മിനി കൂപ്പറിന്റെ കണ്‍ട്രിമാന്‍ കൂടി...! ഫഹദ് ഫാസിലിന്റെ ആഡംബര വാഹന ശേഖരത്തിലേയ്ക്ക് പുതിയ അതിഥി

നടൻ ഫഹദ് ഫാസിലിന്റെ വാഹന ശേഖരത്തിലേയ്ക്ക് മിനി കൂപ്പറിന്റെ കണ്‍ട്രിമാന്‍ കൂടി എത്തിയിരിക്കുകയാണ്. ആറ് നിറങ്ങളില്‍ എത്തുന്ന കണ്‍ട്രിമാന്റെ സെയ്ജ് ഗ്രീന്‍ നിറത്തിലുള്ള മോഡലാണ് ഫഹദ് സ്വന്തമാക്കിയിരിക്കുന്നതെന്നാണ് വിവരം. കൊച്ചിയിലെ മിനി വിതരണക്കാരായ ഇവിഎം മിനിയില്‍ നിന്നാണ് ഫഹദ് ഫാസില്‍ പുതിയ വാഹനം സ്വന്തമാക്കിയിരിക്കുന്നത്.
ലംബോര്‍ഗിനി ഉറുസ്, പോര്‍ഷെ 911 കരേര, ടൊയോട്ട വെല്‍ഫയര്‍ തുടങ്ങിയ ആഡംബര വാഹനങ്ങൾ സ്വന്തമായുള്ള നടന്റെ ശേഖരത്തിലേക്കാണ് പുതിയ അതിഥിയായി മിനി കണ്‍ട്രിമാന്‍ ജെസിഡബ്ല്യു ഇന്‍സ്പയേഡ് എഡിഷൻ എത്തിയിരിക്കുന്നത്. ഈ വർഷം ഫെബ്രുവരിയിൽ നിർമ്മാതാവ് ആന്റണി പെരുമ്പാവൂരും കണ്‍ട്രിമാന്‍ ജെസിഡബ്ല്യു ഇന്‍സ്പയേഡ് സ്വന്തമാക്കിയിരുന്നു.
ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ വാഹന വിഭാഗമായ മിനിയില്‍ നിന്ന് പുറത്തിറങ്ങുന്ന നാല് ഡോര്‍ ഹാച്ച്ബാക്ക് ശ്രേണിയിലാണ് കണ്‍ട്രിമാന്‍ മോഡലിന്റെ സ്ഥാനം. മിനി വാഹന നിരയിലെ ഏറ്റവും കരുത്തന്‍ വാഹനമെന്ന വിശേഷണവും കണ്‍ട്രിമാനിനാണ്. കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്, കണ്‍ട്രിമാന്‍ കൂപ്പര്‍ എസ്ജെസിഡബ്ല്യു എന്നീ രണ്ട് വകഭേദങ്ങളില്‍ വാഹനം എത്തിയിട്ടിണ്ട്.
https://www.facebook.com/Malayalivartha


























