നാദിര്‍ഷയെ സെന്‍സര്‍ ബോര്‍ഡ് വിളിപ്പിച്ചു

ആദ്യ ചിത്രമായ അമര്‍ അക്ബര്‍ അന്തോണി പുറത്തിറങ്ങും മുമ്പ് സംവിധായകന്‍ നാദിര്‍ഷയെ സെന്‍സര്‍ ബോര്‍ഡ് വിളിപ്പിച്ചു. അടുത്തകാലത്ത് സെന്‍സര്‍ ബോര്‍ഡില്‍ ചില അനിഷ്ട സംഭവങ്ങള്‍ ഉണ്ടായതിനാല്‍ അല്‍പം ആശങ്കയോടെയാണ് സംവിധായകന്‍ ചെന്നത്. ചെന്ന് കയറിയതും അഭിനന്ദനത്തിന്റെ പൂച്ചെണ്ടുകളാണ് എതിരേറ്റത്. അടുത്തകാലത്തെങ്ങും സാമൂഹ്യപ്രസക്തിയുള്ള വിഷയം കൈകാര്യം ചെയ്ത സിനിമ ഉണ്ടായിട്ടില്ലെന്നും അതിന് നേരിട്ട് അഭിനന്ദിക്കാനാണ് വിളിച്ചതെന്നും ബോര്‍ഡ് അംഗങ്ങള്‍ പറഞ്ഞപ്പോള്‍ പ്രേക്ഷകരെ എത്രയോ കാലമായി ചിരിപ്പിക്കുന്ന നാദിര്‍ഷയുടെ കണ്ണുകള്‍ നിറഞ്ഞു.
അടുത്ത കാലത്ത് മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും വലിയ ഹിറ്റ് എന്ന് നിന്റെ മൊയ്തീനാണ്. പക്ഷെ, അതിനേക്കാള്‍ കളക്ഷനാണ് അമര്‍ അക്ബര്‍ ആന്റണിക്ക് ലഭിക്കുന്നത്. ചെറിയൊരു കഥാ തന്തു ഒട്ടും ബോറടിപ്പാക്കാതെ രണ്ടര മണിക്കൂര്‍ കൊണ്ട് പറഞ്ഞു. ഷൂട്ട് ചെയ്യുന്നതിന് മുമ്പ് സ്‌ക്രിപ്റ്റ് ഭംഗിയായി എഡിറ്റ് ചെയ്തിരുന്നു. അതിനാല്‍ എഡിറ്റിംഗ് ടേിളില്‍ വലിയ ജോലി ഉണ്ടായിരുന്നില്ലെന്ന് എഡിറ്റര്‍ ജോണ്‍ കുട്ടി പറഞ്ഞു. എത്രയോ കാലമായി സിനിമയ്ക്ക് ഒപ്പം സഞ്ചരിക്കുന്ന നാദിര്‍ഷ എന്തേ സംവിധായകനാകാന്‍ വൈകിയതെന്ന് പലരും ചോദിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha