Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദിലീപിന്റെ ആ നീക്കത്തിന് പിന്നിൽ ഈ കേസിനെ ഡിസ്റ്റര്‍ബ് ചെയ്യുമോ എന്ന ഭയം തന്നെയാണ്! ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ്; തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍ തമ്പി

07 SEPTEMBER 2022 08:55 AM IST
മലയാളി വാര്‍ത്ത

വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ പ്രതിയായ ദിലീപ് സുപ്രീം കോടതിയിൽ ഹ‍ർജി നൽകിയിരുന്നു. സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളിൽ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണം എന്ന് നിർദേശിച്ചു. കേസ് അതീവ പ്രാധാന്യമുള്ളതാണെന്നും ബെഞ്ച് പരാമർശിക്കുകയും ചെയ്തിരുന്നു. എന്നാൽ കേസില്‍ ദിലീപ് അമിത ആത്മവിശ്വാസം പ്രകടിപ്പിച്ചതിനാലാണ് സുപ്രീംകോടതിയെ സമീപിച്ചത് എന്ന് പറയുകയാണ് അഭിഭാഷകന്‍ പ്രിയദര്‍ശന്‍ തമ്പി. ഹൈക്കോടതിയില്‍ അതിജീവിത സമര്‍പ്പിച്ച ഹര്‍ജിയില്‍ എന്തെങ്കിലും തിരിച്ചടിയുണ്ടാകുമോ എന്ന ഭയമായിരിക്കാം ഈ നീക്കത്തിന് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശന്‍ തമ്പി പറഞ്ഞതിങ്ങനെയായിരുന്നു..

ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരിക്കണം. അല്ലെങ്കില്‍ അദ്ദേഹം എങ്ങനെ ഇത്തരത്തില്‍ ഒരു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കാനുള്ള സാധ്യത കുറവാണ്. കാരണം പലപ്പോഴും നമ്മളിവിടെ സൂചിപ്പിക്കപ്പെട്ടത് പോലെ ഒരു കേസുകളിലും ഈ പ്രതിഭാഗം കേസുകള്‍ പെട്ടെന്ന് തീര്‍ക്കണം എന്ന് പറയുന്ന ഹര്‍ജി കൊടുക്കുന്ന പതിവ് കേട്ട് കേള്‍വിയില്ലാത്തതാണ്. കാരണം സാധാരണ കേസുകള്‍ പെട്ടെന്ന് തീര്‍ക്കുക എന്നുള്ളത് പ്രോസിക്യൂഷന്‍ ആവശ്യമാണ്. ആറിയ കഞ്ഞി പഴങ്കഞ്ഞി എന്ന് പറയുന്നത് പോലെ കേസില്‍ ഡിലെ വരുത്തുന്നത് അതിന്റെ ബെനഫിറ്റ് സാധാരണയായി കുറയും. പക്ഷെ ഈ കേസില്‍ അത്ഭുതമെന്ന് പറയട്ടെ പ്രതിഭാഗം തന്നെ ഈ കേസ് എത്രയും വേഗം തീര്‍ക്കണമെന്ന് അല്ലെങ്കില്‍ ഈ കേസിന്റെ അന്വേഷണം പ്രോസിക്യൂഷന്‍ അനന്തമായി നീട്ടിക്കൊണ്ട് പോകുന്നു എന്ന് പറയുന്ന വാദമുഖവുമായി വരുന്ന കാഴ്ചയാണ് നമ്മള്‍ കണ്ടത്. അപ്പോള്‍ ഇതില്‍ സുപ്രീംകോടതിയെ ദിലീപ് സമീപിക്കാനുള്ള പ്രധാനപ്പെട്ട കാരണം ഈ കേസില്‍ അതിജീവിത ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ വിധി എന്തെങ്കിലും കിട്ടാനുള്ള സാധ്യതയുടെ വാതില്‍ അടക്കാന്‍ വേണ്ടി തന്നെയാണ് നേരത്തെ ഒരുമുഴം മുന്‍പെ എറിഞ്ഞ് കൊണ്ട് സുപ്രീംകോടതിയില്‍ പോകുകയും അത് സംബന്ധിച്ച ഉത്തരവ് സുപ്രീംകോടതിയില്‍ ദിലീപിന് അനുകൂലമായിട്ട് ഉണ്ടായിരുന്നെങ്കില്‍ തീര്‍ച്ചയായും പ്രോസിക്യൂഷനും അതിജീവിതക്കും തിരിച്ചടിയാകുമായിരുന്നു. അത്തരത്തില്‍ എല്ലാം കണ്ടുകൊണ്ട് കാല്‍ക്കുലേറ്റഡ് ആയിട്ടായിരിക്കണം ഈ പറയുന്ന റിസ്‌ക് ഉണ്ടാകും എന്ന തോന്നലുണ്ടായിരിക്കില്ല. ഉണ്ടെങ്കില്‍ പോകില്ലായിരുന്നു.

അത് തന്നെയായിരിക്കണം സുപ്രീംകോടതിയെ സമീപിക്കാനുള്ള കാരണം. ഈ കേസ് ഇത്രകാലത്തിനുള്ളില്‍ തീര്‍ക്കണം എന്ന് പറഞ്ഞിട്ടുള്ള സുപ്രീംകോടതിയുടെ ഒബ്‌സര്‍വേഷന്‍ വന്നാല്‍ ഹൈക്കോടതിയിലെ പെറ്റീഷന്റെ പ്രസക്തി നഷ്ടപ്പെടും. അതെല്ലാം കണക്ക് കൂട്ടി തന്നെയാകണം സുപ്രീംകോടതി ഇതിനെ സമീപിച്ചിട്ടുള്ളത് എന്ന് വേണം കരുതാന്‍. എന്നാല്‍ ഇന്ന് സുപ്രീംകോടതിയില്‍ നിന്ന് വന്നിട്ടുള്ള ഉത്തരവില്‍ നിന്ന് മനസിലാക്കുന്നത് അത് സംബന്ധിച്ച ക്ലാരിറ്റി ഉണ്ടായിരിക്കുന്നു എന്ന് തന്നെയാണ്. ഏത് കോടതിയിലാണ് വിചാരണ നടക്കേണ്ടത് എന്നതിനെ സംബന്ധിച്ച് ക്ലാരിറ്റി ഉണ്ടായിരിക്കുന്നു എന്നത് തന്നെയാണ്. പുതിയ ഒബ്‌സര്‍വേഷന്‍സ് എല്ലാം ഹൈക്കോടതി മുന്‍പാകെ അതിജീവിതക്കും പ്രോസിക്യൂഷനും ശരിയായ രീതിയില്‍ പ്രെസന്റ് ചെയ്യാന്‍ കഴിയും എന്നുള്ളതാണ് ഞാന്‍ മനസിലാക്കുന്നത്. അങ്ങനെ ഈ കേസിന്റെ വിചാരണ നടന്ന് കൊണ്ടിരിക്കുകയാണ്. സാധാരണഗതിയില്‍ അത് പ്രൊമോട്ട് ചെയ്യാറില്ല എന്നുള്ളത് ഒരു വസ്തുതയാണ്.

കാരണം വിചാരണ കോടതിക്ക് മുകളിലാണ് ഹൈക്കോടതി. ഹൈക്കോടതിക്ക് മുകളിലാണ് സുപ്രീംകോടതി. അപ്പോള്‍ സെഷന്‍സ് കോടതിയിലെ അപ്പീല്‍ ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ സമര്‍പ്പിക്കേണ്ടത് ഹൈക്കോടതിയിലാണ്. സാധാരണഗതിയില്‍ വിചാരണ കോടതിയില്‍ ഒരു കേസിന്റെ ട്രയല്‍ ഒക്കെ നടക്കുമ്പോള്‍ അത്രയേറെ ഉറപ്പില്ല എന്നുണ്ടായില്ലെങ്കില്‍ ഒരു പെറ്റീഷനുമായി ഹൈക്കോടതിയേയോ സുപ്രീംകോടതിയേയോ സമീപിക്കില്ല. കാരണം അതില്‍ എന്തെങ്കിലും ഒബ്‌സര്‍വേഷന്‍ വന്നാല്‍ താഴത്തെ കോടതിയില്‍ ബൈന്റിംഗ് ആകും. ഈ കേസില്‍ ദിലീപ് എത്ര തവണ സുപ്രീംകോടതിയില്‍ പോയിരിക്കുന്നു. പലപ്രാവശ്യം അവര്‍ക്ക് അനുകൂലമായ വിധി ചില ഘട്ടങ്ങളിലൊക്കെ കിട്ടിയിട്ടുണ്ട്. ആ ഒരു കോണ്‍ഫിഡന്‍സ്, വിലയേറിയ സീനിയര്‍ അഭിഭാഷകരെ എന്‍ഗേജ് ചെയ്യിക്കാം എന്നുള്ള പണത്തിന്റെ ഒരു ഇത് എല്ലാം ഉണ്ടാകും. അതിനൊക്കെ തയ്യാറായി പോകുന്നത് ഈ അവസാന ലാപ്പില്‍ എത്തുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള മറ്റ് ഡീവിയേഷന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടോ എന്നുള്ള വിദൂരമായുള്ള ഭയം ഉണ്ടെങ്കില്‍ പോലും അവര്‍ അതിന് തയ്യാറാകും. ഈ ഒരു ട്രാക്കിലൂടെ പോയി കൊണ്ടിരിക്കുകയാണ്. ഈ ട്രാക്കിലൂടെ പോകുമ്പോള്‍ ഇത് തീര്‍ക്കപ്പെട്ടു എന്ന ഘട്ടത്തിലാണ് വെളിപ്പെടുത്തലുണ്ടാകുന്നതും തുടരന്വേഷണം നടക്കുന്നതും. അത് ഈ കേസിനെ ഡിസ്റ്റര്‍ബ് ചെയ്യുമോ എന്ന ഭയം തന്നെയാണ് ഈ നീക്കത്തിന് പിന്നിലെന്നും പ്രിയദര്‍ശന്‍ തമ്പി പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends