'സ്‌നേഹം മാത്രം'! മഞ്ഞ നിറത്തിലുള്ള സല്‍വാറിൽ ഹെവി ആഭരണങ്ങളും... ആലിയയെ മടിയിലിരുത്തി കവിളില്‍ ചുംബിച്ച് രണ്‍ബീര്‍; ആഘോഷമായി ബേബി ഷവര്‍ ചിത്രങ്ങൾ

ആദ്യകണ്മണിക്കായുള്ള കാത്തിരിപ്പിലാണ് ബോളിവുഡ് താരങ്ങളായ രൺബീർ കപൂറും ആലിയ ഭട്ടും. അഭിനയ ജീവിതവും കുഞ്ഞിനെയും ഒരുപോലെ നോക്കി മുന്നോട്ട് പോകാൻ ഒരു വഴി കണ്ടെത്തിയിരിക്കുകയാണ് ആലിയ. 2022 ഏപ്രില്‍ 14-നാണ് ഇരുവരും വിവാഹിതരായത്. ഇപ്പോള്‍ ആദ്യത്തെ കണ്‍മണിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് താരദമ്പതിമാർ. കഴിഞ്ഞ ജൂണിലാണ് താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ആലിയ ഇന്‍സ്റ്റഗ്രാമിലൂടെ ആരാധകരെ അറിയിച്ചത്. ഇപ്പോള്‍ ആലിയയുടെ ബേബി ഷവറിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. കഴിഞ്ഞ ബുധനാഴ്ച മുംബൈയിലെ വീട്ടിലായിരുന്നു ബേബി ഷവര്‍ ആഘോഷം. ഇരുവരുടേയും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ചടങ്ങിനെത്തി. നീതു കപൂര്‍, റിദ്ധിമ കപൂര്‍ സാഹ്നി, സോണി റാസ്ദാന്‍, മഹേഷ് ഭട്ട്, ഷഹീന്‍ ഭട്ട്, കരിഷ്മ കപൂര്‍, കരണ്‍ ജോഹര്‍, ആകാന്‍ക്ഷ സിങ്ങ് എന്നിവരെല്ലാം ആഘോഷത്തിനായി മുംബൈയില്‍ എത്തിയിരുന്നു. മഞ്ഞ നിറത്തിലുള്ള സല്‍വാറാണ് ചടങ്ങില്‍ ആലിയ ധരിച്ചത്. ഒപ്പം ഹെവി ആഭരണങ്ങളും അണിഞ്ഞു. ഇതിന്റെ ചിത്രങ്ങള്‍ ആലിയ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ആലിയയെ മടിയിലിരുത്തി രണ്‍ബീര്‍ കവിളില്‍ ചുംബിക്കുന്നതും ആലിയയും രണ്‍ബീറും പ്രാര്‍ഥിക്കുന്നതുമെല്ലാം ചിത്രങ്ങളില്‍ കാണാം. 'സ്‌നേഹം മാത്രം' എന്ന ക്യാപ്ഷനോടെയാണ് താരം ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തത്.
അതേസമയം ഒരു കുട്ടിയുടെ വളർത്തലിൽ അമ്മ കൂടുതൽ ഇടപെടുന്ന പരമ്പരാഗത സാമൂഹിക മാനദണ്ഡങ്ങളിൽ നിന്ന് വ്യത്യസ്തമായി ഉത്തരവാദിത്തങ്ങൾ പങ്കിടാനാണ് ഇവരുടെ തീരുമാനം. തങ്ങള്‍ കുഞ്ഞിന് വേണ്ടി ആകാംഷയോടെ കാത്തിരിക്കുകയാണെന്നും റണ്‍ബീര്‍ വലിയ സന്തോഷത്തിലാണെന്നും ആലിയ പറയുന്നു. കുഞ്ഞുണ്ടായിക്കഴിഞ്ഞാല്‍ ആദ്യമാസം മുതല്‍ ജോലിക്ക് പോയി തുടങ്ങണം എന്നാണ് റണ്‍ബീര്‍ പറഞ്ഞതെന്ന് ആലിയ പറയുന്നു. ഒരു മാസം റണ്‍ബീര്‍ ജോലിക്ക് പോകും, അപ്പോള്‍ താന്‍ കുഞ്ഞിനെ നോക്കി വീട്ടിലിരിക്കും. അടുത്ത മാസം താന്‍ ജോലിക്ക് പോകും അപ്പോള്‍ റണ്‍ബീര്‍ കുഞ്ഞിനെ നോക്കുമെന്നും ആലിയ പറയുന്നു. റണ്‍ബീറാണ് ഈ ഐഡിയ പറഞ്ഞതെന്നും ഇത് തനിക്ക് ഒത്തിരി ഇഷ്ടമായി എന്നും ഉത്തരവാദിത്തങ്ങള്‍ പങ്കുവെക്കുന്നതില്‍ റണ്‍ബീറിന് യാതൊരു മടിയും ഇല്ലെന്നും ആലി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha


























