Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുപ്രീംകോടതിക്ക് കേസില്‍ ഏതെങ്കിലും തരത്തില്‍ വ്യക്തത കുറവുണ്ടായിരുന്നുവെങ്കില്‍ അതും ദുരീകരിക്കപ്പെട്ടിട്ടുണ്ടാകും... സുപ്രീംകോടതിയുടെ മുന്‍പില്‍ എല്ലാ ഭാഗങ്ങളും അവരുടെ വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുണ്ട്... തുറന്ന് പറഞ്ഞ് പ്രിയദര്‍ശന്‍ തമ്പി

07 SEPTEMBER 2022 01:25 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിനെ സംബന്ധിച്ച് നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിൽ നിന്നും നിർണായക വഴിത്തിരിവ് പുറത്ത് വന്നത്. ദിലീപിന്റെ ഭാഗത്ത് നിന്നും കേസ് നേരത്തെ തന്നെ തീർക്കാനായിരുന്നു ഹർജി. എന്നാലിപ്പോഴിതാ കേസില്‍ സുപ്രീംകോടതിയില്‍ എല്ലാവരുടേയും വാദങ്ങള്‍ കൃത്യമായി അവതരിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ടാകും എന്ന് അഡ്വ. പ്രിയദര്‍ശന്‍ തമ്പി പറയുകയാണ്. ദിലീപിനും അതിജീവിതക്കും പ്രോസിക്യൂഷനും വേണ്ടി ഹാജരായത് ഏറ്റവും പ്രഗല്‍ഭരായ അഭിഭാഷകരാണ് എന്ന് പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.

അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെയാണ്...

മുമ്പ് ചില വ്യക്തത കുറവ് ഉണ്ട് എന്ന അഭിപ്രായക്കാരനായിരുന്നു ഞാന്‍. കാരണം നമുക്കറിയാം സുപ്രീംകോടതിയില്‍ നേരത്തെ ഈ കേസ് കേട്ടിരുന്ന ജഡ്ജി ഇപ്പോള്‍ മാറി. ഈ ബെഞ്ചിനെ നയിക്കുന്ന ജഡ്ജി. അന്ന് ഉണ്ടായിരുന്ന ഉമാ മഹേശ്വരിയാണ് ഇപ്പോള്‍ ഉള്ളത് എന്നാണ് ഞാന്‍ മനസിലാക്കുന്നത്. അതിന്റെ അടിസ്ഥാനത്തില്‍ ഇവിടെ സൂചിപ്പിച്ചത് പോലെ തന്നെ മൂന്ന് ആളുകള്‍ക്ക് വേണ്ടിയും പ്രമുഖരായിട്ടുള്ള സീനിയര്‍ അഭിഭാഷകര്‍ തന്നെയാണ് സുപ്രീംകോടതി മുന്‍പാകെ ഹാജരായിട്ടുള്ളത്. മുകുള്‍ റോഹ്തഗി ആണ് എട്ടാം പ്രതിക്ക് വേണ്ടി ഹാജരായത് എങ്കില്‍ തീര്‍ച്ചയായിട്ടും അതിജീവിതയ്ക്ക് വേണ്ടി ഹാജരായത് ഇന്ത്യയില്‍ തന്നെ അഭിഭാഷകരുടെ അതികായന്‍ എന്ന് വിശേഷിപ്പിക്കാവുന്ന കേരള ഹൈക്കോടതി മുന്‍ ജഡ്ജി കൂടിയായിട്ടുള്ള ജസ്റ്റിസ് ആര്‍ ബസന്താണ്. അത്തരത്തില്‍ വളരെ ക്ലാരിറ്റിയോട് കൂടി തന്നെയായിരിക്കണം സുപ്രീംകോടതിയുടെ മുന്‍പില്‍ എല്ലാ ഭാഗങ്ങളും അവരുടെ വാദങ്ങള്‍ സമര്‍പ്പിച്ചിട്ടുള്ളത്. അപ്പോള്‍ ഞാന്‍ മനസിലാക്കുന്നത് ഇത് സംബന്ധിച്ച് ദിലീപ് നല്‍കിയ ഹര്‍ജിയില്‍ ഒരു തീര്‍പ്പ് ഉണ്ടായിട്ടില്ല, ഒരു ഇടക്കാല ഉത്തരവുണ്ടായിട്ടില്ല. അത് മാറ്റിവെക്കപ്പെട്ടിരിക്കുന്നു. എന്നാല്‍ ഈ പറയുന്ന പോലെ ടൈം നീട്ടിക്കൊടുക്കുന്നത് പോലെയുള്ള ഒരു ഉത്തരവാണ് ഒരു നിര്‍ദേശമാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നത്. എന്നാല്‍ ടൈം എക്സ്റ്റന്‍ഷനുമായിട്ടുള്ള നിര്‍ദേശം ഒരു സ്‌പെസിഫിക്കായിട്ട് ഇന്ന കോടതി തന്നെ അത് കേള്‍ക്കണമെന്നോ ഇന്ന ജഡജി തന്നെ അത് കേള്‍ക്കണമെന്നോ എന്നല്ല. ഏത് കോടതിക്കാണോ നേരത്തെ ടൈം എക്‌സ്റ്റന്‍ഷന്‍ കൊടുത്തത് ആ കോടതിക്ക് തന്നെയാണ് ടൈം കൊടുക്കുന്നത് എന്ന് വേണം നമുക്ക് മനസിലാക്കേണ്ടത്. എന്നാല്‍ ഇത് സംബന്ധിച്ച് ക്ലാരിറ്റി വരേണ്ടത് ഈ പറയുന്ന കോടതി മാറ്റാന്‍ വേണ്ടി അതിജീവിത നല്‍കിയിരിക്കുന്ന ഹര്‍ജി. അതായത് ഈ പറയുന്ന നേരത്തെ ഉണ്ടായിരുന്ന കോടതിയില്‍ നിന്നും ആ കേസ് അഡ്മിനിസ്‌ട്രേറ്റീവ് ഉത്തരവ് പ്രകാരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലേക്ക് ആ ജഡ്ജി മാറി പോകുമ്പോള്‍ മാറ്റപ്പെട്ട ഉത്തരവ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ ചോദ്യം ചെയ്യപ്പെട്ട് നല്‍കിയിരിക്കുന്ന ഹര്‍ജിയില്‍ തീര്‍ച്ചയായിട്ടും ഒരു ക്ലാരിറ്റി ഉണ്ടാകണം.

കാരണം ഇന്ന് വന്നിരിക്കുന്ന സുപ്രീംകോടതി ഉത്തരവ് യാതൊരു സംശയവും വേണ്ട അത് തീര്‍ച്ചയായിട്ടും പ്രോസിക്യൂഷന്റെ അല്ലെങ്കില്‍ അതിജീവിതയുടെ കോടതി മാറ്റവുമായി ബന്ധപ്പെട്ട രണ്ട് ഹര്‍ജികള്‍ ഒന്ന് പ്രോസിക്യൂഷന്‍ നല്‍കിയിട്ടുള്ള ക്ലാരിറ്റി വേണം. അഡ്മിനിസ്‌ട്രേഷന്‍ ഉത്തരവിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ ഹര്‍ജിയായാലും ശരി, ജഡ്ജിയില്‍ വിശ്വാസമില്ല ആ കോടതി തന്നെ മാറ്റണം എന്ന് അതിജീവിത രണ്ടിന്റേയും പ്രയോര്‍ ഒന്നു തന്നെയാണ്. കാരണം കോടതി ഇപ്പോള്‍ നടക്കുന്ന വിചാരണ കോടതിയില്‍ നിന്ന് മാറണമെന്നുള്ള രണ്ട് പെറ്റീഷന്റേയും നട്ട് ഷെല്‍. രണ്ട് കാരണങ്ങള്‍ ആണ് എന്ന് മാത്രം. തീര്‍ച്ചയായും ഈ രണ്ട് കാരണങ്ങള്‍ ഉയര്‍ത്തി കൊണ്ട് വന്നിരിക്കുന്ന പെറ്റീഷനകത്ത് പ്രോഫിറ്റബിള്‍ ആയിട്ടുള്ള ഡിസിഷനാണ് സുപ്രീംകോടതിയുടെ ഭാഗത്ത് നിന്ന് വന്നിട്ടുള്ളത് എന്ന് യാതൊരു അര്‍ത്ഥശങ്കക്കുമിടയില്ലാത്ത വിധം മനസിലാക്കാന്‍ കഴിയും. സിബി ഐ കോടതിയിലേക്ക് വരേണ്ട കേസാണ് ഇത് എന്നൊക്കേ പറയുമ്പോള്‍ പോലും കോടതി പ്രധാനമായും നോക്കുന്നത് പ്രതിഭാഗം തന്നെ അതേ ജഡ്ജി തന്നെ നടത്തിയാല്‍ മതി എന്നാണ്. അതിന് അവര്‍ക്ക് പല ഘടകങ്ങളും ഉണ്ട്. ഒന്ന് ഈ ജഡ്ജി തന്നെയായിരുന്നു അവര്‍ക്ക് കേസ് കേട്ടോണ്ട് ഇരുന്നത് എന്നൊക്കെ പറയാം. അപ്പോളും പ്രോസിക്യൂഷനും അതിജീവിതയും പറയുന്ന ആരോപണങ്ങളില്‍ കഴമ്പുണ്ട് എന്ന് തോന്നിയാല്‍ തീര്‍ച്ചയായും ആ കേസ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടേണ്ടത് തന്നെയാണ്. പ്രത്യേകിച്ച് പ്രോസിക്യൂഷന്‍ മാത്രമല്ല, പ്രോസിക്യൂഷനേക്കാള്‍ ഇതുപോലത്തെ സെക്ഷ്വല്‍ അസോള്‍ട്ട് കേസുകളില്‍ വിക്ടിമിന് കൂടുതല്‍ അവകാശ അധികാരങ്ങളാണുള്ളത്. പ്രോസിക്യൂഷന്‍ എന്ന തലത്തില്‍ മാത്രമെ സെക്ഷ്വല്‍ അസോള്‍ട്ട് കേസിലെ വിക്ടിമിനെ കാണാന്‍ കഴിയൂ. അത് മാത്രമല്ല സാധാരണ സെക്ഷ്വല്‍ അസോള്‍ട്ട് കേസ് 376 റേപ്പ് കേസ് അല്ല ഇത്. കാരണം ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ബലാത്സംഗത്തിന് വേണ്ടി ക്വട്ടേഷന്‍ കൊടുക്കപ്പെട്ടു എന്നുള്ളത് പ്രോസിക്യൂഷന്‍ തന്നെ ആരോപിക്കുന്ന അനിതരസാധാരണമായ ഒരു കേസാണിത്. ആ കേസിലെ വിക്ടിം തന്നെ പുറത്തേക്ക് വരികയും എനിക്ക് നീതി ലഭിക്കുകയും ചെയ്യുകയില്ലെന്ന് പറയുമ്പോള്‍ അതില്‍ സബസ്റ്റന്‍സ് ഉണ്ടോ എന്ന് പരിശോധിക്കേണ്ട ഉത്തരവാദിത്തവും കടമയും കോടതികള്‍ക്ക് ഉണ്ട് എന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. അങ്ങനെ ഉത്തരവാദിത്തം ഏത് അര്‍ത്ഥത്തിലും നിറവേറ്റിക്കൊണ്ട് പരിശോധിക്കുകയാണെങ്കില്‍ അതില്‍ കഴമ്പുണ്ട് എന്ന് തോന്നിയാല്‍ തീര്‍ച്ചയായും അത് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടേണ്ടതാണ്. അതാണ് അതിന്റെ ഏറ്റവും കാതലായ എനിക്ക് തോന്നുന്നത് ഈ കേസിന്റെ ടെക്‌നിക്കാലിറ്റിയേക്കാള്‍ കൂടുതലായി കാതലായ വസ്തുത. അത് സുപ്രീംകോടതി അപ്രീഷിയേറ്റ് ചെയ്യുകയാണെങ്കില്‍ ആ ഒബ്‌സര്‍വേഷനില്‍ തന്നെ ഈ കേസ് ട്രാന്‍സ്ഫര്‍ ചെയ്യപ്പെടാനുള്ള പ്രധാനമായ ഒരു കാര്യമായി മാറാനുള്ള എല്ലാ വിധ സാധ്യതയും കാണുന്നുണ്ടെന്നും പ്രിയദര്‍ശന്‍ തമ്പി പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends