Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

2020 ജനവരി 11 വരെ 2021 ഓഗസ്റ്റ് വരെ ഉപയോഗിച്ച ഫോൺ ആണ് ദിലീപിൽ നിന്ന് അന്വേഷണ സംഘം ചോദിച്ചത്'.. '2017 ൽ നടന്ന കേസിൽ ഇക്കാലയളവിൽ ഉപയോഗിച്ച ഫോൺ എന്തിനാണ്.. ഒരു ഫോൺ കുറെ കാലം നമ്മുടെ കൈയ്യിൽ ഉണ്ടാകുമോ? രാഹുൽ ഈശ്വർ പറഞ്ഞതിങ്ങനെ...

07 SEPTEMBER 2022 11:50 AM IST
മലയാളി വാര്‍ത്ത

വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ കോടതിക്ക് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ പ്രതിയായ ദിലീപ് നൽകിയ ഹ‍ർജിയിൽ സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളിൽ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണം എന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോഴിതാ ദിലീപ് അനുകൂലി രാഹുല്‍ ഈശ്വര്‍ രംഗത്തെത്തുകയാണ്. കേസിൽ വ്യാജ രേഖകളാണ് ദിലീപിനെതിരെ പോലീസ് ഉണ്ടാക്കിയതെന്നാണ് രാഹുൽ ഈശ്വർ പറഞ്ഞത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

'ദിലീപിനോട് വൈരാഗ്യം ഉണ്ടാകാൻ സാധ്യത ഉള്ള വ്യക്തിയും ഒരു പ്രഗത്ഭയായ പോലീസ് ഉദ്യോഗസ്ഥയും ചില താത്പര്യങ്ങൾക്ക് വേണ്ടി കേസ് വളച്ചൊടിച്ചതാണ്. ഇത് ചുമ്മാ പറയുകയൊന്നുമല്ല. സുപ്രീം കോടതിയിൽ ഇക്കാര്യം ദിലീപ് എഴുതി കൊടുത്തിട്ടുണ്ട്. ദിലീപ് 85 ദിവസത്തോളം ജയിലിൽ കിടന്നു. എന്ത് ചെയ്തിട്ടാണ് പോലീസ് ദിലീപിനെ ഇങ്ങനെ ദ്രോഹിക്കുന്നത്'. 'ഒരു മനുഷ്യനെ ഏതെങ്കിലും രീതിയിൽ സ്ത്രീകളുടെ പേരിലുള്ള കള്ളക്കേസിൽ കുടുക്കിയാൽ അയാളുടെ കരിയർ തകർക്കാം, കുടുംബം തകർക്കാം, ജീവിതം ഇല്ലാതാക്കാം എന്ന് ചില തീവ്ര ഫെമിനിസ്റ്റുകൾക്കും തീവ്ര നിലപാടുകാർക്കും ചിന്തയുണ്ട്. അതിന് ഏറ്റ തിരിച്ചടിയാണിത്. കേസ് തുടങ്ങുമ്പോൾ ദിലീപിനെ കൂവിയ ആളുകൾ ഇപ്പോൾ ദിലീപിന് കൈയ്യടിക്കുകയാണ്. ഇത് സത്യത്തിന്റേയും നീതിയുടേയും വിജയമാണ്'. 'കുഞ്ചാക്കോ ബോബനോട് എനിക്ക് ആദരവുണ്ട്. അദ്ദേഹത്തോട് മാധ്യമങ്ങൾ ചോദിച്ചു അതിജീവിതയുടെ ഒപ്പമാണോയെന്ന് അതിന് അദ്ദേഹം ശക്തമായ നിലപാട് എടുത്ത് നൽകിയ മറുപടി ഞാൻ സത്യത്തിനൊപ്പമാണെന്നാണ്. സത്യം ആരോടൊപ്പമാണ് അവരോടൊപ്പം എന്നതാണ് അദ്ദേഹത്തിന്റെ നിലപാട്. അല്ലാതെ അതിജീവിതയുടെ പേരിൽ സിമ്പതി പിടിച്ച് പറ്റാനുള്ള ചില സ്ഥാപിത താത്പര്യക്കാരുടെ കൂടെയല്ലെന്നുള്ള ഉറച്ച നിലപാടാണത്'. '2020 ജനവരി 11 വരെ 2021 ഓഗസ്റ്റ് വരെ ഉപയോഗിച്ച ഫോൺ ആണ് ദിലീപിൽ നിന്ന് അന്വേഷണ സംഘം ചോദിച്ചത്'. '2017 ൽ നടന്ന കേസിൽ ഇക്കാലയളവിൽ ഉപയോഗിച്ച ഫോൺ എന്തിനാണ്. ഒരു ഫോൺ കുറെ കാലം നമ്മുടെ കൈയ്യിൽ ഉണ്ടാകുമോ? ഇനി ആ ഫോണിൽ നിന്നും വിവരങ്ങൾ എടുക്കണമെന്നിരിക്കട്ടെ ഫോൺ നമ്പർ വെച്ച് സി ഡി ആർ എടുക്കാൻ സാധിക്കില്ലെ?' 'ദിലീപിനെ സംശയത്തിന്റെ മുൾമുനയിൽ നിർത്താനുള്ള ചില കാര്യങ്ങൾ ഉണ്ടാക്കും. അതിൽ മാധ്യമങ്ങളിൽ വലിയ ചർച്ചയാക്കും. സ്ത്രീകളോടുള്ള നമ്മുടെ നാട്ടുകാരുടെ ബഹുമാനത്തെ ചൂഷണം ചെയ്യുകയാണ് ഇവർ. വിജയ് ബാബു കേസിൽ ഉൾപ്പെടെ നടന്നത് അതാണ്. ബാലചന്ദ്രകുമാർ ദിലീപിനെതിരെ ഉണ്ടെന്ന് പറഞ്ഞ തെളിവുകളുടെ പ്രൈമറി ഡിവൈസ് എവിടെയാനിന്നുമായിരുന്നു രാഹുൽ ഈശ്വർ ചോദിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends