ഞാനും അവള്‍ക്ക് ആ വാർത്ത അയച്ച് കൊടുത്തു! പക്ഷെ മറുപടി എന്നെയും ഞെട്ടിച്ചു; മീനാക്ഷി ദിലീപും അഭിനയിക്കാന്‍ വരുന്നു? ഒടുവില്‍ അത് തുറന്ന് പറഞ്ഞ് മീനാക്ഷിയുടെ ഉറ്റസുഹൃത്തും നടിയുമായ നമിത പ്രമോദ്

ദിലീപിന്റെയും മഞ്ജുവിന്റെയും മകൾ മീനാക്ഷി അഭിനയത്തിലേക്ക് ചുവടുവെക്കുന്നതായി ചില റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ സത്യാവസ്ഥ എന്താണെന്ന് വെളിപ്പെടുത്തുകയാണ് മീനൂട്ടിയുടെ ഉറ്റസുഹൃത്തും നടിയുമായ നമിത പ്രമോദ്. ഒരു അഭിമുഖത്തിനിടെ കൂട്ടുകാരിയെ കുറിച്ച് സംസാരിക്കുകയായിരുന്നു നടി. ഈശോ എന്ന സിനിമയുടെ പ്രൊമോഷന്‍ ഡ്യൂട്ടിയ്ക്ക് എത്തിയതായിരുന്നു നടി. മീനൂട്ടി എന്റെ നല്ല സുഹൃത്താണെന്ന് പറഞ്ഞാണ് നമിത സംസാരിച്ച് തുടങ്ങിയത്. ഇടയ്ക്കിടെ മീനാക്ഷി സിനിമയിലേക്കോ എന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തകള്‍ വരാറുണ്ട്. അതൊക്കെ കണ്ടിട്ട് അവള്‍ പുച്ഛിക്കുകയാണ് ചെയ്യുന്നത്. അതുപോലൊരു വാര്‍ത്ത കണ്ടപ്പോള്‍ ഞാനും അവള്‍ക്ക് അയച്ച് കൊടുത്തു. അതിന് മറുപടിയായി പുച്ഛിക്കുന്ന ഒരു സ്‌മൈലിയാണ് അവളെനിക്ക് അയച്ചതെന്ന് നമിത പറയുന്നു. സോഷ്യല്‍ മീഡിയയില്‍ വരുന്ന ഇത്തരം കാര്യങ്ങളൊന്നും അവള്‍ നോക്കാറില്ല. കാരണം പലതിലും ടോക്‌സിക്കായ കാര്യങ്ങളാണ്. അവള്‍ വളരെ ഫ്രണ്ട്‌ലിയാണ്. പുറത്തുള്ളവരോട് അധികം സംസാരിക്കാത്ത, ഭയങ്കര പാവമായിട്ടുള്ള ഒരു കൊച്ചാണ്. ഭയങ്കര ഇന്നസെന്റായിട്ടുള്ള കൊച്ചാണ് മീനാക്ഷിയെന്നും നമിത പറയുന്നു. എന്തായാലും മീനാക്ഷിയെ നന്നായി അറിയാവുന്ന നടിയുടെ വാക്കുകള്‍ ആരാധകരും ഏറ്റെടുത്തിരിക്കുകയാണ്. ഉടനെ ഒന്നും മീനൂട്ടിയെ വെള്ളിത്തിരയില്‍ കാണാന്‍ സാധിക്കില്ലെന്നും വ്യക്തമായി. നിലവിൽ മെഡിസിന് പഠിച്ച് കൊണ്ടിരിക്കുകയാണ് മീനാക്ഷി.
https://www.facebook.com/Malayalivartha























