക് മുന്നേ തന്നേ മലയാളികൾക്ക് റോൺസനെ പരിചയമുണ്ട്. എന്നാൽ ബിഗ് ബോസിലൂടെ റോൺസനെ പ്രേക്ഷകർ കൂടുതൽ അടുത്തറിഞ്ഞു. ഇപ്പോഴിതാ തന്റെ ബിഗ് ബോസ് യാത്രയെക്കുറിച്ചും തുടര്‍ന്നുള്ള ജീവിതത്തെക്കുറിച്ചുമൊക്കെ റോണ്‍സന്‍ മനസ് തുറക്കുകയാണ്. ബിഗ് ബോസ് വീട്ടിലേക്ക് എല്ലാവരും വലിയ ഗെയിം പ്ലാനുകളോടെയും പരസ്പരം മത്സരിക്കാനും ആണ് വന്നതെങ്കിലും എന്റെ ഗെയിം പുറത്തുള്ള അഞ്ചുപേരുമായിട്ടായിരുന്നുവെന്നാണ് റോണ്‍സന്‍ പറയുന്നത്.

ബിഗ് ബോസിലേക്ക് വരുമ്പോള്‍ തന്നെ അക്കാര്യം റോണ്‍സന്‍ വ്യക്തമാക്കിയിരുന്നതാണ്.. വ്യത്യസ്തരും ശക്തമാരുമായിരുന്നു ഇത്തവണ മത്സരിച്ച 20 പേരുമെന്നും ബിഗ് ബോസിന്റെ ഏറ്റവും മികച്ച സീസണാണിതെന്നും റോണ്‍സന്‍ അഭിപ്രായപ്പെടുന്നുണ്ട്. ബിഗ് ബോസ് ഷോയെ കുറിച്ച് ഇതുവരെ ആളുകള്‍ക്ക് ഉണ്ടായിരുന്ന ഒരുപാട് കാഴ്ചപ്പാടുകള്‍ മാറ്റിമറിക്കാന്‍ സാധിച്ചിട്ടുണ്ട് കഴിഞ്ഞ സീസണിനെന്നാണ് റോണ്‍സന്റെ അഭിപ്രായം. ഈ സീസണിലെ മത്സരാര്‍ത്ഥികളിലൂടെ സമൂഹത്തിലേക്ക് ഒരുപാട് സന്ദേശങ്ങള്‍ എത്തിക്കാന്‍ സാധിച്ചുവെന്നും റോണ്‍സന്‍ പറയുന്നു.അതേസമയം, ഒരു വ്യക്തി എന്ന നിലയില്‍ എനിക്ക് ഒരുപാട് നഷ്ടങ്ങളാണ് ബിഗ് ബോസ് സമ്മാനിച്ചത് എന്നും റോണ്‍സന്‍ പറയുന്നു. താന്‍ ഏറ്റവും കൂടുതല്‍ വിലമതിയ്ക്കുന്നത് എന്റെ ആരോഗ്യത്തിനാണ്. വളരെ കഷ്ടപ്പെട്ടിട്ടും ആത്മാര്‍ത്ഥമായി വര്‍ക്ക് ഔട്ട് ചെയ്തിട്ടും ഒക്കെയാണ് ഫിറ്റ്നസ് നിലനിര്‍ത്തിയിരുന്നത്. എന്നാല്‍ ആ 92 ദിവസങ്ങള്‍ വലിയ വെല്ലുവിളി തന്നെയായിരുന്നു എന്ന് റോണ്‍സന്‍ പറയുന്നു. അത്രയും ദിവസം ബിഗ് ബോസില്‍ നില്‍ക്കാന്‍ പറ്റുമെന്ന് ഞാനോ എന്റെ കുടുംബാംഗങ്ങളോ വിചാരിച്ചിരുന്നില്ലെന്നും റോണ്‍സന്‍ പറയുന്നു. അടികളുടേയും വഴക്കുകളുടേയും ലോകമാണെന്നാണ് ബിഗ് ബോസിനെക്കുറിച്ചുള്ള പൊതു ധാരണ. പക്ഷെ അതില്‍ നിന്നും വ്യത്യസ്തമായ പാതയായിരുന്നു റോണ്‍സന്‍ തിരഞ്ഞെടുത്തത്. ഓരോ ദിവസവും കണ്ടന്റ് നല്‍കുക എന്ന് കേള്‍ക്കുമ്പോള്‍ തല്ലും വഴക്കും മാത്രമായിരിക്കും എല്ലാവരും പ്രതീക്ഷിക്കുക.

എന്നാല്‍ ചുറ്റുമുള്ളവരും ഒക്കെ നല്ലൊരു ബന്ധം പുലര്‍ത്തിക്കൊണ്ടുതന്നെ ബിഗ് ബോസില്‍ മുന്നോട്ടു പോകാം എന്ന് ഞാന്‍ തെളിയിച്ചു എന്നാണ് റോണ്‍സന്‍ പറയുന്നത്. കാരണം ക്ഷമ പഠിക്കാന്‍ വേണ്ടിയാണ് എന്റെ വീട്ടുകാര്‍ എന്നെ ഇങ്ങോട്ട് അയച്ചത് എന്ന് റോണ്‍സന്‍ പറയുന്നത്. ശരിക്കും അതില്‍ ഞെട്ടിയത് അവര്‍ തന്നെയാണെന്നും റോണ്‍സന്‍ പറയുന്നുണ്ട്. എന്നോട് പറഞ്ഞത് രണ്ടാഴ്ചയെങ്കിലും അവിടെ നിന്നിട്ട് വരാനായിരുന്നു. അത്രയും ദിവസം പൂര്‍ത്തിയാക്കിയാല്‍ എനിക്കൊരു സമ്മാനം തരാമെന്നും വീട്ടിലുള്ളവര്‍ വാക്കു പറഞ്ഞിരുന്നുവെന്നും റോണ്‍സന്‍ പറയുന്നു. രണ്ടാഴ്ച കഴിഞ്ഞ് താന്‍ പുറത്താകുമെന്ന് അവര്‍ കരുതിയിരുന്നു. പക്ഷെ റോണ്‍സന്‍ അവസാനം വരെ ബിഗ് ബോസ് വീട്ടില്‍ പിടിച്ചു നില്‍ക്കുകയായിരുന്നു. എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അത്രയും ദിവസം പൂര്‍ത്തിയാക്കി വീട്ടിലേക്ക് എത്തിയതോടെ തന്നെ കാത്തിരുന്നത് ഒരു വലിയ സമ്മാനമായിരുന്നു എന്നും റോണ്‍സന്‍ പറയുന്നു. എല്ലാവരും അകത്തുള്ളവരുമായി മത്സരിച്ചപ്പോള്‍ ഞാന്‍ മത്സരിച്ചത് പുറത്തുള്ളവരുമായാണ് എന്നാണ് റോണ്‍സന്‍ പറയുന്നത്.

ബിഗ് ബോസ് വീട്ടില്‍ നിന്നും തനിക്ക് ലഭിച്ച സുഹൃത്തുക്കളെക്കുറിച്ചും റോണ്‍സന്‍ പറയുന്നുണ്ട്. റിയാസ്, ജാസ്മിന്‍, നിമിഷ, നവീന്‍, വിനയ് ഇത്രയും പേരുമായി ഇപ്പോഴും നല്ല കോണ്‍ടാക്ട് ഉണ്ട്. ഈയൊരു കൂട്ടമാണ് ശരിക്കും ബിഗ് ബോസ് എനിക്ക് സമ്മാനിച്ചത് എന്നാണ് തന്റെ സുഹൃത്തുക്കളെക്കുറിച്ച് റോണി പറയുന്നത്. ബിഗ്ബോസില്‍ നിന്ന് കഴിഞ്ഞ എല്ലാ സീസണുകളിലും എനിക്ക് കോള്‍ വന്നിട്ടുണ്ടായിരുന്നു. അത് വേണ്ട എന്ന് പല കാരണങ്ങള്‍ കൊണ്ട് ഞാന്‍ തീരുമാനിക്കുകയായിരുന്നു. വീട്ടില്‍ നിന്ന് തന്നെയുള്ള എതിര്‍പ്പുകളായിരുന്നു ഒന്നാമത്തെ കാരണമെന്നും താരം പറയുന്നുണ്ട്. ഒരുപാട് ഓഫറുകള്‍ ഈ സമയത്ത് എനിക്ക് ലഭിക്കുന്നുണ്ട്. പക്ഷേ ഇപ്പോള്‍ ഒരിടത്തും ഞാന്‍ ഓക്കേ പറയാത്തത് എന്റെ ആരോഗ്യം എനിക്ക് തിരിച്ചു പിടിക്കണം എന്നുള്ളതുകൊണ്ടാണ് എന്നും താരം വ്യക്തമാക്കുന്നുണ്ട്. അതിനുവേണ്ടിയുള്ള പ്രയത്നത്തിലാണ് ഇപ്പോള്‍. അതുകൊണ്ടുതന്നെ ഇനി ബിഗ് ബോസിലേക്ക് ഒരു അവസരം ലഭിക്കുകയാണെങ്കില്‍ ഒരുപാട് ആലോചിച്ചതിനു ശേഷം മാത്രമേ ഞാന്‍ തീരുമാനം എടുക്കുകയുള്ളൂ എന്നും താരം കൂട്ടിച്ചേര്‍ക്കുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (5 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends