Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏത് ജഡ്ജി ആണ് കേസിൽ വിധി കേൾക്കേണ്ടതെന്ന് ഹൈക്കോടതി വിധി പറയുന്നതോടെ മറ്റ് കാര്യങ്ങളൊക്കെ അവിടെ തന്നെ നിൽക്കുകയാണ്... കേസിലെ പ്രതിഭാഗത്തിന്റെ അതിസാമർത്ഥ്യവും അമിത ആത്മവിശ്വാസവും മറ്റുള്ളവരെ കൂടി പ്രതികരിക്കാൻ പര്യാപ്തമാക്കി എന്ന് വേണം കണക്കാക്കാൻ! തുറന്നടിച്ച് പ്രകാശ് ബാരെ

07 SEPTEMBER 2022 08:26 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ജനുവരി 31വരെ കൂടുതൽ സമയം അനുവദിച്ചിരിക്കുകയാണ് സുപ്രീം കോടതി. വിചാരണ പൂർത്തിയാക്കി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി ജഡ്‍ജി ഹണി എം.വ‍ർഗീസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. 6 മാസം കൂടിയാണ് സമയം തേടിയത്. ഹർജി പരിഗണിച്ച ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം.ത്രിവേദിയും ഉൾപ്പെട്ട ബെഞ്ചാണ് ഈ ആവശ്യം അംഗീകരിച്ചത്. അതേസമയം കേസിന്റെ വിചാരണ പൂർത്തിയാകാൻ കൂടുതൽ സമയം തേടി വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ച നീക്കം സംശയമുണ്ടാക്കുന്നതാണെന്ന് സംവിധായകൻ പ്രകാശ് ബാരെ പറയുകയാണ്.

സംവിധായകൻ പറയുന്നതിങ്ങനെ...

ഞാൻ തന്നെ കേസിൽ വിധി പറയും എന്ന് പറഞ്ഞ് സുപ്രീം കോടതിയെ സമീപിക്കാൻ കഴിയാത്തത് കൊണ്ടായിരിക്കണം വിചാരണ നടത്തി വിധി പ്രസ്താവിക്കാൻ കൂടുതൽ സമയം തേടി വിചാരണ കോടതി സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതി വിധി ഉപയോഗിച്ച് താൻ തന്നെ ജഡ്ജിയായി തുടരണമെന്ന് സുപ്രീം കോടതി പറഞ്ഞെന്ന് പറയാനാകും ഇപ്പോഴത്തെ ഈ നീക്കം നടത്തിയത്'. എന്നാൽ സുപ്രീം കോടതി ഉത്തരവ് വന്നതോടെ അവർ വിചാരിച്ച രീതിയിൽ കാര്യങ്ങൾ കൊണ്ടുപോകാൻ പറ്റാത്ത സ്ഥിതി ആയിരിക്കുകയാണ്. ഒരു സൈഡിൽ പ്രതി പറയുന്നു പെട്ടെന്ന് തീർക്കണം. വിചാരണ കോടതി പറയുന്നു കുറച്ച് കൂടി സമയം നൽകണമെന്ന്.യഥാർത്ഥത്തിൽ ഇതിനിടയിലാണ് ഇവർ സംവദിക്കാൻ ഉദ്ദേശിക്കുന്ന കാര്യങ്ങൾ കിടക്കുന്നതെന്നാണ് തമാശ'. 'ഏത് ജഡ്ജി ആണ് കേസിൽ വിധി കേൾക്കേണ്ടതെന്ന് ഹൈക്കോടതി വിധി പറയുന്നതോടെ മറ്റ് കാര്യങ്ങളൊക്കെ അവിടെ തന്നെ നിൽക്കുകയാണ്.
കേസിലെ പ്രതിഭാഗത്തിന്റെ അതിസാമർത്ഥ്യവും അമിത ആത്മവിശ്വാസവും മറ്റുള്ളവരെ കൂടി പ്രതികരിക്കാൻ പര്യാപ്തമാക്കി എന്ന് വേണം കണക്കാക്കാൻ'. 'ഒരാൾ ഏത് ഉദ്ദേശത്തോടെയാണ് ഹർജിയുമായി പോകുന്നതെന്ന് സുപ്രീം കോടതിക്ക് മനസിലാകുമല്ലോ. ഈ കേസിൽ പല തവണ മേൽകോടതികളിൽ നിന്നും അനുകൂല വിധി നേടിയെടുക്കാൻ പ്രതിയായ ദിലീപിന് സാധിച്ചിട്ടുണ്ട്. കാരണം ആ കോടതികളിൽ ഒന്നിലും കേസിന്റെ കൃത്യമായ വിശദാംശങ്ങൾ ഉണ്ടായിരുന്നില്ല'.

'ആ രീതിയിലുള്ള സാഹചര്യങ്ങൾ മാറുകയാണ്. എല്ലാ വിശദാംശങ്ങളും പരിശോധിച്ചുള്ള വിധി മേൽക്കോടതികൾ പറയാനുള്ള സാധ്യത വരികയാണെന്നാണ് സുപ്രീം കോടതിയുടെ ഉത്തരവിലൂടെ മനസിലാക്കാൻ സാധിക്കുന്നത്. വിധി പറയാൻ കൂടുതൽ സമയം തേടി പോയത് യഥാർത്ഥത്തിൽ സമയത്തിന് വേണ്ടി തന്നെയാണോ അതോ ജഡ്ജി താൻ തന്നെയാണെന്ന് സുപ്രീം കോടതിയെ കൊണ്ട് പരോക്ഷമായി പറയിപ്പിക്കാനാണോയെന്ന സംശയം സാധാരണക്കാരനുണ്ട്'. ''വിചാരണ കോടതിയിലും ഹൈക്കോടതിയിലും കേസിന്റെ വിചാരണ സംബന്ധിച്ചുള്ള വാദങ്ങൾ നടക്കുന്നതിനിടെ പ്രതിയായ ദിലീപ് എന്തിന് സുപ്രീം കോടതിയിലേക്ക് പോയെന്നതാണ് മറ്റൊരു പ്രധാന ചോദ്യം. അതിജീവിതയേയും മറ്റുള്ളവരേയും കുറ്റം പറഞ്ഞ് കൊണ്ടാണ് കോടതിയിൽ ഹർജി നൽകിയിരിക്കുന്നത്. അതൊരു ബുദ്ധിപരമായ നീക്കമല്ല, മണ്ടത്തരമാണ്'. 'ദിലീപിന്റെ അതിസാമർത്ഥ്യവും മണ്ടത്തരവും കൊണ്ട് വന്നിരിക്കുന്ന തെളിവുകൾ നിരവധിയാണ്. ആരും ശ്രദ്ധിക്കാത്ത കേസിൽ കാര്യങ്ങൾ നീക്കുന്നത് പോലെയാണ് ദിലീപ് കാര്യങ്ങൾ നീക്കിയിരിക്കുന്നത്. ഞെട്ടിക്കുന്ന രീതിയിലുള്ള കാര്യങ്ങളാണ് സുപ്രീം കോടതിയിൽ ദിലീപ് നൽകിയ ഹർജിയിൽ ഉള്ളത്'.'കേസിന്റെ വിശദാംശങ്ങൾ അറിഞ്ഞാൽ ഒരു കോടതിയിലും നിലനിൽക്കുന്ന കാര്യങ്ങൾ അല്ല ദിലീപ് സുപ്രീം കോടതിയിൽ നൽകിയ ഹർജിയിൽ ഉള്ളത്. വടി കൊടുത്ത് അടി വാങ്ങാൻ പോകുന്നതാണെന്ന് ഹർജി നൽകിയപ്പോൾ തന്നെ ബോധ്യപ്പെട്ടതാണെന്നും പ്രകാശ് ബാരെ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends