Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സുരേഷ് ഗോപിയെ അടുത്ത മുഖ്യമന്ത്രി ആക്കാനാണ് ആഗ്രഹിക്കുന്നത്! നല്ല വിശ്വാസമുണ്ട്.. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കും.. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകും... സുരേഷ് ഗോപിയിലൂടെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ മുരടിപ്പില്‍ മോചനമുണ്ടാകും; തുറന്ന് പറഞ്ഞ് സംവിധായകന്‍ രാമസിംഹന്‍

14 OCTOBER 2022 03:07 PM IST
മലയാളി വാര്‍ത്ത

സുരേഷ് ഗോപിയെ ബി.ജെ.പി. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയേക്കാൻ സാധ്യതയെന്ന റിപ്പോർട്ടുകൾ പുറത്ത് വരുകയാണ്. കോര്‍ കമ്മിറ്റി വിപുലപ്പെടുത്താന്‍ കേന്ദ്രനേതൃത്വം സംസ്ഥാന ഘടകത്തോട് നിര്‍ദേശിച്ചിരുന്നു. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സുരേഷ് ഗോപിയുടെ പങ്കാളിത്തം കൂടുതല്‍ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായാണ് നീക്കം.സംസ്ഥാന ബി.ജെ.പി. നേതൃത്വത്തിലേക്ക് സുരേഷ് ഗോപിയെ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രനേതൃത്വത്തിന് മുന്‍പേ തന്നെ ഉണ്ടായിരുന്നു. അതിനാലാണ് സംസ്ഥാനത്തെ കോര്‍ കമ്മിറ്റി വിപുലീകരിക്കാനുള്ള അനുമതി ദേശീയ അധ്യക്ഷന്‍ സംസ്ഥാന അധ്യക്ഷന് നല്‍കിയിരുന്നത്. എന്നാലിപ്പോഴിതാ സുരേഷ് ഗോപിയെ അടുത്ത മുഖ്യമന്ത്രി ആക്കാനാണ് ആഗ്രഹിക്കുന്നതെന്ന് തുറന്ന് പറയുകയാണ് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. സുരേഷ് ഗോപി ബിജെപി കോര്‍ കമ്മിറ്റിയിലേക്ക് വരുന്നതിനെ സ്വാഗതം ചെയ്താണ് സംവിധായകന്‍ സംസാരിച്ചത്.

സുരേഷ് ഗോപിയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയതില്‍ താന്‍ സന്തോഷിക്കുന്നു. മനുഷ്യത്വമുള്ള ആരെങ്കിലും ആ കമ്മിറ്റിയില്‍ വേണമെന്ന് കേന്ദ്രത്തിന് തോന്നിയിട്ടുണ്ടാകും. സുരേഷ് ഗോപിയിലൂടെ പാര്‍ട്ടിയുടെ ഇപ്പോഴത്തെ മുരടിപ്പില്‍ മോചനമുണ്ടാകും. എല്ലാ പ്രവര്‍ത്തകരും അദ്ദേഹത്തിനൊപ്പമുണ്ടാകും. സമൂഹം അംഗീകരിക്കുന്നവര്‍ പാര്‍ട്ടി നേതൃത്വത്തിലേക്ക് വരണം. ചേരി തിരിഞ്ഞ് ഗ്രൂപ്പുകളായി പ്രവര്‍ത്തിക്കുന്നവര്‍ അല്ല, മനുഷ്യന്റെ പ്രശ്നങ്ങള്‍ അറിയുന്നവര്‍ നേതൃനിരയിലേക്ക് വരണം. അദ്ദേഹത്തെ തങ്ങള്‍ മുഖ്യമന്ത്രിയായിട്ടാണ് കാണുന്നത്. ഭാവിയിലൊരു മുഖ്യമന്ത്രിയായാല്‍ എന്താണ് കുഴപ്പമുള്ളത്. അദ്ദേഹം മുഖ്യമന്ത്രിയാകണം എന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നത്. നല്ല വിശ്വാസമുണ്ട്. എല്ലാവരും അദ്ദേഹത്തെ പിന്തുണയ്ക്കും എന്നാണ് രാമസിംഹന്‍ പറയുന്നത്. ഒരു അഭിമുഖത്തിലായിരുന്നു രാമസിംഹന്റെ തുറന്ന് പറച്ചിൽ പുറത്ത് വന്നത്. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (9 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (9 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (9 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (9 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (11 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (12 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (12 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (12 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (12 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (12 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (12 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (12 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (12 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (12 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (12 hours ago)

Malayali Vartha Recommends