Widgets Magazine
19
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

20 പേർ മൊഴി മാറ്റിയെന്നൊക്കെ പറയുന്നു.. കാവ്യയും ദിലീപിന്റെ സഹോദരനുമെല്ലാമാണ് മൊഴി മാറ്റിയതെന്നാണ് പറയുന്നത്.. ഇവരുടെ കള്ളമൊഴി പോലീസ് എഴുതിയിട്ട് കോടതിയിൽ കൊടുത്തു.. വിചാരണ ഘട്ടത്തിൽ ഇത് ഞങ്ങളുടെ മൊഴിയല്ലെന്ന് അവർ പറഞ്ഞു, അപ്പോൾ പറയുകയാണ് അവർ കൂറുമാറിയെന്ന്.. ചില താത്പര്യങ്ങൾക്ക് വേണ്ടി ചിലർ നടത്തുന്ന പൊറാട്ട് നാടകമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്'... തുറന്നടിച്ച് രാഹുൽ ഈശ്വർ

07 SEPTEMBER 2022 03:46 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസിൽ എട്ടാംപ്രതിയായ ദിലീപിനെ കൂടുതലായി അനൂകുലിച്ച് കൊണ്ട് ചാനൽ ചർച്ചകളിലും മറ്റും രംഗത്തെത്തുന്ന ദിലീപ് അനുകൂലിയാണ് രാഹുൽ ഈശ്വർ. ഇപ്പോഴിതാ പൊതുസമൂഹത്തിന് മുൻപിൽ ദിലീപ് സത്യസന്ധനാണെന്ന് തെളിഞ്ഞ് വരികയാണെന്നും അതിന് കാരണം പോലീസ് പറഞ്ഞത് മുഴുവൻ കള്ളമാണെന്ന് തെളിഞ്ഞത് കൊണ്ടാണെന്നും പറയുകയാണ് രാഹുൽ ഈശ്വർ.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു...

വിചാരണ കോടതി ജഡ്ജിയെ കുറിച്ച് മികച്ച അഭിപ്രായമാണ് ലീഗൽ സർക്കിളിൽ ഉള്ളത്. വൈകാരികമായ സമ്മർദ്ദങ്ങൾക്ക് വഴങ്ങാതെ നീതിയുടേയും നിയമത്തിന്റേയും ഭാഗത്ത് നിന്ന വ്യക്തികൂടിയാണവർ. അവരുടെ കുടുംബാംഗങ്ങളെ മുഴുവൻ ഈ കേസിലെ വലിച്ചിഴക്കാൻ ശ്രമിച്ചിട്ടും അവർ സമ്മർദ്ദങ്ങൾക്ക് വഴങ്ങിയിട്ടില്ല. നിയമവ്യവസ്ഥയ്ക്ക് മുതൽകൂട്ടാണവർ. കേസിൽ വിചാരണയ്ക്കായി കൂടുതൽ സമയം തേടി അവർ പോയെങ്കിൽ അതൊരു സാധാരണ നടപടിയാണ്. അതിന് പിന്നിൽ അന്താരാഷ്ട്ര ഗൂഢാലോചനയുണ്ടെന്ന് പറയാൻ സാധിക്കില്ല'. തെളിവ് എവിടെ എന്ന് കോടതികൾ ചോദിക്കുമ്പോൾ ഉത്തരമില്ലാതെ പോലീസുകാർ നിൽക്കുന്നത് അവരുടെ പിടിപ്പുകേട് കൊണ്ടല്ല. ഈ കേസിൽ ദിലീപിനെതിരെ തെളിവുകൾ ഇല്ലാത്തതിനാലാണ്. ദിലീപിനെ കുടുക്കാൻ പരമാവധി ശ്രമം പോലീസ് നടത്തി. വ്യാജ ഫോട്ടോഷോപ്പ് ഫോട്ടോ ഉണ്ടാക്കി നോക്കി. അതൊക്കെ പൊളിഞ്ഞ് വീണു'. 'പൊതുസമൂഹത്തിന് മുൻപിൽ ദിലീപ് സത്യസന്ധനാണെന്ന് തെളിഞ്ഞ് വന്നതിന്റെ കാരണം പോലീസ് പറഞ്ഞത് മുഴുവൻ കള്ളമാണെന്ന് തെളിഞ്ഞത് കൊണ്ടാണ്. പൾസർ സുനിയുടെ അമ്മയുടെ അക്കൗണ്ടിലേക്ക് ദിലീപ് പണം ഇട്ട് കൊടുത്തുവെന്നായിരുന്നു ആദ്യ വാദം. പിന്നീട് അതിനെ കുറിച്ച് യാതൊന്നും മിണ്ടിയില്ല. ദിലീപിനെ ശിക്ഷിക്കാൻ ആ തെളിവ് മാത്രം മതിയല്ലോ? അർത്ഥ സത്യം പറഞ്ഞ് ആൾക്കാരെ പറഞ്ഞ് പറ്റിക്കാനാണ് നോക്കുന്നത്'. 'അഞ്ച് വർഷത്തിൽ കൂടുതലായില്ലേ? ദിലീപിനെതിരെ എന്തെങ്കിലും തെളിവുകൾ കൊണ്ടുവരാൻ സാധിച്ചോ? ഇപ്പോൾ പറയുന്നു 20 പേർ മൊഴി മാറ്റിയെന്നൊക്കെ. കാവ്യയും ദിലീപിന്റെ സഹോദരനുമെല്ലാമാണ് മൊഴി മാറ്റിയതെന്നാണ് പറയുന്നത്. ഇവരുടെ കള്ളമൊഴി പോലീസ് എഴുതിയിട്ട് കോടതിയിൽ കൊടുത്തു. വിചാരണ ഘട്ടത്തിൽ ഇത് ഞങ്ങളുടെ മൊഴിയല്ലെന്ന് അവർ പറഞ്ഞു, അപ്പോൾ പറയുകയാണ് അവർ കൂറുമാറിയെന്ന്. ചില താത്പര്യങ്ങൾക്ക് വേണ്ടി ചിലർ നടത്തുന്ന പൊറാട്ട് നാടകമാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്'. 'നടി ആക്രമിക്കപ്പെട്ട കേസ് വിചാരണ പൂർത്തിയാക്കാൻ കൂടുതൽ സമയം വേണമെന്നതിനോട് ദിലീപ് യോജിക്കുന്നില്ല. എത്രവർഷമായി ഈ കേസ് നടക്കുന്നു. അദ്ദേഹത്തിന് ഇത് പെട്ടെന്ന് തീർക്കണമെന്നാണ്. എന്നാൽ വിചാരണ കോടതിക്ക് കൂടുതൽ സമയം വേണം. എന്ത് ചെയ്യാൻ സാധിക്കും? വേറെ എന്ത് ജഡ്ജ് വന്നാലും തെളിവ് ഇല്ലാതെ ഇവർ എന്ത് ചെയ്യാനാണ്.

വൈകാരിക നാടകം കളിച്ച് കേസ് ജയിക്കാൻ സാധിക്കുമോ?''പോലീസുകാർക്ക് അവരുടേതായ താത്പര്യങ്ങൾ ഉണ്ടാകും. അതിജീവിതയുടെ കാര്യം പറഞ്ഞ് വൈകാരികമായി വോട്ട് പിടിക്കാൻ നടക്കുന്നവർ ഉണ്ടാകും. സംവിധായകൻ ബാലചന്ദ്രകുമാർ ദിലീപിനെതിരെ 164 കൊടുത്തത് വെളിപ്പെടുത്തലാണെങ്കിൽ സ്വപ്ന സുരേഷ് മുഖ്യമന്ത്രിക്കെതിരെ കൊടുത്ത 164 വെളിപ്പെടുത്തലാകുമോ?'അതിജീവിതമാരെ ബഹുമാനമാണ്. എന്നാൽ അവരോടുള്ള ഐക്യദാർഢ്യം മുതലെടുത്ത് കൊണ്ട് അതിജീവിതകളെ അനുകൂലിക്കുന്നുവെന്ന പേരിൽ വരുന്ന ചില ആൾക്കാർ ദിലീപിനോടുള്ള വിരോധം കാരണം അദ്ദേഹത്തെ തകർക്കാനും കരിവാരിത്തേക്കാനുമാണ് ശ്രമിക്കുന്നതെന്നും പറയുകയാണ് രാഹുൽ ഈശ്വർ.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവനൊപ്പം നിന്നവരാണ് കോളേജ് അധികൃതർ; നിതിൻ മരണപ്പെട്ട് 9ാം ദിവസം ആ പത്രകുറിപ്പ് പുറത്ത് ഇറക്കി മെഡിക്കൽ കോളേജ്  (59 minutes ago)

പവർകട്ട് അല്ലെങ്കിൽ ലോഡ് ഷെഡിംഗ്, അതല്ലാതെ മറ്റൊരു മാർ​ഗം ഇല്ല; തീരുമാനം വൈകാതെ ഉണ്ടാകുമെന്ന് വൈദ്യുതി മന്ത്രി  (1 hour ago)

കെട്ടിട നിർമാണത്തിന് തൃശൂരുകാരനായ പണിക്കാരനെ മന്ത്രിയുടെ രൂപത്തിൽ കിട്ടി. മന്ത്രി കെ രാജനെ പരിഹസിച്ച് ചാണ്ടി ഉമ്മൻ  (1 hour ago)

വിവാഹ വാ​ഗ്ദാനം നൽകി ലൈം​ഗീകതിക്രമം; കെഎസ്‌യു കണ്ണൂര്‍ ജില്ലാ പ്രസിഡന്റ് എം സി അതുലിനെതിരെ കേസ്.  (2 hours ago)

മധ്യവയസ്‌കയെ വീട്ടുവളപ്പിലെ കിണറില്‍ വീണ് മരിച്ച നിലയില്‍ കണ്ടെത്തി...  (2 hours ago)

ഫാറ്റി ലിവർ: ആധുനിക ജീവിതശൈലിയിലെ നിശബ്ദ കൊലയാളി  (3 hours ago)

വിദ്യാലയത്തിലെ കുട്ടികൾക്കായി കൗൺസിലിംഗ് സംവിധാനം ഏർപ്പെടുത്തും.... ആവശ്യമായ അധ്യാപകരെ അടിയന്തരമായി താൽക്കാലികമായി നിയമിക്കും... മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി എൽ പി സ്‌കൂളിലെ വിദ്യാര്‍ഥികളുടെ അധ്യ  (3 hours ago)

ചെങ്ങന്നൂരിൽ കാർ ഒന്നിലധികം ബസുകളിലിടിച്ച് അപകടം.... രണ്ട് പേർക്ക് പരുക്ക്  (4 hours ago)

9മരണം തന്റെ കൈയ്യാലോ!! മനസ്സും ശരീരവും ഒരേ പോലെ നീറിപുകഞ്ഞ് ആശുപത്രിയിൽ നാഷാദിന്റെ മൊഴി നിർണായകം  (4 hours ago)

വാഹന പരിശോധനയിൽ കാറിന്റെ രഹസ്യ അറയിൽ സൂക്ഷിച്ചിരുന്ന മയക്കുമരുന്ന് പിടികൂടി... മൂന്നു പേർ അറസ്റ്റിൽ  (4 hours ago)

കൊളറാഡോ റാപ്പിഡ്സിനെ 3-2 ന് തോൽപ്പിച്ച് ഇന്റർ മിയാമി  (4 hours ago)

തൃശൂരിൽ എട്ട് വയസുകാരൻ പാമ്പ് കടിയേറ്റ് മരിച്ചു....സഹോദരനും കടിയേറ്റെന്ന് സംശയം  (4 hours ago)

മറച്ച് വച്ച തെളിവ് പുറത്തേക്ക്!! വേദനയിലും നീതിക്ക് വേണ്ടി പോരാടാൻ നിതിന്റെ കുടുംബം  (4 hours ago)

ചീഫ് ഇലക്ഷൻ കമ്മീഷണർ ജ്ഞാനേഷ് കുമാറിനെ പദവിയിൽ നിന്ന് നീക്കം ചെയ്യണമെന്നുള്ള ആവശ്യം കടുപ്പിച്ച് പ്രതിപക്ഷ പാർട്ടികൾ  (5 hours ago)

അവസാനം കണ്ടത് ബാങ്കിൽ പിന്നീട് അവനെയാരും കണ്ടില്ല വടകരയിൽ യുവാവ് MISSING !!  (5 hours ago)

Malayali Vartha Recommends