Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സംഘടനയിലേക്ക് തിരിച്ചുവരുന്നവര്‍ പുതിയ ഒരു അപേക്ഷ നല്‍കണം... എന്റെയല്ലല്ലോ സംഘടന.. തനിക്ക് പ്രസിഡന്റ് എന്ന പദവി മാത്രമല്ലേ ഉള്ളൂ.. ആ സമയത്ത് ചില ചട്ടങ്ങളുണ്ട്.. നമുക്ക് അതിലൂടെ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ.. അവരുമായി വ്യക്തിപരമായ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല; അമ്മ സംഘടനയിൽ നിന്നും പുറത്തുപോയവരെ തിരികെ സ്വീകരിക്കാന്‍ സന്തോഷമെന്ന് മോഹൻലാൽ

08 SEPTEMBER 2022 01:35 PM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് വന്നപ്പോഴും വിജയ് ബാബുവിന്റെ കേസ് വന്നപ്പോഴും മലയാള സിനിമയിലെ അഭിനേതാക്കളുടെ സംഘടനയായ അമ്മയില്‍ നിന്നും നിരവധി താരങ്ങളായിരുന്നു പുറത്തേയ്ക്ക് പോയത്. അഭിപ്രായ വ്യത്യാസങ്ങൾ കൊണ്ട് സ്വയം രാജിവെച്ചവരാണ് ഭൂരിഭാഗവും. എന്നാലിപ്പോഴിതാ പുറത്തുപോയ താരങ്ങളെ തിരികെ സ്വീകരിക്കുന്നതില്‍ സന്തോഷമെന്ന് പറയുകയാണ് നടനും അമ്മയുടെ പ്രസിഡന്റുമായ മോഹന്‍ലാല്‍. പ്രസിഡന്റ് എന്ന പദവി മാത്രമേ തനിക്കുള്ളു. തിരികയെത്താന്‍ താല്‍പര്യമുള്ളവര്‍ അതിന് വേണ്ടി അപേക്ഷ നല്‍കണം. അതാണ് സംഘടന ചട്ടമെന്ന് മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍ നിന്ന് പുറത്തുപോയ താരങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു താരം. മോഹന്‍ലാലിന്റെ മറുപടി ഇങ്ങനെയായിരുന്നു, തീര്‍ച്ചയായും, തിരിച്ചുവരുന്നതിനുള്ള എല്ലാ പോസിബിളിറ്റിയും ഉണ്ട്. ഇക്കാര്യം എല്ലായിടത്തും പറഞ്ഞിട്ടുള്ളതാണ്. സംഘടനയിലേക്ക് തിരിച്ചുവരുന്നവര്‍ പുതിയ ഒരു അപേക്ഷ നല്‍കണം. കാരണം, എന്റെയല്ലല്ലോ സംഘടന. തനിക്ക് പ്രസിഡന്റ് എന്ന പദവി മാത്രമല്ലേ ഉള്ളൂ. ആ സമയത്ത് ചില ചട്ടങ്ങളുണ്ട്. നമുക്ക് അതിലൂടെ മാത്രമേ സഞ്ചരിക്കാന്‍ സാധിക്കൂ. അവരുമായി വ്യക്തിപരമായ യാതൊരുവിധ പ്രശ്‌നങ്ങളുമില്ല.

പുറത്തായവര്‍ വീണ്ടും അകത്തേക്ക് വരുന്നതിന് ഒരു സിസ്റ്റം ഉണ്ട്. അതിലൂടെ അവര്‍ക്ക് വരാം, അതില്‍ ഒരു കുഴപ്പവുമില്ലെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ആര്‍ക്കും അതില്‍ ഒരു എതിരഭിപ്രായമില്ല. പറ്റില്ല എന്ന് പറയാന്‍ എനിക്ക് എന്താ..അല്ലെങ്കില്‍ അങ്ങനെ ഒരു സംഘടനയ്ക്ക് പറ്റില്ലല്ലോ- മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം, അടുത്തിടെ നിരവധി താരങ്ങളാണ് അമ്മയില്‍ നിന്ന് സ്വമേധയാ രാജിവച്ച് പുറത്തേക്ക് പോയത്. സംഘടനയില്‍ നിലനില്‍ക്കുന്ന പല പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടിയാണ് പലരും രാജിവച്ച് പുറത്തേക്ക് പോയത്. ദിലീപ് കേസില്‍ അമ്മ സ്വീകരിക്കുന്ന നിലപാടില്‍ പ്രതിഷേധിച്ച് നാല് നടിമാര്‍ 2018ല്‍ അമ്മയില്‍ നിന്ന് രാജിവച്ചിരുന്നു.അതിജീവിതയ്ക്ക് പുറമെ മലയാള സിനിമയിലെ പ്രമുഖരായ റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ അടക്കമാണ് രാജിവച്ചത്. അന്ന് പുതുതായി രൂപീകരിച്ച വിമന്‍ ഇന്‍ സിനിമാ കളക്ടീവിന്റെ (ഡബ്ല്യുസിസി) ഔദ്യോഗിക ഫേസ്ബുക്ക് സൈറ്റിലാണ് രാജി തീരുമാനം പോസ്റ്റ് ചെയ്തത്. ആ സമയത്ത് ജനറല്‍ ബോഡി യോഗത്തില്‍ ദിലീപിനെ തിരിച്ചെടുത്തതിന് പിന്നാലെ ഡബ്ല്യുസിസിയും നേരത്തെ അതൃപ്തി അറിയിച്ചിരുന്നു. സഹനടി നേരിട്ട പരീക്ഷണങ്ങളിലും പ്രതിസന്ധികളിലും ഏറ്റവും നിരുത്തരവാദപരമായ തീരുമാനമെടുത്തതിനാല്‍ അമ്മയില്‍ നിന്ന് രാജിവെക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് രമ്യ നമ്പീശന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്. എന്തായാലും മോഹൽലാലിന്റെ ഈ വാക്കുകൾ വീണ്ടും ഒരു ഒത്തോരുമയിലേക്കാണ് പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends