നിര്‍ണയം മമ്മൂട്ടിക്ക് വേണ്ടി എഴുതിയത്, അഭിനിച്ചത് മോഹന്‍ലാല്‍

മോഹന്‍ലാല്‍ അഭിനയിച്ച് പരാജയപ്പെട്ട നിര്‍ണയത്തിന്റെ തിരക്കഥ ചെറിയാന്‍ കല്‍പ്പവാടി ആദ്യം വായിച്ച് കേള്‍പ്പിച്ചത് മമ്മൂട്ടിയെയാണ്. മമ്മൂട്ടി അഭിനയിക്കാമെന്ന് ഉറപ്പും നല്‍കി. സംഗീത് ശിവനും സമ്മതം. എന്നിട്ടും പ്രോജക്ട് നീണ്ട് പോയി. ആ സമയത്ത് മോഹന്‍ലാലിനെ നായകനാക്കിയാലോ എന്ന് സംഗീത് ചോദിച്ചത്. വൈകാതെ അത് നടക്കുകയും ചെയ്തു. ഫ്യുജിറ്റീവ് എന്ന ഹോളിവുഡ് പടത്തിന്റെ കാസറ്റ് നല്‍കിയിട്ട് അതിന്റെ പ്രചോദനം ഉള്‍ക്കൊണ്ട് തിരക്കഥ എഴുതണം എന്നാണ് സംഗീത് ശിവന്‍ ആവശ്യപ്പെട്ടത്. ഫ്യുജിറ്റീവുമായി നേരിട്ട് സാദൃശ്യം നിര്‍ണയത്തിനില്ല. അല്‍പമെങ്കിലും സാമ്യതയുള്ളത് രണ്ടാം പകുതിയിലാണ്.
പക്ഷെ, എന്ന സിനിമ എഴുതിയത് മോഹന്‍ലാലിനെ മുന്നില്‍ കണ്ടായിരുന്നു. കഥയുടെ ത്രെഡ് സംവിധായകന്‍ മോഹനോട് പറഞ്ഞു. അദ്ദേഹവും ഐ.എ.എസ് ഓഫീസറായി മമ്മൂട്ടിയെയാണ് കണ്ടത്. അങ്ങനെ ചെറിയാന്‍ മോഹന്‍ലാലിനോട് കഥ പറഞ്ഞു. ഇത്രയേറെ ഇമോഷനുള്ള ഈ ചിത്രം സിബിമലയില്‍ ചെയ്യണമെന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്. എന്നാല്‍ മോഹന് വേണ്ടി എഴുതിയതാണെന്ന് പറഞ്ഞപ്പോള്‍ മോഹന്‍ലാല്‍ എതിര്‍ത്തില്ല. അതുപോലെ പ്രിയദര്‍ശന് വേണ്ടി ഒരു സൈക്കിക്ക് ത്രില്ലര്‍ എഴുതാന്‍ പദ്ധതിയിട്ടു. ഗുഡ് നൈറ്റ് ഫിലിംസാണ് നിര്‍മാണം. എന്നാല്‍ ഓണം റിലീസായതിനാല്‍ ആ മൂഡിലൊരു പടം വേണമെന്നായി. അങ്ങനെയാണ് മിന്നാരത്തിന്റെ കഥ എഴുതിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha