സത്യന്‍ അന്തിക്കാട്-ശ്രീനിവാസന്‍ ചിത്രത്തില്‍ മമ്മൂട്ടി

വര്‍ഷങ്ങള്‍ക്ക് ശേഷം സത്യന്‍ അന്തിക്കാടും മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിക്കുന്നു. പ്ലേഹൗസാണ് ചിത്രം നിര്‍മിക്കുന്നത്. ഗോളാന്തരവാര്‍ത്തയാണ് മൂവരും ഒന്നിച്ച അവസാന ചിത്രം. ചിത്രം വലിയ വിജമായിരുന്നില്ല. കാന്‍സര്‍ ചികില്‍സയുടെ തട്ടിപ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കുന്നത്. അടുത്ത ഓണത്തിന് ചിത്രം റിലീസാകും. കഥപറയുമ്പോള്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് ശ്രീനിവാസന്‍ അവസാനം മമ്മൂട്ടിക്ക് വേണ്ടി എഴുതിയത്. ചിത്രം വലിയ വിജയമായിരുന്നു.
സത്യന്‍ അന്തിക്കാടിന്റെ 14 ചിത്രങ്ങള്‍ക്ക് ശ്രീനിവാസന്‍ തിരക്കഥ എഴുതിയിട്ടുണ്ട്. അതില്‍ പത്തും വിജയമായിരുന്നു. യാത്രക്കാരുടെ ശ്രദ്ധക്ക് എന്ന ചിത്രമാണ് ഇരുവരും അവസാനം ചെയ്തത്. പിന്നീട് ശ്രീനിവാസന്‍ താന്‍ അഭിനയിച്ച ചിത്രങ്ങളുടെ തിരക്കിലായിരുന്നു. നരഗവാരിധി തന്‍ നടുവില്‍ ഞാന്‍ ആണ് ശ്രീനിവാസന്‍ അവസാനം എഴുതിയ ചിത്രം. പത്തേമാരിയില്‍ മമ്മൂട്ടിയും ശ്രീനിവാസനും ഒന്നിച്ചിരുന്നു. ചിത്രത്തിന്റെ ലൊക്കേഷനില്‍ വെച്ചാണ് ശ്രീനിവാസന്‍ മമ്മൂട്ടിയോട് കഥ പറഞ്ഞത്.
ശ്രീനിവാസന്‍ മമ്മൂട്ടിക്ക് വേണ്ടി എഴുതിയ മഴയെത്തും മുന്‍പേ, മറവത്തൂര്‍ കനവ്, ശ്രീധരന്റെ ഒന്നാം തിരിമുറിവ്, നന്ദി വീണ്ടും വരിക തുടങ്ങിയ ചിത്രങ്ങള്‍ ഹിറ്റാണ്. അഴകിയരാവണന്‍ എല്ലാവര്‍ക്കും ഇഷ്ടപ്പെട്ട സിനിമ ആയിരുന്നെങ്കിലും ചിത്രം പരാജയമായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha