Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിക്രം, കെജിഎഫ് ചിത്രങ്ങളെ പിന്നിലാക്കി 'കാന്താര'; ഐഎംഡിബിയില്‍ ഒന്നാമൻ

13 OCTOBER 2022 09:04 PM IST
മലയാളി വാര്‍ത്ത

ഐഎംഡിബി പട്ടികയില്‍ ഒന്നാമത് എത്തി റിഷഭ് ഷെട്ടി കേന്ദ്ര കഥാപാത്രമായി എത്തുന്ന കന്നഡ ചിത്രം 'കാന്താര'.ഏറ്റവും ഉയര്‍ന്ന റേറ്റിങ് ലഭിക്കുന്ന ഇന്ത്യന്‍ സിനിമകളുടെ ലിസ്റ്റിലാണ് കാന്താര ഒന്നാമതെത്തിയിരിക്കുന്നത്.13,000 വോട്ടുകളോടെ പത്തിൽ 9.6 ആണ് സിനിമയുടെ റേറ്റിം​ഗ്. റിഷഭ് ഷെട്ടിയുടെ തന്നെ '777ചാര്‍ലിയാണ് രണ്ടാം സ്ഥാനത്ത്. 9.0 ആണ് ഈ ചിത്രത്തിന്റെ റേറ്റിം​ഗ്. മൂന്നാം സ്ഥാനത്തുള്ള 'വിക്രമി'ന്റെയും 'കെജിഎഫ് ചാപ്റ്റര്‍ 2'ന്റെയും റേറ്റിങ് 8.4 ആണ്. തൊട്ടുപിന്നാലെ തന്നെ ആർആർആറും ഉണ്ട്.

 

സെപ്റ്റംബര്‍ 30ന് ആണ് കാന്താര റിലീസ് ചെയ്തത്. അന്ന് മുതൽ മികച്ച പ്രതികരണം നേടുന്ന ചിത്രം 75 കോടിയാണ് ബോക്സ് ഓഫീസിൽ സ്വന്തമാക്കിയിരിക്കുന്നത്. ഈ വാരാന്ത്യത്തോടെ ചിത്രം 100 കോടി ക്ലബ്ബിൽ എത്തുമെന്നാണ് ട്രെഡ് അനലിസ്റ്റുകൾ വിലയിരുത്തുന്നത്..

 

റിഷഭ് ഷെട്ടി രചനയും സംവിധാനവും നിര്‍വ്വഹിച്ച് കേന്ദ്ര കഥാപാത്രത്തെയും അവതരിപ്പിച്ച ചിത്രമാണ് കാന്താര. 19-ാം നൂറ്റാണ്ട് പശ്ചാത്തലമാക്കുന്ന ചിത്രത്തിന്‍റെ കഥ നടക്കുന്നത് കുന്താപുരയിലാണ്. വിജയ് കിരഗണ്ഡൂര്‍ നിര്‍മ്മിച്ച ചിത്രത്തില്‍ സപ്തമി ഗൌഡ, കിഷോര്‍, അച്യുത് കുമാര്‍, പ്രമോദ് ഷെട്ടി, ഷനില്‍ ഗുരു, പ്രകാശ് തുമിനാട്, മാനസി സുധീര്‍, നവീന്‍ ഡി പടീല്‍, സ്വരാജ് ഷെട്ടി, ദീപക് റായ് പനാജി, പ്രദീപ് ഷെട്ടി, രക്ഷിത് രാമചന്ദ്രന്‍ ഷെട്ടി, പുഷ്‍പരാജ് ബൊല്ലാറ തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

 

അതേസമയം, കാന്താര കേരളത്തിൽ അവതരിപ്പിക്കുന്നത് നടൻ പൃഥ്വിരാജ് ആണ്. കെജിഎഫ് 2ന് ശേഷം പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് കേരളത്തിൽ എത്തിക്കുന്ന രണ്ടാമത്തെ ചിത്രമെന്ന പ്രത്യേകതയും കാന്താരക്കുണ്ട്. കന്നഡ പതിപ്പ് കണ്ടതിനു ശേഷമാണ് ചിത്രം കേരളത്തില്‍ എത്തിക്കണമെന്ന് തോന്നിയതെന്നും ചിത്രം ഇവിടെ എത്തുമ്പോള്‍ മിസ് ചെയ്യരുതെന്നും പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends