അവള്‍ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി... പാട്ടും ഡാന്‍സുമൊക്കെയാണ് അവള്‍ക്കിഷ്ടമുള്ള കാര്യം.. ലോക്ഡൗണ്‍ കാലത്ത് ഞാനെപ്പോഴും അവളുടെ കൂടെത്തന്നെയായിരുന്നു.. അഞ്ച് വയസായി അവള്‍ക്കിപ്പോള്‍.. സ്‌കൂളിലൊക്കെ പോയിത്തുടങ്ങി.. അതിനാല്‍ ചെന്നൈയിലാണ്.. ഇവിടെ നിന്നും പോവാന്‍ പറ്റുന്നില്ല.. കൊച്ചുമകളായ കുഞ്ഞുമറിയത്തെക്കുറിച്ച് വാചാലാനായി മമ്മൂട്ടി...

മലയാളത്തിന്റെ സ്വന്തം മെഗാസ്റ്റാറായാണ് മമ്മൂട്ടിയെ വിശേഷിപ്പിക്കുന്നത്. വൈവിധ്യമാര്‍ന്ന കഥാപാത്രങ്ങളെയാണ് അദ്ദേഹം അവതരിപ്പിക്കാറുള്ളത്. മമ്മൂട്ടിയുടെ പുതിയ ചിത്രമായ റോഷോക് തിയറ്ററുകളിൽ നിറഞ്ഞൊടുകയാണ്. സിനിമ വിശേഷം പോലെ തന്നെ മമ്മൂട്ടി തന്റെ ജീവിതത്തിലെ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കൊച്ചുമകളായ കുഞ്ഞുമറിയത്തെക്കുറിച്ച് വാചാലാനായിരിക്കുകയാണ് മമ്മൂട്ടി. ഇപ്പോള്‍ അവള്‍ എന്നെ ഇങ്ങോട്ട് പഠിപ്പിക്കാന്‍ തുടങ്ങി. പാട്ടും ഡാന്‍സുമൊക്കെയാണ് അവള്‍ക്കിഷ്ടമുള്ള കാര്യം. ഞങ്ങളുടെ കൂടെ ദുബായില്‍ അവളുമുണ്ടായിരുന്നു. ലോക്ഡൗണ്‍ കാലത്ത് ഞാനെപ്പോഴും അവളുടെ കൂടെത്തന്നെയായിരുന്നു. അഞ്ച് വയസായി അവള്‍ക്കിപ്പോള്‍. സ്‌കൂളിലൊക്കെ പോയിത്തുടങ്ങി. അതിനാല്‍ ചെന്നൈയിലാണ്. ഇവിടെ നിന്നും പോവാന്‍ പറ്റുന്നില്ല. അടുത്തൊന്നും സ്‌കൂളില്ലാത്തതിനാലാണ് ചെന്നൈയില്‍ നിര്‍ത്തിയതെന്നുമായിരുന്നു മമ്മൂട്ടി പറഞ്ഞത്. സിനിമയെക്കുറിച്ചും പാട്ടുകളെക്കുറിച്ചുമൊക്കെ മറിയം സംശയങ്ങള്‍ ചോദിക്കുന്നുണ്ട്. അതിനാല്‍ താന്‍ ഗൂഗിളില്‍ പ്രൊഫൈലൊക്കെ നോക്കാറുണ്ടെന്നും ദുല്‍ഖറും പറഞ്ഞിരുന്നു. അമാല്‍ അവളെ ഭയങ്കര സ്ട്രിക്ടാക്കി നിര്‍ത്തിയിരിക്കുകയാണ്. ഞാന്‍ വന്നാല്‍ അതെല്ലാം മാറുമെന്നുമായിരുന്നു ദുല്‍ഖര്‍ മകളെക്കുറിച്ച് പറഞ്ഞത്. എന്റെ സിനിമകളിലെ പാട്ടുകളെല്ലാം അവള്‍ കേള്‍ക്കാറുണ്ടെന്നും ഇപ്പോള്‍ സീതാരാമത്തിലെ പാട്ടാണ് കേള്‍ക്കുന്നതെന്നും ദുല്‍ഖര്‍ വ്യക്തമാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























