Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനിയൊരു വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു ഞാന്‍.. എന്നാല്‍ ലോക്ക് ഡൗണ്‍ സമയത്തായിരുന്നു ചിന്താഗതിയില്‍ മാറ്റങ്ങള്‍ വന്നത്... രണ്ടാം വിവാഹത്തിന് പിന്നാലെ അഭിനയമൊക്കെ വിട്ട് യുഎസിൽ സ്ഥിര താമസമാക്കിയ അർച്ചന പങ്കുവെച്ച ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

11 OCTOBER 2022 08:57 AM IST
മലയാളി വാര്‍ത്ത

വില്ലത്തി കഥാപാത്രത്തിലൂടെ മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് അർച്ചന സുശീലൻ. ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്തിരുന്ന എന്റെ മാനസപുത്രി എന്ന സീരിയലിലെ ഗ്ലോറി എന്ന കഥാപാത്രമാണ് അർച്ചനയ്ക്ക് നിറയെ ആരാധകരെ നേടിക്കൊടുത്തത്. പിന്നീട് നിരവധി സീരിയലുകളിൽ അഭിനയിച്ചെങ്കിലും ബിഗ് ബോസ് സീസൺ ഒന്നിലെത്തിയപ്പോഴാണ് അർച്ചനയെ കൂടുതൽ പ്രേക്ഷകർ അറിഞ്ഞത്. ഇക്കഴിഞ്ഞ ഡിസംബറിലാണ് അർച്ചന വീണ്ടും വിവാഹിതയായത്. പ്രവീൺ നായരാണ് അർച്ചനയെ വിവാഹം ചെയ്തത്. യുഎസിൽ വെച്ച് നോർത്ത് ഇന്ത്യൻ രീതിയിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. വിവാഹ ചിത്രങ്ങൾ അർച്ചന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തപ്പോഴാണ് ആരാധകർ ഇക്കാര്യം അറിഞ്ഞത്.

തന്റെ ജീവിതത്തിൽ പ്രവീണിനെ ലഭിച്ചതിൽ താൻ വളരെ ഭാഗ്യവതിയാണെന്നും തനിക്ക് സന്തോഷവും സ്നേഹവും തന്നതിന് പ്രവീണിനോട് നന്ദിയെന്നും അർച്ചന പറഞ്ഞിരുന്നു. അഭിനയമൊക്കെ വിട്ട് യുഎസിൽ സ്ഥിര താമസമാക്കിയ അർച്ചനയുടെ പുതിയ വിശേഷങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. രണ്ടാം വിവാഹത്തിന് ശേഷമുള്ള ആദ്യ നവരാത്രി ആഘോഷമാക്കിയ സന്തോഷമാണ് അർച്ചന പങ്കുവെച്ചിരിക്കുന്നത്. ഭര്‍ത്താവിനൊപ്പം ചേര്‍ന്ന് നിന്നുള്ള ചിത്രങ്ങളായിരുന്നു കഴിഞ്ഞ ദിവസം താരം പോസ്റ്റ് ചെയ്തത്. കുടുംബസമേതമുള്ള ഫോട്ടോയും താരം പങ്കുവെച്ചിരുന്നു. ജീവിതത്തില്‍ ആദ്യത്തെ ധാണ്ഡിയ എക്‌സ്പീരിയന്‍സിന്റെ വീഡിയോയും താരം പങ്കിട്ടിരുന്നു. ഭര്‍ത്താവിനൊപ്പമുള്ള യാത്രയുടെ വീഡിയോയും താരം പോസ്റ്റ് ചെയ്തിരുന്നു. ഇതിനകം തന്നെ അര്‍ച്ചനയുടെ വിശേഷങ്ങളെല്ലാം വൈറലായിക്കഴിഞ്ഞിട്ടുണ്ട്. 'ഇനിയൊരു വിവാഹം വേണ്ടെന്ന നിലപാടിലായിരുന്നു ഞാന്‍. എന്നാല്‍ ലോക്ക് ഡൗണ്‍ സമയത്തായിരുന്നു ചിന്താഗതിയില്‍ മാറ്റങ്ങള്‍ വന്നത്. മാട്രിമോണിയല്‍ സൈറ്റിലൂടെയായാണ് പ്രവീണിനെ പരിചയപ്പെട്ടത്. അദ്ദേഹത്തിന് നന്നായി ഹിന്ദി അറിയാമായിരുന്നു.' 'ആദ്യം സംസാരിക്കുമ്പോള്‍ മുതല്‍ത്തന്നെ പോസിറ്റീവായൊരു വൈബ് കിട്ടിയിരുന്നു. അങ്ങനെയാണ് ഒന്നിച്ച് ജീവിക്കാനായി തീരുമാനിച്ചത് വിവാഹത്തെക്കുറിച്ച് അന്ന് അര്‍ച്ചന പറഞ്ഞത് ഇങ്ങനെയായിരുന്നു. അഭിനയത്തില്‍ നിന്നും മാറി നില്‍ക്കേണ്ട സാഹചര്യം വന്നതിനാലാണ് ബ്രേക്കെടുത്തത്. അഭിനയം വേണോ കുടുംബം വേണോ എന്ന് ചോദിച്ചാല്‍ കുടുംബത്തിനാണ് താന്‍ പ്രഥമ പരിഗണന നല്‍കുന്നതെന്നും താരം വ്യക്തമാക്കിയിരുന്നു.രണ്ടാം വിവാഹ​ത്തോടെയാണ് അഭിനയത്തിൽ നിന്നും അർച്ചന ബ്രേക്കെടുത്തത്. കേരളത്തിലേക്ക് ഇനിയൊരു തിരിച്ചുവരവില്ലെന്നും പൂര്‍ണമായും യുഎസിലേക്ക് മാറിയെന്നും മുമ്പൊരിക്കൽ താരം പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends