Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നന്നായി സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്, തെറ്റില്ലാതെ നില്‍ക്കുന്നു.. കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ, ശരംകുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം.. അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക്.. ഇതൊക്കെ വളരെ മോശം അല്ലേ! കയ്യിൽ കെട്ടിയ ചരടിനെ അപമാനിച്ച സുരാജ് വെഞ്ഞാറമൂടിനെതിരെ സൈബര്‍ ആക്രമണം

08 SEPTEMBER 2022 12:00 PM IST
മലയാളി വാര്‍ത്ത

ഹാസ്യവേഷങ്ങളിലൂടെയെത്തി മലയാളികളുടെ പ്രിയ താരമായി മാറിയ നടനാണ് സുരാജ് വെഞ്ഞാറമൂട്. ക്യാരക്ടർ റോളുകളും തനിക്ക് അനായാസം വഴങ്ങുമെന്ന് സുരാജ് തെളിയിച്ചു. ഇന്ന് മലയാള സിനിമയിൽ ഒഴിച്ചുകൂടാനാകാത്ത ഘടകമായി മാറിയിരിക്കുകയാണ് സുരാജ്. ഇപ്പോഴിതാ ഒരു പരിപാടിക്കിടെ അവതാരകയുടെ കയ്യിൽ കെട്ടിയ ചരടിനെ അപമാനിച്ച സുരാജിനെതിരെ സോഷ്യല്‍ മീഡിയയില്‍ വളരെ വലിയ രീതിയിൽ തന്നെ സൈബര്‍ ആക്രമണം നടക്കുകയാണ്. മുൻപ് നടത്തിയ ഒരു പരാമർശത്തിന്റെ പേരിലാണ് ഇപ്പോൾ സൈബറാക്രമണം ശക്തമാകുന്നത്.

ഒരു പരിപാടിയില്‍ അവതാരകനായെത്തിയ സുരാജ് സഹ അവതാരകയോട് തമാശയ്ക്ക് പറഞ്ഞ ചില കാര്യമാണ് ഒരു കൂട്ടം ആളുകളെ ചൊടിപ്പിച്ചത്. അവതാരക കയ്യില്‍ കെട്ടിയ ചരടിനെക്കുറിച്ച് സുരാജ് കളിയാക്കി സംസാരിക്കുന്നതിന്റെ പഴയ വീഡിയോ ആണ് സൈബർ ആക്രമണത്തിന് കാരണമായിരിക്കുന്നത്. അവതാരക വേദിയിൽ എത്തിക്കുമ്പോൾ നമസ്‌തേ എന്നുപറഞ്ഞ് സുരാജ് അവതാരകയ്ക്ക് കൈ നല്‍കുന്നുണ്ട്. ഇതിനിടെ കയ്യില്‍ കെട്ടിയ ചരട് കണ്ട് ചിരിച്ചുകൊണ്ട് ഇതൊക്കെ എന്തുവാടെ എന്ന് ചോദിക്കുകയും അപ്പോള്‍ അവതാരക ഇതൊന്നും കളിയാക്കാന്‍ പാടില്ലെന്ന് പറയുകയും ചെയ്യുന്നു. ഇതിന് സുരാജ് നൽകിയ പരിഹാസ മറുപടിയാണ് ട്രോളുകൾക്കും സൈബർ ആക്രമണത്തിനും കാരണമായിരിക്കുന്നത്, ‘നന്നായി സാരിയൊക്കെ ഉടുത്ത് അത്യാവശ്യം ഗ്ലാമറൊക്കെ ഉണ്ട്, തെറ്റില്ലാതെ നില്‍ക്കുന്നു. കയ്യില്‍ അനാവശ്യമായി ചില ആലുകളില്‍ ഒക്കെ കെട്ടി വെച്ചതുപോലെ, ശരംകുത്തി ആലിന് മുന്നില്‍ച്ചെന്ന് നോക്കിയാല്‍ ഇതുപോലെ കെട്ടുകള്‍ കാണാം. അത് പോലെ കെട്ടിവെച്ചത് പോലെ നോക്ക്.. ഇതൊക്കെ വളരെ മോശം അല്ലേ’ എന്നാണ് അദ്ദേഹം ചോദിക്കുന്നത്. ഈ വീഡിയോ ആണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ഇതിന് പിന്നാലെ നിരവധിപേരാണ് സുരാജിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. സുരാജിന്റെ എല്ലാ സിനിമകളും ഷോകളും ബഹിഷ്‌ക്കരിക്കും എന്നുള്‍പ്പെടെയാണ് കമന്റുകള്‍..സുരാജ് പഴയ ഫോട്ടോയില്‍ അദ്ദേഹം ചരട് കെട്ടിയിട്ടിട്ടുണ്ടല്ലോ എന്നും ചിലര്‍ ചോദിക്കുന്നു. ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ മുതൽ സുരാജ് മതപരമായ ആചാരങ്ങളെ അപമാനിക്കാൻ മനഃപൂർവ്വം ശ്രമിക്കുന്നുണ്ടെന്നും ചിലർ ആരോപിക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (8 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (8 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends