അക്ഷയ് കുമാറിനോടൊപ്പം ലെന

മലയാള സിനിമയില്‍ വ്യത്യസ്ത റോളുകള്‍ കൊണ്ട് ആരാധക ഹൃദയം കീഴടക്കിയ നടിയാണ് ലെന. ഒരു കണക്കിന് പറഞ്ഞാല്‍ മലയാള സിനിമയുടെ ഭാഗ്യതാരം എന്ന് പറയാം. ഇപ്പോള്‍ ലെനയ്ക്ക് മറ്റൊരു ഭാഗ്യം കൈ വന്നിരിക്കുകയാണ്. ബോളീവുഡിലേക്ക് ചുവട് വയ്ക്കാന്‍ ഒരുങ്ങുകയാണ് ലെന.
ബോളീവുഡ് ആക്ഷന്‍ ഹീറോ അക്ഷയ് കുമാറിനൊപ്പമാണ് ലെന അഭിനയിക്കുക. എയര്‍ ലിഫ്റ്റ് എന്ന ചിത്രത്തിലാണ് ലെന അഭിനയിക്കുക. മലയാളി ആയി തന്നെയാണ് ലെന അഭിനയിക്കുന്നത്.
ഒരു ബോളിവുഡ് ചിത്രത്തില്‍ കേരളത്തനിമയുള്ള വസ്ത്രമണിഞ്ഞ് അഭിനയിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ലെന പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha