Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിമാനത്താവളത്തിൽ വെച്ച് മണിക്കൊരു പ്രശ്നം വന്നിരുന്നു... അറസ്റ്റ് ചെയ്യും എന്നുള്ള തലം വരെ എത്തി... മണി ഒളിവിൽ പോകുന്ന തലത്തിലേക്ക് വരെ കാര്യങ്ങൾ നീങ്ങി! അന്നും മണിയുടെ മാനേജർ വിളിച്ചത് എന്നെയാണ്.. ഉടൻ തന്നെ ഞാൻ ഓടിയെത്തി; സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കോട്ടയം നസീർ

11 OCTOBER 2022 03:32 PM IST
മലയാളി വാര്‍ത്ത

റോഷാക്ക് കണ്ടവർ മറക്കാനിടയില്ലാത്ത കഥാപാത്രമാണ് ശശാങ്കൻ. കൈലിമുണ്ടുടുത്ത്, അലസ രൂപത്തിലും ഭാവത്തിലുമൊക്കെ നടക്കുന്ന പരുക്കൻ മനുഷ്യൻ. പക്ഷേ അയാളുടെ ഉള്ളിൽ നിഗൂഢതകളുടെ കൂമ്പാരം തന്നെയുണ്ട്. ചിത്രത്തിലെ തന്നെ പ്രധാനകഥാപാത്രങ്ങളിൽ ഒരാളായ ശശാങ്കനെ അവതരിപ്പിക്കുന്നത് കോട്ടയം നസീറാണ്. ഇപ്പോഴിതാ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിൽ കലാഭവൻ മണിയെ കുറിച്ച് കോട്ടയം നസീർ പറഞ്ഞ വാക്കുകൾ വൈറലാകുകയാണ്. 'ഇരുപത്തിയൊന്നാം വയസിൽ സിനിമയിൽ വന്നയാളാണ് ഞാൻ. ആ പ്രായത്തിലും ഞാൻ കമ്പിനി ഇന്നസെന്റ് ചേട്ടൻ, മാമുക്കോയക്കയൊക്കെയായിട്ടാണ്. മമ്മൂക്കയ്ക്കൊപ്പം ഏഴോളം സിനിമകൾ ചെയ്തിട്ടുണ്ട്.' 'റോഷാക്കിലെ വേഷം വളരെ സന്തോഷം നൽകി. എന്നെ സിനിമയിലേക്ക് ആളുകൾ വിളിക്കുന്നത് അവർ ഉദ്ദേശിച്ച ആൾക്ക് ഡേറ്റില്ലാതെ വരികയോ പ്രതിഫലം പോരാതെ വരികയോ ചെയ്യുമ്പോൾ മാത്രമാണ്. ചിലപ്പോൾ രാത്രിയിൽ വിളിച്ച് ഒരു കഥാപാത്രമുണ്ടെന്ന് പറയും. അപ്പോൾ ഫ്രീയാണെങ്കിൽ പോയി അഭിനയിക്കും.' 'സെറ്റിൽ എത്തുമ്പോഴാണ് കഥാപാത്രം ഏതാണെന്ന് അറിയുന്നത്. ഇനി അങ്ങോട്ട് അങ്ങനെയായിരിക്കില്ല. കുറെ സിനിമകൾ ചെയ്യുക എന്നതിനപ്പുറം നല്ല കഥാപാത്രങ്ങൾ ചെയ്യുക എന്നതാണ് ലക്ഷ്യം. ഇനി അങ്ങോട്ട് സമയമില്ല. കലാഭവനിൽ വന്നപ്പോൾ എന്നെ ആദ്യം ഇൻർവ്യൂ ചെയ്തത് കലാഭവൻ മണിയാണ്. ഞാനും മണിയും സലീംകുമാറും ചേർന്ന് കലാഭവനിൽ വെച്ച് ഓഡിയോ കാസറ്റ് ചെയ്തിരുന്നു.' 'മിമിക്സ് ആക്ഷൻ 500 ആണ് ഞാൻ ആദ്യം ചെയ്ത സിനിമ. ആ സിനിമയിൽ ലളിത ചേച്ചിയുണ്ടായിരുന്നു. അന്ന് സെറ്റിൽ വെച്ച് കലാഭവൻ മണിയുടെ കഴിവിനെ കുറിച്ച് ലളിത ചേച്ചി വാചാലയാകുന്നത് ഞാൻ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. എന്ത് കഴിവുള്ള ചെറുക്കനാണ്.' 'അവൻ സിനിമയിൽ ഒരു കലക്ക് കലക്കും എന്നൊക്കെയാണ് ലളിത ചേച്ചി മണിയെ കുറിച്ച് പറഞ്ഞത്. ശേഷമാണ് മണി സല്ലാപത്തിലൂടെ സിനിമയിലേക്ക് എത്തിയത്. പിന്നീട് മണിയുടെ വളർച്ചയായിരുന്നു. വലിയ സ്റ്റാർഡം വന്നപ്പോഴും മണി ഞങ്ങളെയെല്ലാം ഒപ്പം കൂട്ടിയിരുന്നു. മണി ഏറ്റിട്ട് പോകാൻ പറ്റാത്ത പരിപാടികൾ അവൻ എനിക്ക് തരുമായിരുന്നു.' 'എന്നെയാണ് മണിക്ക് വിശ്വാസം. മുമ്പൊരിക്കൽ വിമാനത്താവളത്തിൽ വെച്ച് മണിക്കൊരു പ്രശ്നം വന്നിരുന്നു. അറസ്റ്റ് ചെയ്യും എന്നുള്ള തലം വരെ എത്തിയിരുന്നു. മണി ഒളിവിൽ പോകുന്ന തലത്തിലേക്ക് കാര്യങ്ങൾ വന്നിരുന്നു. അന്നും മണിയുടെ മാനേജർ വിളിച്ചത് എന്നെയാണ്.' 'ഉടൻ തന്നെ ഞാൻ ഓടിയെത്തിയിരുന്നു. അത്രത്തോളം ആത്മ ബന്ധമാണ്. നല്ല മനുഷ്യനായിരുന്നുവെന്ന് കോട്ടയം നസീർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (11 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (11 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends