Widgets Magazine
30
Aug / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴും ആ തോന്നല്‍ വരും.. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇതൊരു ദുര്‍ഘട ഘട്ടമാണ്, ഇതിനെ അതിജീവിക്കണം എന്നൊന്നും പറയാറില്ല.. എങ്ങനെയൊക്കെയോ അതിനെ അങ്ങ് മറികടന്ന് പോവും.. അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല.. അത് അതിൻ്റെ ഒഴുക്കിന് അനുസരിച്ച് പോകുമ്പോൾ താനും അതിനൊപ്പം പോവുകയാണ്! ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടം.. മറച്ചുവെച്ചതെല്ലാം ഒടുക്കം പുറത്ത്

09 SEPTEMBER 2022 11:07 AM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ടതാരമാണ് മഞ്ജു വാര്യർ. മലയാളത്തിൻ്റെ ലേഡി സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിലാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. കലോത്സവ വേദിയിൽ നിന്നാണ് മഞ്ജു അഭിനയ മേഖലയിലേക്ക് എത്തുന്നത്. 1995 ൽ പുറത്ത് ഇറങ്ങിയ സാക്ഷ്യം എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ മഞ്ജുവിന് കഴിഞ്ഞിരുന്നു. സല്ലാപം എന്ന ചിത്രത്തിലൂടെ നായികയായി എത്തുകയും ചെയ്തു. സിനിമയിൽ മഞ്ജുവിന്റെ 'രാധ' എന്ന കഥാപാത്രം ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ച ചെയ്യപ്പെടാറുണ്ട്. 1998 ൽ നടൻ ദിലീപിനെ വിവാഹം ചെയ്ത ശേഷം മഞ്ജു മലയാള സിനിമയിൽ നിന്ന് നീണ്ട ഇടവേള എടുക്കുകയായിരുന്നു. പലപ്പോഴും മഞ്ജുവിൻ്റെ തിരിച്ച് വരവ് പ്രേക്ഷകർ ആ​ഗ്രഹിച്ചിരുന്നു. പതിനാല് വര്‍ഷത്തോളം സിനിമയില്‍ നിന്നും മാറി നിന്നതിന് ശേഷമാണ് നടി ശക്തമായ തിരിച്ച് വരവ് നടത്തിയത്. അപ്പോഴും ആരാധകർ ഇരു കയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. ജീവിതത്തില്‍ പല പ്രതിസന്ധികളും മറികടന്ന് വിജയകരമായൊരു ജീവിതം പടുത്തുയര്‍ത്താന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചിരുന്നു. ഇപ്പോഴിതാ തന്റെ വ്യക്തി ജീവിതത്തിലെയും പ്രൊഫഷണല്‍ ജീവിതത്തിലെയും വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് മഞ്ജുവിപ്പോള്‍. സിനിമാ നടിയാവുമെന്ന് ഞങ്ങളുടെ വീട്ടിലൊന്നും ചര്‍ച്ച നടന്നിട്ടില്ല. യുവജനേത്സവത്തില്‍ പങ്കെടുക്കുമ്പോള്‍ കലാതിലകം ആകുന്നവര്‍ക്ക് സിനിമയില്‍ അഭിനയിക്കാന്‍ അവസരം കിട്ടുന്ന പ്രവണത അക്കാലത്ത് ഉണ്ടായിരുന്നു. അങ്ങനെ പ്രതീക്ഷിച്ചിട്ടല്ല, ഡാന്‍സിനോടുള്ള ഇഷ്ടം കൊണ്ടാണ് കലോത്സവത്തിലൊക്കെ പങ്കെടുത്തതെന്ന് മഞ്ജു പറയുന്നു. സിനിമ നിര്‍ത്തിയാലും ഡാന്‍സ് നിര്‍ത്തരുതെന്ന് അച്ഛന്‍ പറയുമായിരുന്നു. സിനിമയുടെ പരിപാടികള്‍ക്ക് വിടുന്നതിനെക്കാളും നൃത്തം സംബന്ധിച്ചുള്ള പരിപാടികള്‍ക്കാണ് അച്ഛന് എന്നെ വിടാന്‍ ഇഷ്ടമുണ്ടായിരുന്നത്. ജീവിതത്തിലുണ്ടായ ഏറ്റവും വലിയ നഷ്ടം അച്ഛന്റെ വേര്‍പാട് തന്നെയാണ്. എന്തൊക്കെ ജീവിതത്തിലുണ്ടായാലും ആരൊക്കെ ജീവിതത്തിലേക്ക് വന്നാലും ആ ഒരു നഷ്ടം എന്നും അങ്ങനെ തന്നെ ഉണ്ടാവുമെന്നാണ് എനിക്ക് തോന്നുന്നത്. അച്ഛനെ ഓര്‍മ്മ വരുന്നതിന് പ്രത്യേക സമയം ഒന്നുമില്ല.

ചിലപ്പോള്‍ വലിയ ആള്‍ക്കുട്ടത്തില്‍ നില്‍ക്കുമ്പോഴായിരിക്കും അച്ഛന്‍ ഇല്ലല്ലോ എന്ന ഓര്‍മ്മ വരിക. ചിലപ്പോള്‍ ഒറ്റയ്ക്കുള്ളപ്പോഴും ആ തോന്നല്‍ വരുമെന്നും മഞ്ജു പറയുന്നു. ലൂസിഫര്‍ സിനിമയിലെ അച്ഛനെ ചിത കത്തിക്കുന്ന സീനില്‍ ഞാന്‍ അച്ഛനെ ഓര്‍ത്തിരുന്നു. ഉള്ളില്‍ ആ വിഷമത്തോടെയാണ് ആ സീന്‍ ചെയ്തത്. ജീവിതത്തിലെ പ്രതിസന്ധി ഘട്ടത്തില്‍ ഇതൊരു ദുര്‍ഘട ഘട്ടമാണ്, ഇതിനെ അതിജീവിക്കണം എന്നൊന്നും പറയാറില്ല. എങ്ങനെയൊക്കെയോ അതിനെ അങ്ങ് മറികടന്ന് പോവും. അതിനായി പ്രത്യേകിച്ച് ഒന്നും ചെയ്യാറില്ല. അത് അതിൻ്റെ ഒഴുക്കിന് അനുസരിച്ച് പോകുമ്പോൾ താനും അതിനൊപ്പം പോവുകയാണ് ചെയ്യുന്നതെന്നാണ് മഞ്ജു വാര്യർ പറയുന്നത്. പതിനാല് കൊല്ലം സിനിമയില്‍ നിന്നും മാറി നിന്നു. ഇത്രയും കാലത്തിനിടയ്ക്ക് ഒരിക്കല്‍ പോലും ഡാന്‍സ് ചെയ്യാന്‍ ശ്രമിച്ചിട്ടില്ല. 14 വര്‍ഷത്തിന് ശേഷമാണ് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ച് ഡാന്‍സ് കളിച്ചത്. ഒരു വഴിപ്പാട് പോലെയാണ് അത് ചെയ്തത്. അവിടെ വരുന്ന ആരെങ്കിലും അത് കാണുമെന്ന് മാത്രമേ അന്ന് കരുതിയുള്ളു. എന്നാല്‍ ഞാന്‍ പ്രതീക്ഷിച്ചതിലും ആയിരക്കണക്കിന് ആളുകള്‍ വന്നു. അതോടെ പേടിയായി. എങ്കിലും ഒരുവിധം ചെയ്തുവെന്ന് മഞ്ജു പറയുകയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (6 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (6 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (6 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (6 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (8 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (8 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (9 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (9 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (9 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (9 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (9 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (9 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (9 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (9 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (9 hours ago)

Malayali Vartha Recommends