ഉലകനായകന് ഇന്ന് അറുപതാം പിറന്നാള്‍

വെള്ളിത്തിരയില്‍ അഭിനയ മുഹൂര്‍ത്തങ്ങളിലൂടെ ദശാവതാര പകര്‍ച്ചകളുമായെത്തി പ്രേക്ഷകഹൃദയങ്ങളിലിടം നേടിയ ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് അറുപതാം പിറന്നാള്‍.
കമലിന് അഞ്ച് വയസ്സുണ്ടായിരുന്നപ്പോഴാണ് 1959 ല്‍\'കുളത്തൂര്‍ കണ്ണമ്മ\' എന്ന ചിത്രത്തിലുടെ അഭിനയരംഗത്തേക്ക് കടന്നുവന്നത്. പിന്നീട് 55 വര്‍ഷങ്ങള്‍ നീണ്ട അഭിനയസപര്യയില്‍ 225 ഓളം സിനിമകളാണ് അദ്ദേഹത്തിന്റെ സാന്നിദ്ധ്യം കൊണ്ട് ശ്രദ്ധേയമായത്.
തന്റെ സിനിമകള്‍ എങ്ങനെ ആയിരിക്കണം എന്നുള്ള കൃത്യമായ കാഴ്ച്ചപ്പാടുകളുള്ള ജനപ്രിയ നായകന് മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തമായി വ്യക്തമായ രാഷ്ട്രീയ ബോധവും നിലപാടുകളും ഉണ്ട്. കമലിന്റെ സംവിധാനത്തില്‍ പിറന്ന ചിത്രമായ ഹേ റാമും ദശാവതാരവും വിശ്വരൂപവും ഉന്നൈ പോല്‍ ഒരുവനും തിരക്കഥയൊരുക്കിയ അന്‍പേ ശിവവും അദ്ദേഹം അഭിനയിച്ചതും കൈകാര്യം ചെയ്തതുമായവ എല്ലാം അത്തരത്തിലുള്ള നിലപാടുകളില്‍ നിന്നുള്ളതായിരുന്നു.
താരാരാധനകൊണ്ട് ഉന്മത്തരായവരുടെ സിനിമാ ലോകത്ത് നിന്നുകൊണ്ട് തനിക്ക് ആരാധകരെ വേണ്ടെന്നു തുറന്നു പറഞ്ഞ ചലച്ചിത്രതാരം കൂടിയാണ് കമല്‍ഹാസന്‍.
തന്റെ ജീവിതത്തിന്റെ ഏറിയ പങ്കും സിനിമക്കൊപ്പമാണ് കമല്‍ ചിലവിട്ടത്. ഭാഷകളുടെയും ദേശങ്ങളുടെയും അതിര്‍വ്വരമ്പുകളില്ലാതെ ഇന്നും തിളങ്ങുന്ന താരകമായി അദ്ദേഹം തന്റെ ജീവിതയജ്ഞം പൂര്‍ത്തിയാക്കിക്കൊണ്ടിരിക്കുകയാണ്. അച്ഛന്റെ പാത പിന്തുടര്‍ന്ന് മകള്‍ ശ്രുതി ഹാസനും ഇന്ന് സിനിമയില്‍ സജീവമാണ്.
ഉത്തമ വില്ലന്‍, വിശ്വരൂപം രണ്ടാം ഭാഗം, പാപനാശം, തുടങ്ങിയ വന്‍ പ്രൊജക്ടുകളാണ് കമലിന്റെ വരാനിരിക്കുന്ന ചിത്രങ്ങള്‍.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha