മീശ എന്റെ എഴുത്തുരീതിയെ മാറ്റിയിട്ടുണ്ട്.. ഉള്ളില്‍തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം! മീശ’ നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമറിയിച്ച് നോവലിസ്റ്റ് എസ്. ഹരീഷ്

ഈ വര്‍ഷത്തെ വയലാര്‍ സാഹിത്യ പുരസ്‌കാരം നോവലിസ്റ്റ് എസ് ഹരീഷിന്. മീശ എന്ന നോവലിനാണ് ബഹുമതി. സാറാ ജോസഫിന്റെ നേതൃത്വത്തിലുള്ള സമിതിയാണ് പുരസ്‌കാര ജേതാവിനെ നിശ്ചയിച്ചത്. ഒരു ലക്ഷം രൂപയും കാനായി കുഞ്ഞിരാമന്‍ രൂപകല്‍പന ചെയ്ത ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്‌കാരം. അതേസമയം മീശ’ നോവലിന് വയലാര്‍ പുരസ്‌കാരം ലഭിച്ചതില്‍ സന്തോഷമെന്ന് നോവലിസ്റ്റ് എസ്. ഹരീഷ് പറഞ്ഞു. വിവാദങ്ങള്‍ താത്കാലികമാണെന്നും പുസ്തകം കൂടുതല്‍ കാലം വായിക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ‘മീശ എന്റെ എഴുത്തുരീതിയെ മാറ്റിയിട്ടുണ്ട്. ഉള്ളില്‍തട്ടിയുള്ള എഴുത്ത് നമ്മളെ മാറ്റും എന്നതാണ് സത്യം. വായനക്കാര്‍ നല്ലതെന്ന് തോന്നുന്ന കൃതികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























