ജയറാമിന്റെ നായികയാകാന്‍ ജുവലില്ല

തുടര്‍ച്ചയായി ചിത്രങ്ങള്‍ പരാജയപ്പെടുന്നതിനാല്‍ ജയറാമിന്റെ നായികയാവാന്‍ താനില്ലെന്ന് ജുവല്‍മേരി. ആടുപുലിയാട്ടം എന്ന ചിത്രലെ നായികയായി ആദ്യം തീരുമാനിച്ചിരുന്നത് ജുവലിനെയാണ്. അണിയറപ്രവര്‍ത്തകര്‍ ജുവലുമായി ഇക്കാര്യം സംസാരിച്ചിരുന്നു. എന്നാല്‍ അടുത്തകാലത്തിറങ്ങിയ ജയറാം ചിത്രങ്ങളെല്ലാം മോശമായതിനാല്‍ കഥ ഇഷ്ടപ്പെട്ടെങ്കിലും താരം അഭിനയിക്കാന്‍ തയ്യാറായില്ല. മലയാളത്തിലെ പല പുതുമുഖ നടികളും ഇതേ നിലപാട് സ്വീകരിച്ചു. തുടര്‍ന്നാണ് തമിഴ്‌നാട്ടില്‍ നിന്ന് രമ്യാകൃഷ്ണനെ ഇറക്കിയത്.
തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രം ചെയ്ത കണ്ണന്‍ താമരക്കുളമാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. ആ ചിത്രം വലിയ പരാജമായിരുന്നു. ചാനലിലെ അവതാരകയായിരുന്ന ജ്യുവല്‍മേരി പത്തേമാരിയിലാണ് ആദ്യം അഭിനയിച്ചത്. തിയേറ്ററിലെത്തിയ ആദ്യ ചിത്രം ഉട്ടോപ്യയിലെ രാജാവ്. മമ്മൂട്ടിയുടെ നായികയായി അഭിനയിച്ച ചിത്രം പരാജയമായിരുന്നു. ആദ്യ സിനിമയ്ക്ക് ശേഷം വിവാഹിതയായ ജുവല്‍ ഓടിനടന്ന് അഭിനയിക്കില്ലെന്ന തീരുമാനത്തിലാണ്.
അതേസമയം കഥ കേട്ടു എന്നല്ലാതെ ചിത്രത്തില്‍ അഭിനയിക്കാമെന്ന് കരാറൊപ്പിട്ടില്ലെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. ജയറാമിന്റെ സര്‍ സി.പി, ഞങ്ങളുടെ വീട്ടിലെ അതിഥികള്‍, ഉല്‍സാഹകമ്മിറ്റി അങ്ങനെ നിരവധി ചിത്രങ്ങളാണ് അടുത്തകാലത്ത് പരാജയപ്പെട്ടത്. ഇതേ തുടര്‍ന്ന് പ്രമുഖ സംവിധായകരാരും ജയറാമിനെ കാസ്റ്റ് ചെയ്യാന്‍ തയ്യാറാകുന്നില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha