താന്‍ കോണ്‍ഗ്രസുകാരനായത് എങ്ങനെയെന്ന് സലിംകുമാര്‍ വിശദീകരിക്കുന്നു; അന്‍പതുശതമാനം വനിതാസംവരണം മൂലം പഞ്ചായത്തുകളില്‍ ഇനി പെണ്‍ഭരണം

അന്‍പതുശതമാനം വനിതാസംവരണം ആയതിനാല്‍ ആകെ പതിമൂന്നോ പതിനഞ്ചോ മെമ്പറന്മാര്‍ മാത്രമുള്ള പഞ്ചായത്തുകളില്‍ പകുതിയില്‍ കൂടുതല്‍ വനിതകള്‍. ജനറല്‍ സീററിലും ചില വനിതാ സ്ഥാനാര്‍ത്ഥികളും കടന്നുകൂടി. ചുരുക്കത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും വനിതകള്‍ക്ക് മുന്‍ഗണന നല്‌കേണ്ടിവന്ന ഈ തദ്ദേശതെരഞ്ഞെടുപ്പില്‍ വീറും വാശിയും കാഴ്ചവയ്ക്കുന്നതില്‍ പുരുഷന്മാരേക്കാള്‍ മുന്‍പിലായിരുന്നു മിക്കയിടങ്ങളിലും വനിതകള്‍.
ഈ പ്രതേ്യകത ചൂണ്ടിക്കാട്ടുന്നതും നടന്‍ സലിംകുമാര്‍ തന്നെയാണ്. സംവരണത്തില്‍ വിജയം കൈവരിക്കുന്ന വനിതാ ജനപ്രതിനിധികള്‍ അടുത്ത ഓരോ തവണയും മത്സരിക്കാന്‍ താല്‍പര്യം കാണിക്കും. അധികാരത്തിന്റെ മധുരം നുണയുന്ന അവര്‍ സ്വന്തം ഡിവിഷനില്‍ ജനറല്‍ സീറ്റായാലും മതി മത്സരിക്കാന്‍ എന്ന അവസ്ഥയില്‍ അവിടെ തുടര്‍ന്നു മത്സരിക്കാന്‍ മുതിരും. ഇങ്ങനെ കാലം കഴിയുമ്പോള്‍ പുരുഷസംവരണം നേടിയെടുക്കേണ്ട അവസ്ഥയില്‍ കേരളം എത്തിനില്‍ക്കും.അധികാരം പുരുഷന്മാരേക്കാള്‍ ഭ്രമിപ്പിക്കുന്നത് സ്ത്രീകളെയാണ്എന്ന വസ്തുത നാം മറക്കേണ്ട.
സലിം വോട്ടു ചെയ്യാന്‍ പോവുന്ന വഴി രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചാരണ ബൂത്തുകളില്‍ പരിചിത മുഖങ്ങള്‍ക്കു വേണ്ടി തിരഞ്ഞു, പഴയ സുഹൃത്തുക്കളെ ആരേയും കാണാന്‍ കഴിഞ്ഞില്ല. ഇവരെല്ലാം വനിതാ സംവരണത്തിന്റെ രക്തസാക്ഷികളായോ?
ജനസമ്മതനായ ഒരു നടന്‍ കേരളത്തില്‍ ഒരു തിരഞ്ഞെടുപ്പു ജയിക്കാന്‍ കഴിഞ്ഞ പാര്‍ലമെന്റ് ഇലക്ഷന്‍ വരെ കാത്തിരിക്കേണ്ടി വന്നു. സലിംകുമാറിന്റെ ഇന്നസെന്റ് ചേട്ടന്‍ എന്ന ഇന്നസെന്റിനെ അനുസ്മരിച്ചു കൊണ്ട് പറയുന്നു.
സി.എച്ച്. മുഹമ്മദ് കോയ അന്തരിച്ച കാലത്താണു പ്രേംനസീര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നത്. അത് വലിയ അബദ്ധമായിപ്പോയി എന്നാണ് സലിം പറയുന്നത്. കോണ്‍ഗ്രസിനു പകരം മുസ്ലിം ലീഗിലേക്കാണു പ്രേംനസീര്‍ പോയിരുന്നതെങ്കില്‍ ഒരു പക്ഷെ കേരളത്തിന്റെ തന്നെ രാഷ്ട്രീയഭാവിയെ മാറ്റി മറിച്ചേനെ.
പണ്ടു ഞങ്ങള്‍ പെട്രോമാക്‌സ് വിളക്കും കത്തിച്ചു പണവുമായി വരുന്നവരെ പിടികൂടാന്‍ കാവലിരുന്നിട്ടുണ്ട്. രാത്രി ആരെങ്കിലും പണി കഴിഞ്ഞു സഞ്ചിയുമായി നടന്നു പോയാല്‍ അവന്റെ പണികഴിഞ്ഞു. പിടിച്ചു നിറുത്തി നോട്ടുകെട്ടുകള്‍ തപ്പും. കേരളത്തില്‍ അന്നും ഇന്നും പഞ്ചായത്തു തിരഞ്ഞെടുപ്പിനു വോട്ടുപിടിക്കാന്‍ സ്ഥാനാര്‍ഥികള്‍ കാശു വിതരണം ചെയ്യുമെന്ന് തോന്നുന്നില്ല. ചെറുപ്പും മുതല്‍ എന്റെ നല്ല സുഹൃത്തുക്കളെല്ലാം കമ്യൂണിസ്റ്റുകാരാണ്. ഞാന്‍ കോണ്‍ഗ്രസിനു വേണ്ടി ചുവരെഴുത്തും അനൗണ്‍സ്‌മെന്റും നടത്തുമ്പോള്‍ രണ്ടു മാസക്കാലത്തേക്ക് ഡിവൈഎഫ്‌ഐക്കാരായ കൂട്ടുകാരോടു കൂട്ടു പിരിയുമായിരുന്നു. തിരഞ്ഞെടുപ്പു കഴിയുമ്പോള്‍ വീണ്ടും കൂട്ടു തുടരും.
എന്നോടു പലരും പലപ്പോഴും ചോദിച്ചിട്ടുണ്ട് നീ എങ്ങനെ കോണ്‍ഗ്രസുകാരനായെന്ന്. എന്റെ അച്ഛന്‍ കോണ്‍ഗ്രസുകാരന്‍ ആയിരുന്നു അതുകൊണ്ട് ഞാനും എന്നു ഒരു ചെറുചിരിയോടെ സലീം പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha