ഡബ്ബിങ് രംഗത്ത് മറക്കാനാവാത്ത അനുഭവം പങ്കുവച്ച് ദേവി...

ഡബ്ബിങ് രംഗത്ത് മറക്കാനാവാത്ത അനുഭവം പങ്കുവച്ച് മലയാളത്തിലെ അറിയപ്പെടുന്ന ഡബ്ബിങ് ആര്‍ട്ടിസ്റ്റും നടിയുമായ ദേവി. കുട്ടിക്കാലം മുതല്‍ ഡബ്ബിങ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ദേവി ഇതുവരെ 500 ല്‍ അധികം സിനിമകളിലും നിരവധി സീരിയലുകളിലും ഡബ്ബിങ് ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാള സിനിമയില്‍ മാത്രം 60 ല്‍ അധികം നായികമാര്‍ക്കും ദേവി ശബ്ദം നല്‍കിയിട്ടുള്ളത്.
കാവ്യാ മാധവന്‍, മീന, ഭാവന, നയന്‍താര, മേഘ്‌ന രാജ്, കനിഹ പത്മപ്രിയ തുടങ്ങിയ താരങ്ങളും അതിലുണ്ട്. മൂന്ന് പതിറ്റാണ്ടിലേറെയായി ഡബ്ബിങ് രംഗത്ത് തിളങ്ങി നില്‍ക്കുന്ന ദേവി, 2007ല്‍ പുറത്തിറങ്ങിയ കഥപറയുമ്‌ബോള്‍ എന്ന ചിത്രത്തിലെ മീനയുടെ ശ്രീദേവി എന്ന കഥാപാത്രം മുതലിങ്ങോട്ട് ഒരു സിനിമയിലൊഴികെ മീനയുടെ എല്ലാ കഥാപാത്രത്തിനും ശബ്ദം നല്‍കിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ അഭിനന്ദനം ലഭിക്കാറുള്ളത് മീനയ്ക്ക് ഡബ്ബ് ചെയ്യുമ്‌ബോഴാണെന്ന് ദേവി പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ, തന്റെ ഡബ്ബിങ് ജീവിതത്തിലെ മറക്കാനാവാത്ത അനുഭവം പങ്കുവയ്ക്കുകയാണ് ദേവി. പളുങ്ക് സിനിമയിലെ ക്‌ളൈമാക്‌സ് രംഗമാണ് തനിക്ക് മറക്കാനാവാത്ത ഡബ്ബിങ് അനുഭവം എന്നാണ് ദേവി പറയുന്നത്. ദേവിയുടെ വാക്കുകള്‍ ഇങ്ങനെ.
പളുങ്ക് സിനിമയില്‍ ലക്ഷ്മി ശര്‍മയുടെ കഥാപാത്രത്തിന് ഡബ്ബ് ചെയ്തതിനെ കുറിച്ചാണ് ദേവി പറഞ്ഞത്. 'പളുങ്ക് സിനിമയില്‍ മകള്‍ മരിച്ചു പോകുന്ന ഒരു കഥയാണ്.
അതിലെ ഒരു കഥാപാത്രമാണ്. ഒരു കൊച്ചു കുഞ്ഞിനെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തുന്ന ഒരു കഥയാണത്. അതിന്റെ ക്‌ളൈമാക്‌സ് രംഗത്തില്‍ ഈ കുട്ടിയുടെ മൃതശരീരം കൊണ്ട് കിടത്തുമ്‌ബോള്‍, 'പെട്ടി തുറക്കച്ഛയാ, ഞാന്‍ അവള്‍ക്ക് വാങ്ങിയ മാല അവളെ ഇടീപ്പിക്കട്ടെ' എന്ന് പറയുന്ന രംഗമുണ്ട്. അതിന് രണ്ടു ടേക്ക് എടുത്തിരുന്നു. അതിലെ ഫസ്റ്റ് ടേക്ക് ഞാന്‍ കരഞ്ഞ ടേക്ക് ആണ്,' ദേവി പറഞ്ഞു.
പുലിമുരുകനിലെ മൈന എന്ന കഥാപത്രത്തിന് താന്‍ രണ്ടു തവണ ഡബ്ബ് ചെയ്തു എന്നും ദേവി പറയുന്നുണ്ട്. 'മൈന എന്ന കഥാപാത്രമായിരുന്നു. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ അത് ഡബ്ബ് ചെയ്തു. ഞാന്‍ അത് ചെയ്യുമ്‌ബോള്‍ ശരിയാകുന്നുണ്ടായിരുന്നില്ല. അതാണ് സത്യം. എന്റെ നൂറ് ശതമാനവും ഞാന്‍ ശ്രമിച്ച ശേഷമാണു അത് ഇപ്പോള്‍ കാണുന്ന പോലെ ചെയ്യാന്‍ എനിക്ക് സാധിച്ചത്. അതിന് ഒരുപാട് അഭിനന്ദനവും കിട്ടി,' ദേവി പറഞ്ഞു.
1989 ല്‍ ഇറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ഒരു വടക്കന്‍ വീരഗാഥയില്‍ നിന്നാണ് ദേവി ഡബ്ബിങ് ജീവിതം ആരംഭിക്കുന്നത്. അവിടന്നിങ്ങോട്ട് മലയാളി പ്രേക്ഷകര്‍ ഓണ്‍ സ്‌ക്രീനില്‍ കണ്ട പല നായികമാരുടെയും ശബ്ദമായത് ദേവി ആയിരുന്നു. ഡബ്ബിങ്ങിന് ദേശീയ പുരസ്‌കാരവും സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവുമടക്കം സ്വന്തമാക്കിയിട്ടുണ്ട് ദേവി.
ദൃശ്യം 2 വില്‍ മീന അവതരിപ്പിച്ച റാണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയതിനാണ് ദേവിയ്ക്ക് സംസ്ഥാന സര്‍ക്കാരിന്റെ കഴിഞ്ഞ വര്‍ഷത്തെ മികച്ച ഡബ്ബിങ് ആര്‍ട്ടിസ്റ്റിനുള്ള പുരസ്‌കാരം ലഭിച്ചത്. ദൃശ്യത്തിലെ റാണിയ്ക്ക് പുറമെ പുലിമുരുകനിലെ മൈന, വെറുതെ ഒരു ഭാര്യയിലെ ബിന്ദു തുടങ്ങി പ്രേക്ഷകര്‍ നെഞ്ചിലേറ്റിയ പല നായിക കഥാപാത്രങ്ങള്‍ക്കും ശബ്ദം നല്‍കിയത് ദേവിയാണ്.
https://www.facebook.com/Malayalivartha























