പിറന്നാള്‍ ദിനത്തില്‍ സൂപ്പര്‍സ്റ്റാറിനെ ഒരു നോക്ക് കാണാന്‍ മുംബൈയിലെ വീടിന് മുന്നില്‍ നിരവധി പേർ തടിച്ച് കൂടി! ആരാധകരെ ഞെട്ടിച്ച് ആരാധകർക്ക് സർപ്രൈസുമായി അമിതാഭ്ബച്ചൻ

ഇന്ത്യൻ സിനിമയുടെ ഇതിഹാസ താരം ഇന്ന് എൻപതാം പിറന്നാൾ ആഘോഷിക്കുകയാണ്. വേഷപ്പകർച്ചകൾ കൊണ്ടും സമാനതാകളില്ലാത്ത അഭിനയ മികവുകൊണ്ടും ഇന്ത്യൻ സിനിമയിൽ അമിതാഭ്ബച്ചൻ എന്നത് ഒരു കാലഘട്ടത്തെയാണ് അടയാളപ്പെടുത്തുന്നത്. ഇപ്പോഴിതാ പിറന്നാൾ ദിനത്തിലും ആരാധകരെ സന്തോഷിപ്പിക്കുകയാണ് ബിഗ് ബി. പിറന്നാള്‍ ദിനത്തില്‍ സൂപ്പര്‍സ്റ്റാറിനെ ഒരു നോക്ക് കാണാന്‍ അദ്ദേഹത്തിന്റെ മുംബൈയിലെ വീടായ ജല്‍സയ്ക്കു മുന്നില്‍ നിരവധി പേരാണ് തടിച്ചു കൂടിയത്. അപ്രതീക്ഷിതമായിട്ടാണ് അര്‍ദ്ധരാത്രിയില്‍ ബിഗ് ബി തന്റെ വീട്ടില്‍ നിന്ന് ഇറങ്ങി ആരാധകരെ അഭിവാദ്യം ചെയ്തത്. ജല്‍സയ്ക്ക് പുറത്ത് അമിതാഭ് ബച്ചന്‍ ആരാധകരെ കാണുന്നതിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ക്ലിപ്പിംഗില്‍ മെഗാസ്റ്റാറിനൊപ്പം മകള്‍ ശ്വേത ബച്ചനെയും കാണാം. പിറന്നാള്‍ ദിനത്തില്‍ നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ താരത്തിന് ആശംസകള്‍ നേര്‍ന്നത്. അടുത്തിടെ പുറത്തിറങ്ങിയ ഗുഡ്‌ബൈ എന്ന ചിത്രത്തിലാണ് അമിതാഭ് ബച്ചൻ ഒടുവിലായി അഭിനയിച്ചത്. മെഗാസ്റ്റാറിന്റെ പിറന്നാൾ പ്രമാണിച്ച് ചിത്രത്തിന്റെ ടിക്കറ്റ് നിരക്ക് 80 രൂപയാക്കി പരിമിതപ്പെടുത്തിയതായി ഗുഡ്‌ബൈയുടെ നിർമ്മാതാക്കൾ അറിയിച്ചു.
https://www.facebook.com/Malayalivartha























