Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂന്നാമത്തെ ഭര്‍ത്താവിന്റെ പേര് രാജേഷ് എന്നായിരുന്നു... അദ്ദേഹം എന്റെ അനിയത്തിയുടെ സുഹൃത്താണ്.. വീട്ടില്‍ വന്ന് കണ്ടുള്ള പരിചയമാണ്... എന്നെക്കാളും എട്ട് വയസിന് ചെറുപ്പമായിരുന്നു രാജേഷ്... ഇടയ്ക്ക് മകന്റെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി; ആദ്യമായി ആ തുറന്ന് പറച്ചിലുമായി നടി ചാര്‍മിള

28 AUGUST 2022 02:17 PM IST
മലയാളി വാര്‍ത്ത

കഴിവും സൗന്ദര്യവും ഉണ്ടായിട്ടും സിനിമയിൽ വിജയിക്കാൻ കഴിയാതെ പോയ നടിയാണ് ചാർമിള. ഹിറ്റ് ചിത്രങ്ങൾ ഉണ്ടായിട്ടും എവിടെയൊക്കെയോ ഈ നടിയ്ക്കു താളപ്പിഴകളുണ്ടായി. വിവാഹങ്ങളും വിവാഹമോചനങ്ങളും ചാർമിളയുടെ കരിയറിനെ ബാധിച്ചു. തിരിച്ചു വരാൻ പല തവണ ശ്രമിച്ചെങ്കിലും സിനിമകളുടെ തുടർച്ചയായ പരാജയം താരത്തിനു തിരിച്ചടിയായി. മൂന്നാമത് വിവാഹം കഴിച്ചതില്‍ ഒരു കുഞ്ഞ് കൂടി ജനിച്ചതോടെ ഇപ്പോള്‍ മകന്റെ കൂടെയുള്ള ജീവിതം ആസ്വദിക്കുകയാണ് നടി. വിവാഹമോചന സമയത്ത് മകനെ വിട്ട് കിട്ടണമെന്നുള്ള നടിയുടെ ആവശ്യം വലിയ വാര്‍ത്തയായി മാറിയിരുന്നു. ചാര്‍മിള ആ സംഭവത്തെകുറിച്ച് പറഞ്ഞതിങ്ങനെയായിരുന്നു..

'മൂന്നാമത്തെ ഭര്‍ത്താവിന്റെ പേര് രാജേഷ് എന്നായിരുന്നു. അദ്ദേഹം എന്റെ അനിയത്തിയുടെ സുഹൃത്താണ്. വീട്ടില്‍ വന്ന് കണ്ടുള്ള പരിചയമാണ്. അദ്ദേഹം എന്നെക്കാളും പ്രായം കുറഞ്ഞ ആളായിരുന്നു. അതൊരു പ്രശ്‌നമായി. പുള്ളിക്കാരന് അത് വൈകിയാണ് പിടിക്കിട്ടിയത്. എന്നെക്കാളും എട്ട് വയസിന് ചെറുപ്പമായിരുന്നു രാജേഷ്. വിവാഹം കഴിക്കാനായി രജിസ്റ്റര്‍ ഓഫീസില്‍ പോയപ്പോഴും ഇത് വര്‍ക്കാവുമെന്ന് തോന്നുന്നില്ലെന്ന് ഞാന്‍ അദ്ദേഹത്തോട് പറഞ്ഞതായി' ചാര്‍മിള വ്യക്തമാക്കുന്നു. 'നീ വളരെ ഇളയതാണ്. കുറച്ച് കൊല്ലം കഴിയുമ്പോള്‍ നിനക്കത് ഫീല്‍ ചെയ്യുമെന്നും പറഞ്ഞു. പക്ഷേ സച്ചിന്‍ തെണ്ടുല്‍ക്കറൊക്കെ അങ്ങനെ വിവാഹം കഴിച്ചതാണെന്ന് പുള്ളി അന്ന് പറഞ്ഞു. അന്ന് പുള്ളിയുടെ ബെര്‍ത്ത് സര്‍ട്ടിഫിക്കറ്റ് ഞാന്‍ കണ്ടിട്ടില്ല. അത് കണ്ടപ്പോഴാണ് ഇത്രയും പ്രായവ്യത്യാസം ഉള്ളത് അറിഞ്ഞത്. നിയമപരമായി ഞങ്ങള്‍ വേര്‍പിരിഞ്ഞെങ്കിലും ഇപ്പോഴും സൗഹൃദം കാത്തുസൂക്ഷിക്കുന്നുണ്ടെന്ന്' നടി പറയുന്നു. ഇടയ്ക്ക് മകന്റെ പേരില്‍ ഞങ്ങള്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായി. ഞാന്‍ അദ്ദേഹത്തിന്റെ മതത്തിലേക്ക് മാറണമെന്ന് പറഞ്ഞതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. ഞാന്‍ ക്രിസ്ത്യനിയാണ്. മറ്റൊരു മതത്തിലേക്ക് കൊച്ചിനെ വളര്‍ത്തണമെന്ന് പറഞ്ഞത് എനിക്കിഷ്ടപ്പെട്ടില്ല. കാരണം ഞാന്‍ ഒരുപാട് പ്രാര്‍ഥിച്ചിട്ട് കിട്ടിയ കുഞ്ഞാണ്. അവന്‍ ക്രിസ്ത്യനായി തന്നെ ഉണ്ടാവണമെന്ന് ഞാനും ആഗ്രഹിച്ചു. പോലീസ് കേസിന് പോയി, അവര് കേസ് എടുത്തില്ല. കാരണം രാജേഷിന്റെ പിതാവ് റിട്ടേയ്ഡ് ഡിവൈഎസ്പി ആയിരുന്നു. അവര്‍ കേസ് എടുത്തില്ല. എനിക്ക് പിന്തുണ തരാന്‍ ആരുമില്ല. ആ സമയത്താണ് മാധ്യമങ്ങള്‍ ഇതറിഞ്ഞ് വന്നത്. അവരോട് എല്ലാം പറഞ്ഞു. അങ്ങനെയാണ് മോനെ തിരിച്ച് കിട്ടിയത്. മകന്‍ കോടതിയില്‍ അമ്മയുടെ കൂടെ പോവണമെന്ന് പറഞ്ഞു. ഭര്‍ത്താവിന് മകനെ കാണാനുള്ള അവകാശം കൊടുത്തു. അദ്ദേഹത്തിന് കുഞ്ഞിനോട് അത്രയും സ്‌നേഹമാണ്. മകനെ കാണാന്‍ വന്നപ്പോള്‍ ഞങ്ങള്‍ പരസ്പരം സംസാരിച്ചു. പ്രശ്‌നങ്ങള്‍ പറഞ്ഞു. ഇനി മുന്നോട്ട് സുഹൃത്തുക്കളായിരിക്കാമെന്ന് തീരുമാനിച്ചു. എനിക്ക് അധികം ബന്ധുക്കളില്ല. മകന് അച്ഛന്റെ സ്‌നേഹവും കരുതുലുമൊക്കെ കിട്ടണം. അങ്ങനെയാണ് അദ്ദേഹവുമായി സുഹൃത്തുക്കളായി പോവാന്‍ തീരുമാനിച്ചത്. ഇപ്പോള്‍ മകന്റെ കൂടെ വലിയ സന്തോഷത്തോടെ ജീവിക്കുകയാണ്. ഇപ്പോള്‍ ഒത്തിരി ഉത്തരവാദിത്തങ്ങളുള്ള ആളാണ് ഞാനെന്നും ചാര്‍മിള പറഞ്ഞു. ഈ വീഡിയോ വീണ്ടും കുത്തിപൊക്കിയിരിക്കുകയാണ് സോഷ്യൽമീഡിയ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (4 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (4 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (5 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (5 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (7 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (7 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (7 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (7 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (8 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (8 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (8 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (8 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (8 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (8 hours ago)

Malayali Vartha Recommends