അവരുടെ പ്രണയം പരസ്യമായിട്ടൊന്നുമല്ലായിരുന്നു.. ഫോണിലൂടെയായിരുന്നു സംസാരമൊക്കെ! പ്രണയം തുടങ്ങുന്നത് വേറെയേതോ സെറ്റിലാണെങ്കിലും പ്രണയം പൂത്തുലയുന്നത് മഴ സിനിമയുടെ സെറ്റിലായിരുന്നു... അന്നത്തെ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രാജൻ പൂജപ്പുര

മലയാളി സിനിമാ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന നിരവധി താര ജോഡികള്‍ ഉണ്ടായിട്ടുണ്ട്. അവരില്‍ പലരും സിനിമയില്‍ നിന്ന് ജീവിതത്തിലേക്കും ഒന്നിച്ച് യാത്ര ചെയ്തവരാണ്. അതില്‍ ഏറെ പ്രിയപ്പെട്ട രണ്ടുപേരാണ് ബിജു മേനോനും സംയുക്ത വര്‍മയും. എന്നാല്‍ വിവാഹത്തിന് ശേഷം സംയുക്ത അഭിനയം അവസാനിപ്പിച്ചത് പ്രേക്ഷകരെ ഏറെ നിരാശപ്പെടുത്തി. പിന്നീട് ചില പരസ്യ ചിത്രങ്ങളില്‍ മാത്രമാണ് നമ്മള്‍ സംയുക്തയെ കണ്ടത്. സംയുക്ത തിരിച്ചുവരുന്നു എന്ന വാര്‍ത്ത കേള്‍ക്കാന്‍ ഏറെ കാത്തിരുന്നിട്ടുമുണ്ട്. ഇപ്പോഴിതാ ബിജു മേനോൻ സംയുക്ത വർമ്മ എന്നിവരെ കേന്ദ്ര കഥാപാത്രമാക്കിയ മഴ എന്ന സിനിമയുടെ ചിത്രീകരണ അനുഭവങ്ങൾ തുറന്ന് പറയുകയാണ് രാജൻ പൂജപ്പുര. മഴയുടെ ചിത്രീകരണ സമയത്ത് ബിജു മേനോനും സംയുക്തയും പ്രണയത്തിലായിരുന്നുവെന്നാണ് അദ്ദേഹം പറയുന്നത്.
ബിജു മേനോൻ സംയുക്ത വർമ പ്രണയം തുടങ്ങുന്നത് വേറെയേതോ സെറ്റിലാണെങ്കിലും പ്രണയം പൂത്തുലയുന്നത് മഴ സിനിമയുടെ സെറ്റിലായിരുന്നു. അവരുടെ പ്രണയം പരസ്യമായിട്ടൊന്നുമില്ലായിരുന്നുവെന്നും. ഫോണിലൂടെയായിരുന്നു സംസാരമൊക്കെയെന്നും അദ്ദേഹം പറഞ്ഞു. ലെനിൻ രാജേന്ദ്രന്റെ നല്ലൊരു സിനിമയായിരുന്നു മഴ. ഹരിയായിരുന്നു ചിത്രത്തിന്റെ നിർമ്മാണം. ഇത്രയും ബുദ്ധിമുട്ടി ഷൂട്ട് ചെയ്‌ത മറ്റൊരു സിനിമയില്ലെന്ന് പറയുന്നതാണ് സത്യം. അമ്പാസമുദ്രത്തിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്ങ്. ശിവക്ഷേത്രങ്ങളുടെ നാടാണ് അത്. അതിൽ ശക്തി സിനിമ ഷൂട്ട് ചെയ്‌തൊരു ക്ഷേത്രമുണ്ട്. സിനിമയുടെ ഷൂട്ട് കഴിഞ്ഞതോടെ ക്ഷേത്രം തന്നെ തകർന്നു പോയെന്നും അദ്ദേഹം പറഞ്ഞു. കണ്ടാൽ പത്മനാഭസ്വാമി ക്ഷേത്രം പോലുണ്ടാകും. ക്ഷേത്രത്തിലെ ശിവന്റെ തലയിൽ വരെ ചവിട്ടി നിന്നാണ് അന്ന് ആ ചിത്രം ഷൂട്ട് ചെയ്തത്. ഇവിടെ ശിവനുണ്ടോ ഇല്ലയോ എന്നറിയില്ല, വിളക്ക് പോലും കത്തിക്കാറില്ല എന്നാണ് പ്രദേശ വാസികൾ പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha


























