Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അധികാരമില്ലാത്ത കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നതെന്ന കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കും... അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് പ്രോസിക്യൂഷനും അതിജീവിതയും ഈ കാര്യം കോടതിയില്‍ ഉന്നയിക്കുന്നത്; നടിയുടെ ആവശ്യം അംഗീകരിക്കാനാവുമോ?

08 SEPTEMBER 2022 02:58 PM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിനെ സംബന്ധിച്ച് നടിയെ ആക്രമിച്ച കേസിൽ സുപ്രീംകോടതിയിൽ നിന്നും നിർണായക വഴിത്തിരിവ് പുറത്ത് വന്നത്. കേസിൽ എട്ടാം പ്രതിയായ പ്രതിയായ ദിലീപ് നൽകിയ ഹ‍ർജിയിൽ സർക്കാരും പരാതിക്കാരിയും കേസ് നടപടികൾ നീട്ടിക്കൊണ്ടു പോകുകയാണെന്നും ദിലീപിന് വേണ്ടി ഹാജരായ അഭിഭാഷകൻ കോടതിയെ അറിയിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ സുപ്രീംകോടതി ഇടപെട്ടില്ല. ഹൈക്കോടതിയുടേയോ വിചാരണ കോടതിയുടെയോ നടപടികളിൽ ഇടപെടില്ലെന്ന നിലപാട് സ്വീകരിച്ച കോടതി, വിചാരണ സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കണം എന്ന് നിർദേശിക്കുകയും ചെയ്തിരുന്നു. അതേസമയം കേസ് അടുത്തിടെ സി ബി ഐ മൂന്നാം കോടതിയില്‍ നിന്നും പ്രിന്‍സിപ്പല്‍ സെഷന്‍ കോടതിയിലേക്ക് മാറ്റിയിരുന്നു. വനിതയായ വിചാരണക്കോടതിക്ക് പ്രമോഷന്‍ ലഭിച്ചതോടെയായിരുന്നു കേസിന്റേയും കോടതി മാറ്റം. എന്നാല്‍ കേസിന്റെ കോടതിമാറ്റം ചോദ്യം ചെയ്തുകൊണ്ട് അതിജീവിത രംഗത്ത് എത്തുകയും ഇതിനെതിരെ ഹൈക്കോടതിയില്‍ ഹർജി നല്‍കുകയും ചെയ്തിരിക്കുകയാണ്. കേസില്‍ അതിജീവിതയുടെ വാദം ഇന്നെല പൂർത്തിയായിരുന്നു.

കോടതി മാറ്റം നിയമപരമല്ലെന്നാണ് അതിജീവിത വാദിച്ചത്. നേരത്തെ അതിജീവിതയുടെ ആവശ്യപ്രകാരമായിരുന്നു വനിത ജഡ്ജിയുള്ള രണ്ടാം ക്ലാസ് സെഷന്‍ കോടതിയിലേക്ക് കേസ് മാറ്റിയത്. എന്നാല്‍ സെഷന്‍സ് കോടതി ജഡ്ജി പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിയായി സ്ഥാനക്കയറ്റം ലഭിച്ചത്തോടെ വിചാരണയും ഈ കോടതിയിലേക്ക് മാറ്റി ഹൈക്കോടതി അഡ്മിനിസ്ട്രേഷന്‍ വിഭാഗം ഉത്തരവിടുകയായിരുന്നു. കോടതി മാറ്റത്തിനെതിരെ അതിജീവിത സമർപ്പിച്ച ഹർജിയില്‍ വലിയ സാങ്കേതിക പ്രശ്നം ഉണ്ടെന്നാണ് നിയമവിദഗ്ധർ അഭിപ്രായപ്പെടുന്നത്. വിചാരണ കോടതി ജഡ്ജിക്കെതിരെ അതിജീവിതയും പ്രോസിക്യൂഷനും നിരവധി തവണ ഹൈക്കോടതിയിലും സുപ്രീംകോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു. കേസ് പുതിയ ജഡ്ജി കേള്‍ക്കണം എന്നായിരുന്നു അതിജീവിതയുടെ ആവശ്യം. വനിത ജഡ്ജി വേണമെന്ന ആവശ്യം നേരത്തെ ഉന്നയിച്ചിരുന്നെങ്കിലും കേസ് പരിഗണിക്കുന്നത് പുരുഷനായാലും പ്രശ്നമില്ലെന്നാണ് അതിജീവിതയുടെ നിലവിലെ നിലപാട്.

നേരത്തെയും വിചാരണക്കോടതി ജഡ്ജിക്കെതിരെ രൂക്ഷമായ ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് അതിജീവിതയും പ്രോസിക്യൂഷനും രംഗത്ത് എത്തിയിരുന്നു. എന്നാല്‍ ജഡ്ജിയെ മാറ്റണമെന്ന ആവശ്യം കോടതികള്‍ പരിഗണിച്ചിരുന്നില്ല. വനിത ജഡ്ജി വേണമെന്ന ആവശ്യത്തെ തുടർന്നായിരുന്നു സി ബി ഐ പ്രത്യേക കോടതി ജഡ്ജിയായിരുന്ന ഹണി എം വർഗീസിനെ കേസിന്റെ വിചാരണ ഏല്‍പ്പിച്ചത്. എന്നാല്‍ ഈ കോടതിയില്‍ നിന്ന് തനിക്ക് നീതി കിട്ടില്ലെന്ന ആരോപണം ഉയർത്തിയ അതിജീവിത ജഡ്ജിക്കെതിരെ രംഗത്ത് എത്തുകയായിരുന്നു. അതേസമയം കേസ് നിലവിലെ ജഡ്ജി തന്നെ പരിഗണിക്കണമെന്നാണ് പ്രതിഭാഗം ആവശ്യപ്പെടുന്നത്. കേസില്‍ തിരിച്ചടി ഭയന്നാണ് അതിജീവിതയും പ്രോസിക്യൂഷനും വനിതാ ജഡ്ജിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നാണ് പ്രതി ദിലീപിന്റെ വാദം. ഈ സാഹചര്യത്തില്‍ കോടതി മാറ്റത്തിലെ സാങ്കേതിക വിഷയമായിരിക്കും ഹൈക്കോടതി പരിഗണിക്കുക.

ജഡ്ജിക്കല്ല, കോടതിക്കാണ് വിചാരണ ചുമതലയെന്ന് അതിജീവിതയും പ്രോസിക്യൂഷനും വാദിക്കുമ്പോള്‍ കോടതിക്കല്ല, ജഡ്ജിക്കാണ് വിചാരണ ചുമതലയെന്നാണ് ഹൈക്കോടതി ഭരണവിഭാഗം വ്യക്തമാക്കുന്നത്. കേസ് സെഷന്‍സ് കോടതിയിലേക്ക് എത്തിയതിന്റെ നിയമവശങ്ങളെക്കുറിച്ചാണ് പ്രോസിക്യൂഷനും അതിജീവിതയും ഹർജിയിലൂടെ ചോദ്യം ചെയ്യുന്നത്. ജുഡീഷ്യല്‍ ഓർഡർ പ്രകാരം ഒരു കോടതിയിലേക്ക് ഒരു കേസ് ട്രാന്‍സ്ഫർ ചെയ്യാന്‍ സാധിക്കും. എന്നാല്‍ ആ കേസ് വേറൊരു കോടതിയിലേക്ക് ട്രാന്‍സ്ഫർ ചെയ്തുകൊടുക്കാനായിട്ട് അഡ്മിനിസ്ട്രേറ്റീവ് ഉത്തരവ് പ്രകാരം കഴിയില്ലെന്നും അതിജീവിത വാദിക്കുന്നു. അധികാരമില്ലാത്ത കോടതിയിലാണ് കേസിന്റെ വിചാരണ നടക്കുന്നതെന്ന കാര്യം കൃത്യമായ സമയത്ത് ഉന്നയിച്ചില്ലെങ്കില്‍ പിന്നീട് അത് പ്രതികള്‍ക്ക് ഗുണകരമായി മാറിയേക്കുന്ന അവസ്ഥയെത്തുമെന്ന് അതിജീവിതയുടെ അഭിഭാഷക ടിബി മിനിയും നേരത്തെ വ്യക്തമാക്കിയിരുന്നു. അത്തരമൊരു സാധ്യത മുന്നില്‍ കണ്ടാണ് പ്രോസിക്യൂഷനും അതിജീവിതയും ഈ കാര്യം കോടതിയില്‍ ഉന്നയിക്കുന്നതെന്നായിരുന്നു അതിജീവിതയുടെ അഭിഭാഷക ടിബി മിനി നേരത്തെ വ്യക്തമാക്കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends