താന്‍ ജീവിതം ആസ്വദിയ്ക്കുകയാണ്.. തന്നെ കുറിച്ച് പറയുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്ക് കാത് കൊടുക്കില്ല!നിങ്ങളെ തെറ്റിദ്ധരിയ്ക്കും എന്ന് ഉറപ്പിച്ചവരോട് നിങ്ങള്‍ എന്താണ് എന്ന് വിശദീകരിച്ച് സമയം കളയുന്നതിലും നല്ലത്, കണ്ട ഭാവം നടിക്കാതെ മുന്നോട്ട് പോകുന്നതാണ്... തന്നെ കുറിച്ച് വരുന്ന വാര്‍ത്തകളോട് പ്രതികരിച്ച് അന്‍ഷിത

തമിഴ് സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് ദിവ്യ ശ്രീധര്‍. നടിയുടെ വ്യക്തി ജീവിതവുമായി ബന്ധപ്പെട്ട നിരവധി കഥകളാണ് പുറത്ത് വന്നത്. സീരിയല്‍ നടനായ അര്‍ണവുമായി ദിവ്യ ഇഷ്ടത്തിലായിരുന്നു. ഇരുവരും ലിവിങ് റിലേഷനിലാണെന്നും കഥകള്‍ വന്നിരുന്നു. അങ്ങനെ താരങ്ങളുടെ വിവാഹവുമായി ബന്ധപ്പെട്ട വിശേഷങ്ങള്‍ ചര്‍ച്ചയായി മാറിയിരുന്നു. എന്നാല്‍ അര്‍ണവിനെതിരെ ഗുരുതര ആരോപണവുമായി കഴിഞ്ഞ ദിവസം ദിവ്യ രംഗത്ത് വന്നതോടെയാണ് തമിഴ് സീരിയല്‍ ലോകത്ത് വില്ലത്തിയായി മലയാളത്തിന്റെ സ്വന്തം നായിക അന്‍ഷിത മാറിയത്. കൂടെവിടെ സീരിയലിലൂടെ പ്രേക്ഷക പ്രിയം നേടിയ അന്‍ഷിയുടെ ആദ്യത്തെ തമിഴ് സീരിയല്‍ ആണ് ചെല്ലമ്മ. ഈ ഷൂട്ടിങ് സെറ്റില്‍ നടന്ന ചില സംഭവ വികാസങ്ങളുടെ പേരിലാണ് ചിലര്‍ അന്‍ഷിതയ്ക്ക് നേരെ കള്ള ആരോപണങ്ങളുമായി രംഗത്ത് എത്തിയിരിയ്ക്കുന്നത്. എന്നാൽ അതിന് എതിരെയുള്ള അന്‍ഷിതയുടെ പ്രതികരണങ്ങളും ഇപ്പോൾ ഇപ്പോള്‍ വൈറലായി മാറുകയാണ്. കമന്റ് ബോക്‌സ് ഓഫ് ചെയ്തു ഇട്ടുകൊണ്ട് ആണ് അന്‍ഷിതയുടെ പ്രതികരണം. താന്‍ ജീവിതം ആസ്വദിയ്ക്കുകയാണ് എന്നും, തന്നെ കുറിച്ച് പറയുന്ന നെഗറ്റീവ് വാര്‍ത്തകള്‍ക്ക് കാത് കൊടുക്കില്ല എന്നും ഓരോ പോസ്റ്റിലും അന്‍ഷിത വ്യക്തമാക്കുന്നു. നിങ്ങളെ തെറ്റിദ്ധരിയ്ക്കും എന്ന് ഉറപ്പിച്ചവരോട് നിങ്ങള്‍ എന്താണ് എന്ന് വിശദീകരിച്ച് സമയം കളയുന്നതിലും നല്ലത്, കണ്ട ഭാവം നടിക്കാതെ മുന്നോട്ട് പോകുന്നതാണ് എന്നും എല്ലാം ശരിയാവും എന്നും ഒരു പോസ്റ്റിന്‍ അന്‍ഷിത കുറിച്ചു. നെഗറ്റീവ് ആയിട്ടുള്ള ആള്‍ക്കാരോട് പ്രതികരിക്കാതിരിയ്ക്കുന്നത് ജീവിതത്തെ കൂടുതല്‍ പവര്‍ഫുള്‍ ആക്കും എന്ന് മറ്റൊരു പോസ്റ്റിലൂടെയും അന്‍ഷിത പറയുകയാണ് .
https://www.facebook.com/Malayalivartha























