Widgets Magazine
12
Apr / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബാബ വാംഗയുടെ പ്രവചനങ്ങൾ വീണ്ടും തരംഗമാകുന്നു... 2026നെ സംബന്ധിച്ച് ബാബ വാംഗയുടേതായി പ്രചരിക്കുന്ന പ്രവചനങ്ങൾ മനുഷ്യരാശിയെ ഒന്നടങ്കം ഭയപ്പെടുത്തുന്നു..


വേനൽമഴയുടെ പ്രത്യേകതയായി ഇടിമിന്നലോടുകൂടിയ ചെറുദൈർഘ്യമുള്ള മഴ.. മണിക്കൂറിൽ 40 കിലോമീറ്രർ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത..ചൂട് കൂടുതലായി അനുഭവപ്പെടുന്നതും സാധാരണമാണ്..


കതിഹാർ ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ ദാരുണ അപകടത്തിൽ 13 പേർ കൊല്ലപ്പെട്ടു..സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അഗാധമായ അനുശോചനവും ദുഃഖവും രേഖപ്പെടുത്തി..


സംഗീതത്തിലെ വിസ്മയമായി മാറിയ ഏലിയാസ് എൽദോസിനെ(26) മുറിയിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി..സുഹൃത്തുക്കളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്...


നിതിൻ രാജിന്റെ മൃതദേഹം കണ്ട് മാതാപിതാക്കൾ തളർന്നു വീണു.. സഹപാഠികള്‍ക്ക് അയച്ച ഓഡിയോ സന്ദേശം പുറത്ത്..'നിന്റെ കയ്യും കാലും വെട്ടുമെന്ന് അധ്യാപകന്‍ പറഞ്ഞു; അമ്മയേയും കളിയാക്കി..

ഞങ്ങളുടെ ഫോളോവേഴ്‌സിന്റെ പത്ത് ശതമാനവും ഹേറ്റേഴ്‌സാണ്.. പിന്നെ ബാക്കിയുള്ളവരും.. വലിയൊരു ഗ്രൂപ്പ് തന്നെയുണ്ട്.. എന്താണ് കാരണമെന്ന് മനസിലാകുന്നില്ല.. ഇതില്‍ പെണ്‍കുട്ടികളില്ല, പക്ഷെ ആന്റിമാരുണ്ട്! സോഷ്യല്‍ മീഡിയയിലെ അതിക്രമങ്ങളെക്കുറിച്ച് പ്രതികരണവുമായി അഭിരാമിസുരേഷ്

11 OCTOBER 2022 02:01 PM IST
മലയാളി വാര്‍ത്ത

സോഷ്യൽ മീഡിയയിലൂടെ ഉയരുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ അടുത്തിടെ ഗായികയും മുൻ ബിഗ് ബോസ് താരവുമായ അഭിരാമി സുരേഷ് പൊട്ടിത്തെറിച്ചിരുന്നു. ഇനിയും അധിക്ഷേപിക്കുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു അഭിരാമി വ്യക്തമാക്കിയത്. ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലെ അതിക്രമങ്ങളെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് അഭിരാമി. ചെറുപ്പക്കാര്‍ ഞങ്ങളുടെ കാര്യത്തില്‍ സപ്പോര്‍ട്ട് ചെയ്യുന്നവരാണ്. ഞങ്ങളുടെ പിള്ളേരാണ്. അവരെ ഞങ്ങള്‍ക്കുള്ളൂ. കമന്റ് ചെയ്യുന്നത് കുറച്ച് പ്രായമുള്ളവരാണ്. കാര്യം അവര്‍ പറയുന്നത് സംസ്‌കാരത്തെക്കുറിച്ചാണ്. പക്ഷെ പറയുന്നത് മൊത്തം തെറിയാണ്. മോളെ എന്നു പോലുമല്ല വിളിക്കുന്നത്. ക്രിയാത്മക വിമര്‍ശനം എടുക്കുന്നവരാണ് ഞങ്ങള്‍. പക്ഷെ തെറി വിളിച്ചിട്ട് പോവുകയാണ്. ഇതാണ് അവര്‍ കാണിച്ചു തരുന്ന സംസ്‌കാരം. അവര്‍ കാണിക്കുന്നത് സംസ്‌കാരത്തിന് എതിരാണ് എന്നതാണ് സത്യമെന്നാണ് അഭിരാമി പറയുന്നത്. അമ്മ അടിസ്ഥാനപരമായ ശക്തിയുള്ള ആളല്ല. ഞങ്ങളോട് കാണിക്കുന്നതേയുള്ളൂ. പുറത്ത് വന്നാല്‍ പൂച്ചക്കുട്ടിയാണ്. വേഗം കരയും. അമ്മ കരയുന്നത് എന്തിനാണെന്ന് മനസിലാക്കാനുള്ള ബുദ്ധി എനിക്കും ചേച്ചിയ്ക്കും വേണം. അമ്മ വിളിച്ചിട്ട് ദേഷ്യപ്പെടുകയോ കരയുകയോ ചെയ്താല്‍ അത് ഇന്ന് വന്ന വിവാദവും അതിന് താഴെ നമ്മള്‍ മറുപടി കൊടുക്കാത്ത കമന്റുമാണ് കാരണമെന്ന് മനസിലാക്കി എടുക്കണം. ഇപ്പോള്‍ ഞാന്‍ വീഡിയോ ചെയ്തതിന് ശേഷം അമ്മയൊന്ന് ശാന്തയായിട്ടുണ്ട്. വല്യമ്മയും ചേച്ചിയും അമ്മയുടെ സുഹൃത്തുക്കളുമൊക്കെ ഓടി വരും. പക്ഷെ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത് എന്ന ചോദ്യത്തിന് മാത്രം ആര്‍ക്കും ഉത്തരമില്ലെന്നും അഭിരാമി പറയുന്നു. ഏറ്റവും കൂടുതല്‍ സര്‍ച്ച് ചെയ്ത ആളുകളാണ് എന്നത് മാത്രമാണ് നേട്ടം. ഇതില്‍ അഭിമാനിക്കാനൊന്നുമില്ല. നമ്മളുടെ നേട്ടങ്ങള്‍ പോലും അംഗീകരിക്കാതെയുള്ള ആരോപണങ്ങളും വിമര്‍ശനങ്ങളുമാണ്. ഒരിക്കലും ഗുണമുണ്ടായിട്ടില്ല. ഞങ്ങളുടെ ഫോളോവേഴ്‌സിന്റെ പത്ത് ശതമാനവും ഹേറ്റേഴ്‌സാണ്. പിന്നെ ബാക്കിയുള്ളവരും. വലിയൊരു ഗ്രൂപ്പ് തന്നെയുണ്ട്. എന്താണ് കാരണമെന്ന് മനസിലാകുന്നില്ല. ഇതില്‍ പെണ്‍കുട്ടികളില്ല, പക്ഷെ ആന്റിമാരുണ്ടെന്നും താരം പറയുന്നു. മാളത്തിലേക്ക് ഒതുങ്ങാന്‍ ശ്രമിച്ചോ? എന്ന ചോദ്യത്തിനും അഭിരാമി മറുപടി നല്‍കുന്നുണ്ട്. താന്‍ എപ്പോഴും മാളത്തില്‍ ഒളിക്കാന്‍ നോക്കുന്നയാളാണ്. ബ്രേക്ക് എടുക്കുകയോ ഡീ ആക്ടിവേറ്റ് ചെയ്യുകയോ ട്രാവല്‍ എന്നു പറഞ്ഞ് വീട്ടില്‍ തന്നെ ഇരിക്കുകയോ ഒക്കെ ചെയ്യാറുണ്ട്. ഞാന്‍ നല്ല ഇമോഷണല്‍ ആയ ആളാണ്. ഒരുപാട് മാളത്തില്‍ ഒതുങ്ങിയിട്ടില്ല. പക്ഷെ ഇത്തവണ മാളത്തില്‍ ഒതുങ്ങില്ല. നിയമപരമായി തന്നെ നേരിടും. ആരെങ്കിലും പ്രതികരിച്ചാലെ എന്തെങ്കിലുമൊക്കെ മാറ്റമുണ്ടാകും. എന്നേയും എന്റെ അച്ഛനേയും അമ്മയേയും പറയാന്‍ ഞാന്‍ അവരോട് ഒന്നും ചെയ്തിട്ടില്ലെന്നാണ് അഭിരാമി പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (37 minutes ago)

കുഞ്ചാക്കോ ബോബന്‍ ചിത്രം 'ഒരു ദുരൂഹ സാഹചര്യത്തില്‍' ഏപ്രില്‍ 15ന്  (43 minutes ago)

രഞ്ജിനി ഹരിദാസിനെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷ്‌റഫ് പറഞ്ഞ വാക്കുകള്‍  (1 hour ago)

ഹോര്‍മുസ് കടലിടുക്ക് ഉപരോധിക്കുമെന്ന് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്  (1 hour ago)

മഞ്ജുവാര്യരെ യുവതി കടന്നുപിടിച്ച് ചുംബിച്ച സംഭവം; ക്ഷമാപണം നടത്തിയ ആരാധികയായ യുവതിക്ക് മറുപടിയുമായി നടി  (1 hour ago)

ആധാര്‍ കാര്‍ഡ് മാതൃകയില്‍ തമിഴ് നാട് സിറ്റിസണ്‍ഷിപ്പ് കാര്‍ഡ് പുറത്തിറക്കുമെന്ന് വിജയ്  (2 hours ago)

കേരളത്തില്‍ '90ലധികം സീറ്റുകള്‍ നേടി മൂന്നാം തവണയും എല്‍ഡിഎഫ് അധികാരത്തിലെത്തും  (2 hours ago)

നടി മീനയുടെ വീട് 100 കോടി രൂപയ്ക്ക് വിദേശ ദമ്പതികള്‍ക്ക് വിറ്റു?  (2 hours ago)

ഇവര്‍ എന്റെ കഞ്ഞികുടി മുട്ടിക്കാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്; ആല്‍ബം സംവിധായകനെതിരെ രേണു സുധി  (2 hours ago)

നോയിഡയിലെ വിദ്യാര്‍ത്ഥിയുടെ മരണം ; സുഹൃത്തുക്കള്‍ അപായപ്പെടുത്തിയതാണെന്ന് അമ്മയുടെ വെളിപ്പെടുത്തല്‍  (3 hours ago)

കുംഭമേളയിലെ വൈറല്‍ സുന്ദരിയുടെ വിവാഹത്തില്‍ പ്രതികരിച്ച് എം.വി. ഗോവിന്ദന്‍  (3 hours ago)

ഇറാനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്ന് നെതന്യാഹു  (3 hours ago)

ബാലവേലയ്ക്കായി കടത്താന്‍ ശ്രമിച്ച 163 കുട്ടികളെ രക്ഷപ്പെടുത്തി റെയില്‍വേ പോലീസ്  (3 hours ago)

അനശ്വര ഗായിക ആശാ ഭോസ്‌ലേ അന്തരിച്ചു  (5 hours ago)

അന്യഗ്രഹജീവികൾ ഭൂമിയിൽ !  (7 hours ago)

Malayali Vartha Recommends