Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവർക്കും താൽപര്യമാണല്ലോ... അതുകൊണ്ടാണ് ഞാൻ ഷോയ്ക്ക് പെട്ടന്ന് തന്നെ ഓക്കെ പറഞ്ഞത്.. മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ട്... ഒടുവിൽ അത് തുറന്ന് പറഞ്ഞ് ദിലീപ്

12 OCTOBER 2022 08:04 AM IST
മലയാളി വാര്‍ത്ത

സിനിമാ വിശേഷങ്ങളെക്കാളും താരങ്ങളുടെ കുടുംബവിശേഷം അറിയാനാണ് എല്ലാവര്‍ക്കും കൗതുകം. താരങ്ങളുടെ തുറന്ന് പറച്ചിലുകള്‍ വളരെ പെട്ടെന്ന് വൈറലാവുന്നതും അങ്ങനെയാണ്. ഇപ്പോഴിതാ സിനിമാ-ടെലിവിഷന്‍ താരങ്ങളുടെ കുടുംബജീവിതത്തെ ആസ്പദമാക്കി ഒരു റിയാലിറ്റി ഷോ എത്തുകയാണ്. മലയാള ടെലിവിഷന്‍ ചരിത്രത്തില്‍ വേറിട്ട നിരവധി റിയാലിറ്റി ഷോ യാണുള്ളത്. ഏറ്റവും പുതിയതായി താരദമ്പതിമാരുടെ പ്രണയത്തെ ആസ്പദമാക്കി പുതിയൊരു പരിപാടി എത്തുകയാണ്. പാഷാണം ഷാജിയും മുതല്‍ നടി യമുന റാണിയും ഭര്‍ത്താവും വരെ നിരവധി താരങ്ങളാണ് കുടുംബസമേതം പരിപാടിയില്‍ പങ്കെടുക്കുന്നത്. 'ഞാനും എൻ്റാളും' എന്ന് പേരിട്ടിരിക്കുന്ന ഷോ യുടെ ഉദ്ഘാടനത്തില്‍ നടന്‍ ദിലീപും പങ്കെടുത്തിരിക്കുകയാണ്. മാസ് എന്‍ട്രിയോടെ ദിലീപ് വേദിയിലേക്ക് എത്തുന്ന വീഡിയോ പുറത്ത് വന്നിരിക്കുകയാണ്. 'ഹൃദയമുള്ള ആള്‍ക്കാര്‍ക്ക് ഫീല്‍ ചെയ്യുന്ന നെഞ്ചിലേറ്റുന്ന ഒരു ജനപ്രിയ പരിപാടിയായിരിക്കും' ഇതെന്നാണ് ദിലീപ് പറയുന്നത്.

വിവാദങ്ങളും മറ്റും വന്നശേഷം വളരെ വിരളമായി മാത്രമാണ് ദിലീപ് പൊതുപരിപാടികളിൽ പ്രത്യക്ഷപ്പെടുന്നത്. 'ഷോയെ കുറിച്ച് പറയാൻ അണിയറപ്രവർത്തകർ വിളിച്ചപ്പോൾ ഞാൻ ഇതിന്റെ ടൈറ്റിൽ ചോദിച്ചപ്പോൾ ഞാനും എന്റാളും എന്നാണ് അവർ മറുപടി നൽകിയത്. കുടുംബത്തെ കുറിച്ചും ഭർത്താവ്-ഭാര്യ ബന്ധത്തെ കുറിച്ചുമുള്ളതാണ് ഷോയെന്ന് അവർ പറഞ്ഞപ്പോൾ എനിക്ക് മനസിലായി.' 'ദമ്പതിമാരുടെ ദാമ്പത്യ ജീവിതത്തിലേക്ക് എത്തിനോക്കാനും കയറി ചെല്ലാനും എല്ലാവർക്കും താൽപര്യമാണല്ലോ. അതുകൊണ്ടാണ് ഞാൻ ഷോയ്ക്ക് പെട്ടന്ന് തന്നെ ഓക്കെ പറഞ്ഞത്. മറ്റുള്ളവരുടെ കാര്യം അറിയാനുള്ള ജിജ്ഞാസ എനിക്കുമുണ്ട്. പിന്നെ എന്നെ ആകർഷിച്ചത് ഈ പരിപാടിയിൽ നിത്യയും ജോണി ആന്റണിയും ഭാ​ഗമാകുന്നുവെന്നതാണ്.' 'ഇവരെയൊന്നും നേരിട്ട് അങ്ങനെ കാണാൻ കിട്ടില്ല. ഇവരെ കിട്ടണമെങ്കിൽ തന്നെ നല്ല കാശും കൊടുക്കണം. സിഐഡി മൂസ രണ്ടാം ഭാ​ഗം ചെയ്യണമെന്നത് വലിയ ആ​ഗ്രഹമാണ്. അതിന് വേണ്ടി കുറെ നാളുകളായി ജോണിയുള്ള സ്ഥലം ഞാൻ അന്വേഷിച്ച് നടക്കുകയാണ്.' 'നിത്യയെ ആദ്യം കണ്ടപ്പോൾ ഞാൻ നിത്യയുടെ മകളാണ് വന്നിരിക്കുന്നത് എന്നാണ് കരുതിയത്. കാരണം നിത്യയും മകളും തമ്മിൽ ഒരു മത്സരം നടക്കുന്നുണ്ട് ആരാ മോള്... ആരാ അമ്മ എന്നതിൽ', ദിലീപ് പറഞ്ഞു. ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം വോയിസ് ഓഫ് സത്യനാഥനാണ്. മുംബൈ, ഡൽഹി, രാജസ്ഥാൻ, എറണാകുളം, കൊടുങ്ങല്ലൂർ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. റാഫിയാണ് സിനിമയുടെ സംവിധാനം നിർവഹിക്കുന്നത്. ദിലീപ്-റാഫി കൂട്ടുക്കെട്ടിലെ മുൻ ചിത്രങ്ങൾ പോലെ ഹാസ്യത്തിന് മുൻതൂക്കം നൽകുന്ന ചിത്രമാണിത്.

കരിയറിന്റെ ഇരുപതാം വർഷത്തിൽ എത്തി നിൽക്കുന്ന ദിലീപ് ഇതിനോടകം ഒട്ടനവധി സിനിമകൾ ചെയ്ത് കഴിഞ്ഞു.1992ൽ പുറത്തിറങ്ങിയ എന്നോടിഷ്ടം കൂടാമോ എന്ന സിനിമയിലൂടെയാണ് ​ദിലീപ് അഭിനയിച്ച് തുടങ്ങിയത്. വളരെ ചെറിയ വേഷമായിരുന്നു ദിലീപ് ചെയ്തത്. പിന്നീട് സൈന്യത്തിലൂടെ സഹനടനായി ദിലീപ് അറിയപ്പെടാൻ തുടങ്ങി. മിമിക്രിയാണ് ദിലീപിന് സിനിമയിലേക്കുള്ള വഴി തെളിച്ചത്. സൈന്യത്തിന് ശേഷം കുടുംബക്കോടതി, പിടക്കോഴി കൂവുന്ന നൂറ്റാണ്ടുപോലുള്ള മൾട്ടിസ്റ്റാർ സിനിമകളിൽ ദിലീപ് അഭിനയിച്ചു. കല്യാണ സൗ​ഗന്ധികം മുതലാണ് ദിലീപ് നായകനെന്ന ടൈറ്റിലിൽ അറിയപ്പെടാൻ തുടങ്ങിയത്. സല്ലാപം റിലീസ് ചെയ്തതോടെ കുടുംബപ്രേക്ഷകരുടെ നായകനായി ദിലീപ്. പിന്നീട് ഈ പുഴയും കടന്ന്, മന്ത്രമോതിരം, മായപ്പൊന്മാൻ, മീനത്തിൽ താലികെട്ട്, പഞ്ചാബി ഹൗസ് തുടങ്ങി ഒരുപിടി ഹിറ്റ് ചിത്രങ്ങളിലെ നായകനായി തന്റെ താരമൂല്യം ദിലീപ് ഉയർത്തി. ദിലീപ് സിനിമകൾക്ക് കൊച്ചുകുട്ടികൾ മുതൽ ആരാധകരാണ്. ഇപ്പോഴും സിഐഡി മൂസ, ഈ പറക്കും തളിക, കുഞ്ഞിക്കൂനൻ, പച്ചക്കുതിര, മായാ മോഹിനി, പഞ്ചാബി ഹൗസ് തുടങ്ങിയ ദിലീപ് സിനിമകൾ ടിവിയിൽ വന്നാൽ അറിയാതെ ഇരുന്ന് കണ്ടുപോകുന്നവരാണ് നമ്മളെല്ലാവരും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends