'സന്തോഷം എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ല... നീ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കും ഇത് ഏറ്റുവാങ്ങുന്നതെന്ന് എനിക്ക് മനസിൽ കാണാൻ കഴിയുന്നുണ്ട്! കണ്ണുനിറയ്ക്കുന്ന കുറിപ്പുമായി മേഘ്ന രാജ്

തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് മേഘ്‍ന രാജ്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായ നടി കൂടിയാണ് മേഘ്ന. മേഘ്‍ന രാജിന്റെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. യക്ഷിയും ഞാനുമെന്ന ചിത്രത്തിലൂടെയായിരുന്നു മേഘ്‍ന രാജ് മലയാളത്തില്‍ എത്തിയത്. ബ്യൂട്ടിഫുള്‍ എന്ന ചിത്രത്തിലെ അഭിനയം മേഘ്‍നയ്‍ക്ക് മലയാളത്തില്‍ വഴിത്തിരിവായി. മോഹൻലാല്‍ നായകനായ ചിത്രം റെഡ് വൈനില്‍ ഉള്‍പ്പടെ തുടര്‍ച്ചയായി മലയാളത്തില്‍ അഭിനയിച്ചു. മേഘ്‍ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്‍ജീവി സര്‍ജ അകാലത്തില്‍ മരിച്ചത്. ഇപ്പോഴിതാ തന്റെ പ്രിയപ്പെട്ട ചിരുവിന് വേണ്ടി ഫിലിംഫെയർ പുരസ്കാരം ഏറ്റുവാങ്ങിയതിനെക്കുറിച്ച് കണ്ണുനിറയ്ക്കുന്ന കുറിപ്പ് പങ്കുവെച്ചിരിക്കുകയാണ് മേഘ്ന രാജ്
കുറിപ്പ് ഇങ്ങനെ..
'സന്തോഷം എങ്ങനെ അറിയിക്കണമെന്ന് എനിക്കറിയില്ല. നീ ഉണ്ടായിരുന്നെങ്കിൽ എങ്ങനെയായിരിക്കും ഇത് ഏറ്റുവാങ്ങുന്നതെന്ന് എനിക്ക് മനസിൽ കാണാൻ കഴിയുന്നുണ്ട്. ഞാൻ നിന്നെ ഓർത്ത് അഭിമാനിക്കുന്നു. ഇത് നിങ്ങൾ ആരാണെന്ന കാര്യത്തിൽ സത്യസന്ധത പുലർത്തിയതിന് ലഭിച്ചതാണ്. ജനങ്ങൾ നിങ്ങളെ ഒഫ് സ്‌ക്രീനിൽ കൂടുതൽ സ്നേഹിച്ചു. അതുകൊണ്ടാണ് നിങ്ങൾ ഇത് കൂടുതൽ അർഹിക്കുന്നത്.' 'ഇപ്പോഴും നമുക്ക് ചുറ്റും അത്ഭുതങ്ങൾ നിരന്തരം സംഭവിക്കുന്നുവെന്ന് ഉറപ്പാക്കുക' എന്നായിരുന്നു മേഘ്നയുടെ കുറിപ്പ്.
https://www.facebook.com/Malayalivartha























