സിനിമാ ജീവിതത്തില്‍ താന്‍ കേട്ട ഏറ്റവും മോശം ഉപദേശത്തെപ്പറ്റി തുറന്ന് പറഞ്ഞ് ദീപിക പദുക്കോണ്‍
ബോളിവുഡ് സിനിമാ രംഗത്ത് ശ്രദ്ധേയയായ നടിയാണ് ദീപിക പദുകോണ്‍. മോഡലിങ് രംഗത്ത് നിന്നുമാണ് ദീപിക ബോളിവുഡ് സിനിമാ രംഗത്തേക്ക് എത്തുന്നത്. ദീപിക ആദ്യമായി അഭിനയിച്ചത് കന്നഡ സിനിമയായ 'ഐശ്വര്യ'യിലൂടെയാണ്. തൊട്ടടുത്ത വര്‍ഷം 'ഓം ശാന്തി ഓം' എന്ന സിനിമയില്‍ നായികയായി അഭിനയിച്ചു.
ഈ സിനിമ സാമ്പത്തികപരമായി മികച്ച വിജയം നേടുകയും, ഇതിലെ അഭിനയത്തിന് ദീപികയ്ക്ക് മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ ബഹുമതിയും കിട്ടി. തനിക്ക് ജീവിതത്തില്‍ ലഭിച്ച ഏറ്റവും മോശം ഉപദേശത്തെ കുറിച്ചും നല്ല ഉപദേശത്തെ കുറിച്ചും തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോള്‍ ദീപിക.സ്തനങ്ങള്‍ക്ക് വലിപ്പം തോന്നിക്കാന്‍ ശസ്ത്രക്രിയ ചെയ്യാന്‍ പതിനെട്ടാമത്തെ വയസില്‍ തനിക്ക് ഉപദേശം ലഭിച്ചിരുന്നുവെന്നാണ് ദീപിക പറയുന്നത്.
ഒരു അഭിമുഖത്തിലായിരുന്നു ദീപികയുടെ വെളിപ്പെടുത്തല്‍. 'എനിക്ക് ആ ഉപദേശം ലഭിക്കുമ്പോള്‍ ആകെ 18 വയസ്സായിരുന്നു പ്രായം. അത് ഗൗരവമായി എടുക്കാതിരിക്കാനുള്ള വിവേകം എനിക്കെങ്ങനെ ലഭിച്ചുവെന്ന് ഞാന്‍ പലപ്പോഴും ചിന്തിക്കാറുണ്ട്' ദീപിക പറഞ്ഞു. ഷാരൂഖ് ഖാന് നായകനാകുന്ന പഠാന് ആണ് ദീപികയുടെ ഇനി പുറത്തിറങ്ങാനുള്ള ചിത്രം. സിദ്ധാന്ത് ചതുര്‍വേദി, അനന്യ പാണ്ഡെ എന്നിവര്‍ക്കൊപ്പം അഭിനയിച്ച ഗെഹ്രായിന്‍ ആണ് ഏറ്റവും അവസാനം റിലീസിനെത്തിയ ദീപികയുടെ സിനിമ.
https://www.facebook.com/Malayalivartha