ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്‌നേഹമാണ് അവനോട്... ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം; കൈയ്യടി നല്‍കണം; ആസിഫ് അലിയോട് കാണിച്ചത് അനീതിയല്ലേ? മമ്മൂട്ടിയുടെ മറുപടി വൈറൽ

റോഷാക്കിന്റെ തുടക്കം മുതല്‍ തന്നെ ലൂക്ക് ആന്റണിയെ എന്ന പോലെ പ്രേക്ഷകരെയും വലക്കുന്ന കഥാപാത്രമാണ് ദിലീപ്. ചിത്രത്തിലൊരിടത്തുപോലും ഈ കഥാപാത്രത്തിന്റെ മുഖം കാണിക്കുന്നില്ല. പഴയ കുടുംബചിത്രം കാണിക്കുന്നത് പോലും ലൂക്ക് ആന്റണി വരച്ച മുഖംമൂടിയുടെ മറവിലാണ്. കഴിഞ്ഞ ദിവസം ആസിഫ് അലിയാണ് ദിലീപിനെ അവതരിപ്പിച്ചതെന്ന് അണിയറപ്രവര്‍ത്തകര്‍ തന്നെ വെളിപ്പെടുത്തിയിരുന്നു. ട്രെയ്‌ലര്‍ പുറത്ത് വന്നപ്പോള്‍ തന്നെ ഇത് ആസിഫ് അലിയാണെന്ന് ചര്‍ച്ചകള്‍ ഉയര്‍ന്നിരുന്നതാണ്. അണിയറപ്രവര്‍ത്തകര്‍ തന്നെ ഇത് സ്ഥിരീകരിക്കുന്നത് കഴിഞ്ഞ ദിവസമാണ്.
ഇപ്പോഴിതാ, ‘ആസിഫ് അലിയോട് കാണിച്ചത് അനീതിയല്ലേ’ എന്ന ചോദ്യത്തിന് മറുപടി നല്‍കിയിരിക്കുകയാണ് മമ്മൂട്ടി. ആസിഫ് അലിയോട് നമുക്ക് നീതിയോ അനീതിയോ ഒന്നുമില്ല. ഈ സിനിമയുടെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും മനസ് നിറഞ്ഞ സ്‌നേഹമാണ് അവനോട്. കാരണം ഒരു നടനെ സംബന്ധിച്ചിടത്തോളം ശരീരത്തിന് അപ്പുറത്തേക്ക് അയാളുടെ മുഖമാണ് പ്രധാനം. ആ മുഖം മറച്ച് അഭിനയിക്കാന്‍ തയ്യാറായ ആളെ, മുഖം കൊണ്ട് അഭിനയിച്ച ആളുകളേക്കാള്‍ നിങ്ങള്‍ ബഹുമാനിക്കണം. അയാള്‍ക്കൊരു കൈയടി വേറെ കൊടുക്കണം. മനുഷ്യന്റെ ഏറ്റവും എക്‌സ്പ്രസീവ് ആയ അവയവമാണ് കണ്ണ്. ആസിഫ് അലിയുടെ കണ്ണുകള്‍ ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. സൂക്ഷിച്ച് നോക്കണം. ആ കണ്ണുകള്‍ കണ്ടാണ് ആസിഫ് അലി സിനിമയില്‍ ഉണ്ടെന്ന് അറിയാതിരുന്നവര്‍ നടനെ തിരിച്ചറിഞ്ഞത്. അത്രത്തോളം ഒരു നടന്‍ കണ്ണുകൊണ്ട് ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്. മറ്റെല്ലാ അഭിനേതാക്കള്‍ക്കും അഭിനയിക്കാന്‍ മറ്റെല്ലാ അവയവങ്ങളും വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ സഹായിച്ചിട്ടുണ്ടെങ്കില്‍ ആസിഫ് അലിക്ക് കണ്ണുകള്‍ ഉപയോഗിക്കാനുള്ള അവസരമേ ഉണ്ടായിട്ടുള്ളൂ. അതിന് കൈയ്യടി നല്‍കണം എന്നാണ് മമ്മൂട്ടി അബുദാബിയില്‍ വച്ച് നടന്ന പ്രസ് മീറ്റില്‍ പറയുന്നത്.
https://www.facebook.com/Malayalivartha























