Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പള്‍സർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട് അറിയാത്ത ഒരു സാഹചര്യം ഉണ്ടായി! കേസിന്റെ ഒരു ഘട്ടം എത്തിയപ്പോള്‍ അഭിഭാഷകരെ തന്നെ സാക്ഷികളായി കൊണ്ടുവരേണ്ട അവസ്ഥയുമുണ്ടായി... പലപ്പോഴും പറഞ്ഞ് കേട്ട മാഡം ആരാണെന്നും അറിയില്ല... അത്തരത്തില്‍ ഒരുപാട് ന്യൂനതകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ട്.. അഭിഭാഷകയുടെ വെളിപ്പെടുത്തൽ..

07 SEPTEMBER 2022 11:09 AM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ പലരും അനുകൂലിച്ചും വിമർശിച്ചുമൊക്കെ രംഗത്തെത്തിരുന്നു. സിനിമ മേഖലയിൽ നിന്നും പറയുന്നവർ വളരെ കുറവാണ്. ഇപ്പോഴിതാ കേസില്‍ ഇക്കാലത്തിനിടയില്‍ ഒരുപാട് ന്യൂനതകള്‍ ഉണ്ടായിട്ടുണ്ടെന്ന് പ്രമുഖ അഭിഭാഷക ബബില ഉമർഖാന്‍ പറഞ്ഞുകൊണ്ട് രംഗത്തെത്തുകയാണ്. പള്‍സർ സുനിയുടെ കത്തുമായി ബന്ധപ്പെട്ട കാര്യം തന്നെയാണ് അതില്‍ പ്രധാനപ്പെട്ട ഒന്ന്. അതേകുറിച്ച് അറിയാത്ത ഒരു സാഹചര്യം ഉണ്ടായി. കേസിന്റെ ഒരു ഘട്ടം എത്തിയപ്പോള്‍ അഭിഭാഷകരെ തന്നെ സാക്ഷികളായി കൊണ്ടുവരേണ്ട അവസ്ഥയുമുണ്ടായി. പലപ്പോഴും പറഞ്ഞ് കേട്ട മാഡം ആരാണെന്നും അറിയില്ല. അത്തരത്തില്‍ ഒരുപാട് ന്യൂനതകള്‍ ഈ കേസില്‍ ഉണ്ടായിട്ടുണ്ടെന്നും ബബില പറയുന്നു. നടിയേക്കാള്‍ പിന്തുണ കൂടുതല്‍ കിട്ടിയിരുന്നത് പ്രതിയായ നടനായിരുന്നു. അതുപോലെ തന്നെ കേസിലെ തെളിവുകള്‍ മായ്ച്ച് കളയാനുള്ള പ്രാഗല്‍ഭ്യവും അവർക്കായിരുന്നു കൂടുതല്‍. കേസിലെ പ്രധാന തെളിവായ മെമ്മറി കാർഡ് കോടതിയുടെ പരിഗണനയിലിരിക്കെ കോടതി സമയത്തല്ലാതെയും തുറന്നു എന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ടും വന്നുവെന്നും ബബില ഉമർഖാന്‍ പറയുന്നു.

കൂടുതല്‍ തെളിവ് ഹാജരാക്കാന്‍ കഴിയാത്തത് പൊലിസിന്റെ കഴിവില്ലായ്മ കൊണ്ടാണെന്ന് ഞാന്‍ പറയുന്നില്ല. പൊലീസ് ചില കഥകള്‍ കെട്ടിച്ചമച്ചിട്ട് ഈ നടനെതിരെ മാത്രം വരാനായിട്ട് എന്തെങ്കിലും കാരണമുണ്ടെന്ന് അദ്ദഹേത്തെ അനുകൂലിക്കുന്നവർക്ക് പറയാന്‍ സാധിക്കുമോ. കേരള പൊലീസ് എന്ന് പറയുന്നത് ഒരിക്കലും തെളിവ് കെട്ടിച്ചമച്ച് ഉണ്ടാക്കേണ്ട ആള്‍ക്കാർ അല്ല. 48 മണിക്കൂറിന്റെ പണി 24 മണിക്കൂറുകൊണ്ട് എടുക്കുന്നവരാണ് പൊലീസിലുള്ളത്. ഇത്തരത്തില്‍ തിരക്കുള്ള പൊലീസിലെ ഒരു ശതമാനം ആളുകള്‍ തെളിവുകള്‍ കെട്ടിച്ചമച്ച് ഒരാള്‍ക്കെതിരെ ഇറങ്ങിയിരിക്കുന്നു. ബാക്കിയുള്ള 99 ശതമാനം ആളുകള്‍ നല്ല കൂറുള്ളവർ എന്നും പറയാന്‍ എങ്ങനെ സാധിക്കുന്നുവെന്നും അഭിഭാഷക ചോദിക്കുന്നു. വിചാരണ നീണ്ടു പോകുന്നതോടെ തെളിവുകള്‍ നശിച്ച് പോകാനുള്ള സാധ്യത കൂടുതലാണ്. ഇത് എപ്പോഴും പറയുന്ന കാര്യങ്ങളാണെങ്കിലും നമ്മുടെ സംവിധാനങ്ങളുടേയും രീതികളുടേയും കാര്യത്തില്‍ യാതൊരു മാറ്റവും വന്നില്ലെങ്കില്‍ ഒരു കാര്യവുമില്ല. എത്രയും പെട്ടെന്ന് തന്നെ കേസ് തീർക്കണമെന്ന നിർദേശം വരണം.

 

 

അങ്ങനെയെങ്കില്‍ തെളിവുകള്‍ നശിപ്പിക്കപ്പെടുന്നത് കുറയും. അതോടൊപ്പം തന്നെ അന്വേഷണ ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് വരുന്ന കുഞ്ഞ് വീഴ്ചകള്‍ പോലും ആ കേസിനെ ഒരുപാട് ബാധിക്കാറുണ്ട്. ഏത് ഉദ്യോഗസ്ഥന്‍ വേണം കേസ് അന്വേഷിക്കാന്‍, അവരുടെ യോഗ്യതയെന്ത് തുടങ്ങിയ കാര്യങ്ങളിലൊക്കെ പഠനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതൊക്കെ പ്രാവർത്തികമാകുന്നുണ്ട് എന്നറിയില്ല. ചെറിയ വീഴ്ചകളൊക്കെ ഈ കേസിനെ മോശമായി ബാധിച്ചിട്ടുണ്ടെന്ന് തോന്നാറുണ്ട്. തെളിവുകള്‍ അതാത് സമയത്താണ് ഹാജരാക്കുക. അല്ലാതെ മൊത്തം കേസില്‍ യാതൊരു തെളിവും ഇല്ലെന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ്. പള്‍സർ സുനിയടക്കം മുന്നിലേക്ക് വന്ന് പറഞ്ഞ കാര്യങ്ങളൊക്കെ നമ്മുടെ മുന്നിലുണ്ട്. ഞാന്‍ ഒരു ഭാഗത്തിന്റേയും വക്താവല്ല. കാര്യങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് സംസാരിക്കുന്നത്. തെളിവുകള്‍ നശിപ്പിക്കപ്പെടാതെ ഒരു നിശ്ചിത സമയ പരിധിക്കുള്ളില്‍ കേസിന്റെ വിചാരണ അവസാനിപ്പിക്കേണ്ടതുണ്ടെന്നും ബബില ഉമർഖാന്‍ കൂട്ടിച്ചേർക്കുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends