ഇതാരാ കടലിൽ നിന്നും ഇറങ്ങി വന്ന മത്സ്യകന്യകയോ? കടൽത്തിരകളിൽ കുതിർന്ന സ്റ്റെലിഷ് വേഷത്തിൽ റിമ... ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ നിമിഷങ്ങൾക്കുള്ളിൽ വൈറൽ! ഏറ്റെടുത്ത് ആരാധകർ

പതിമൂന്നുവർഷം മുൻപ് ശ്യാമ പ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിലേക്ക് എത്തിയ താരമാണ് റിമ കല്ലിംഗൽ. ആ ഒരൊറ്റ ചിത്രത്തിലൂടെ തന്നെ റിമയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന അവാർഡ് ലഭിച്ചിട്ടുണ്ട്. ആഷിഖ് അബു സംവിധാനം ചെയ്യുന്ന ഭാർഗവീനിലയം ആണ് റിമ നായികയായി റിലീസിന് ഒരുങ്ങുന്ന ചിത്രം. സിനിമയിൽ ഇപ്പോൾ അത്ര സജീവമല്ലെങ്കിലും സോഷ്യൽമീഡിയയിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. തന്റെ നിലപാടുകളിലെന്നപോലെ വസ്ത്രങ്ങളുടെ രീതിയിലും ഒരു ബോള്‍ഡ് ലുക്ക് കൊണ്ടുവരുവാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. ഇപ്പോഴിതാ റിമ കല്ലിംഗൽ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്. കടൽത്തിരകളിൽ കുതിർന്ന സ്റ്റെലിഷ് വേഷത്തിലാണ് റിമ. കടൽ തീരത്തുനിന്നുള്ള ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണിത്. ചിത്രങ്ങൾ വേഗം ആരാധകർ ഏറ്റെടുക്കുകയും ചെയ്തു. ജെയ്സൺ മദാനി പകർത്തിയതാണ് ചിത്രങ്ങൾ. കൊഞ്ചിത ജോൺ ആണ് സ്റ്റെലിസ്റ്റ്. താരത്തിന്റെ കുറേനാളുകള്‍ക്കുശേഷം ഇറങ്ങിയ പുതിയ ലുക്കിനെ ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. ഇതുപോലെ താരത്തിന്റെ ഫിന്റ്‌നസ്സ് മന്ത്രയും ആരാധകര്‍ ഏറ്റെടുക്കുവാറുണ്ട്. ഫിറ്റ്‌നസിന്റെ കാര്യത്തിലും ഒരിക്കലും കോംപ്രമൈസ് ചെയ്യാത്ത താരത്തിന്റെ ദൃഢനിശ്ചയം പലര്‍ക്കും പ്രചോദനമാണ്. പലപ്പോഴും താന്‍ വീട്ടില്‍ ചെയ്യുന്ന വര്‍ക്കൗട്ട് വീഡിയോസും പോസ്റ്റ് ചെയ്യാറുണ്ട്.
https://www.facebook.com/Malayalivartha























