Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇത്രയും മനോഹരമായ ഒരു റൊമാന്റിക് സാഹചര്യത്തില്‍ താന്‍ തനിച്ചായല്ലോ! ചിരിച്ചുകൊണ്ട് കരഞ്ഞ് അർച്ചനകവി.. സിംഗിള്‍ ലൈഫിലെ വിഷമങ്ങള്‍ പങ്കുവെച്ച താരത്തിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

12 OCTOBER 2022 01:43 PM IST
മലയാളി വാര്‍ത്ത

നീലത്താമര എന്ന ഒരൊറ്റ സിനിമയിലൂടെ മലയാളികളുടെ ഹൃദയം കീഴടക്കിയ താരമാണ് അര്‍ച്ചന കവി. ഇന്ത്യയിലെ തന്നെ പ്രശസ്തനായ സ്റ്റാൻഡ് അപ് കൊമേഡിയനായ അബീഷുമായി 2016 ജനുവരിയിലായിരുന്നു അർച്ചനയുടെ വിവാഹം. ചെറുപ്പം മുതൽ പരിചയക്കാരായ അബീഷും അർച്ചനയും ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രം പങ്കെടുത്ത സ്വകാര്യ ചടങ്ങിൽ വെച്ചായിരുന്നു വിവാഹിതരായത്. എന്നാൽ വൈകാതെ ഇരുവരും വിവാഹമോചനം നേടി. ജീവിതത്തിൽ വ്യത്യസ്തമായ ആഗ്രഹങ്ങളാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് തിരിച്ചറിഞ്ഞതിനാലാണ് വിവാഹമോചനം നേടിയതെന്ന് അർച്ചന വ്യക്തമാക്കിയിരുന്നു. താൻ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നെന്നും എന്നാൽ അതൊന്നും ആയിരുന്നില്ല വിവാഹമോചനത്തിന് കാരണമായതെന്നും അർച്ചന പിന്നീട് പറഞ്ഞിരുന്നു. വിവാഹമോചനം നേടിയപ്പോൾ വളരെ ബുദ്ധിമുട്ടായിരുന്നു. ഈ അവസ്ഥയിലായ ആദ്യത്തെ വ്യക്തി ഞാനാണെന്ന തോന്നൽ വരെ ഉണ്ടായി.

വിവാഹമോചിതയായിയെന്ന് പറയാൻ വരെ ബുദ്ധിമുട്ട് ആയിരുന്നു. എന്നാൽ ഇത്തരം അവസ്ഥയിലൂടെ കടന്നുപോകുന്ന നിരവധി പേരുണ്ടെന്ന് പിന്നീട് മനസിലായിയെന്നും അർച്ചന പിന്നീട് പറഞ്ഞിരുന്നു. വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് വിട്ട് നിന്ന അര്‍ച്ചന കവി യൂട്യൂബിലും മറ്റ് സോഷ്യല്‍ മീഡിയയിലും സജീവമായിരുന്നു. യാത്രാ വ്ലോ​ഗുകൾ എല്ലാം വളരെ പെട്ടന്ന് ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. വിവാഹ മോചനത്തിന് ശേഷം സാമൂഹിക കാര്യങ്ങളിലും നിരന്തരം പ്രതികരിക്കുമായിരുന്നു അര്‍ച്ചന കവി. ഇപ്പോഴിത അർച്ചന പങ്കുവെച്ചൊരു വീ‍ഡിയോയാണ് ആരാധകർ ഏറ്റെടുക്കുന്നത്. സിം​ഗിൾ ലൈഫിനെ കുറിച്ചാണ് അർച്ചന വീഡിയോയിൽ പറയുന്നത്. വളരെ രസകരമായ വീഡിയോ ഇതിനോടകം വൈറലാണ്. വൈകുന്നേരം മനോരഹമായ ഒരു സൂര്യാസ്തമയം കാണാന്‍ അര്‍ച്ചന കവി പോയത് ഒരു പെണ്‍ സുഹൃത്തിനൊപ്പമാണ്. ഇത്രയും മനോഹരമായ ഒരു റൊമാന്റിക് സാഹചര്യത്തില്‍ താന്‍ തനിച്ചായല്ലോയെന്ന് പറഞ്ഞ് ചിരിച്ചുകൊണ്ട് കരയുന്ന വീഡിയോയാണ് അര്‍ച്ചന പങ്കുവെച്ചിരിക്കുന്നത്. സിംഗിള്‍ ലൈഫിലെ വിഷമങ്ങള്‍ എന്നാണ് വീഡിയോയ്ക്ക് അര്‍ച്ചന ക്യാപ്ഷന്‍ നല്‍കിയിരിയ്ക്കുന്നത്. വീഡിയോയിലെ അര്‍ച്ചനയുടെ ഭാവങ്ങളും മലയാളവും ഹിന്ദിയും ഇംഗ്ലീഷും ഇടകലര്‍ത്തിയുള്ള സംസാരവും കേള്‍ക്കാന്‍ രസമാണ് എന്നാണ് വീ‍ഡിയോ കണ്ടവരെല്ലാം കമന്റ് ചെയ്തിരിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends